Digital Gold: സ്വർണം വാങ്ങാൻ എന്തെളുപ്പം, ഫോൺ പേ മാത്രം മതി!
Digital gold on PhonePe: ഫോൺ പേയിലൂടെ വളരെ എളുപ്പത്തിൽ ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനും സൂക്ഷിക്കാനും കഴിയും. ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ ഇതാ....
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. എന്നാൽ വളരെ ലാഭത്തിലും വില കുറവിലും ജ്വലറിയിൽ പോകാതെ തന്നെ സ്വർണം വാങ്ങാൻ സാധിക്കുമെന്ന് അറിയാമോ? നിങ്ങളുടെ ഫോണിലെ ഫോൺ പേ ആപ്ലിക്കേഷനാണ് ഇവിടെ താരം. ഫോൺ പേയിലൂടെ വളരെ എളുപ്പത്തിൽ ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനും സൂക്ഷിക്കാനും കഴിയും. ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ ഇതാ….
ഫോൺ പേ വഴി ഡിജിറ്റൽ ഗോൾഡ്
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഫോൺ പേ ഡൗൺലോഡ് ചെയ്യുക.
നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
തടസ്സമില്ലാത്ത ഇടപാടുകൾക്കായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ആപ്പിലെ ‘മൈ മണി’ (My Money) എന്ന വിഭാഗത്തിലേക്ക് പോകുക. അവിടെ നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡിനായുള്ള ഓപ്ഷൻ കാണാം.
‘മൈ മണി’ വിഭാഗത്തിലെ ‘ഗോൾഡ്’ എന്നതിൽ ടാപ്പ് ചെയ്യുക.
സ്വർണം ഗ്രാമിലും തുകയിലും വാങ്ങാവുന്നതാണ്.
ഗ്രാമിൽ വാങ്ങാാനായി നിങ്ങൾക്ക് ആവശ്യമുള്ള സ്വർണ്ണത്തിന്റെ ഗ്രാം അളവ് നൽകുക.
തുകയ്ക്ക് വാങ്ങാൻ, നിങ്ങൾക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന രൂപ നൽകുക.
നിങ്ങൾ തിരഞ്ഞെടുത്ത അളവ് നൽകിയ ശേഷം, യുപിഐ വഴിയോ ലഭ്യമായ മറ്റ് പേയ്‌മെന്റ് ഓപ്ഷനുകൾ വഴിയോ പണം അടയ്ക്കുക.
നിങ്ങൾ വാങ്ങുന്ന സ്വർണ്ണം, ഫോൺ പേയുടെ ഡിജിറ്റൽ വോൾട്ടിൽ (Vault) സുരക്ഷിതമായി സൂക്ഷിക്കപ്പെടും.
ALSO READ: ദീപാവലിക്ക് സ്വർണം വാങ്ങാനോ നിക്ഷേപിക്കാനോ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദു:ഖിക്കേണ്ട…
ഡിജിറ്റൽ ഗോൾഡ് വിൽക്കുന്നത് എങ്ങനെ?
സ്വർണ്ണം വാങ്ങുന്നതുപോലെ തന്നെ എളുപ്പത്തിൽ ഫോൺപേ വഴി വിൽക്കാനും സാധിക്കും. ഇതിനായി,
‘മൈ മണി’ വിഭാഗത്തിലെ ‘ഗോൾഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
അതിൽ ‘വിൽക്കുക’ (Sell) എന്നതിൽ ടാപ്പ് ചെയ്യുക.
വിൽക്കാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവ് ഗ്രാമിലോ രൂപയുടെ മൂല്യത്തിലോ നൽകുക.
ഇടപാട് വിവരങ്ങൾ പരിശോധിച്ച് ഉറപ്പിച്ച ശേഷം, നിലവിലെ മാർക്കറ്റ് വിലയിൽ സ്വർണ്ണം തിരികെ വിൽക്കുക.
ഈ തുക നേരിട്ട് നിങ്ങളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.