Mutual Fund SIP: പ്രതിദിനം 200 രൂപ നിക്ഷേപിച്ച് 25 ലക്ഷം സമ്പാദിക്കാം; റെഡിയാണോ?
How to Build 25 Lakh Through a Daily SIP: മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്‌ഐപി) വഴി നിങ്ങള്‍ക്കും കോടികളുണ്ടാക്കാം. 100 രൂപ മുതല്‍ നിങ്ങള്‍ക്ക് പ്രതിദിനം നിക്ഷേപിക്കാവുന്നതാണ്. കൂലിപ്പണിക്ക് പോകുന്നവര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് പ്രതിദിന എസ്‌ഐപി വളരെ പ്രയോജനകരമാണ്.
ചെറിയ നിക്ഷേപങ്ങള്‍ കൊണ്ട് വലിയ തുക സമാഹരിക്കാന്‍ സാധിക്കില്ലെന്ന തോന്നലുണ്ടോ? പണം സമ്പാദിക്കാന്‍ ചെറിയ നിക്ഷേപങ്ങള്‍ പോലും നിങ്ങളെ സഹായിക്കും. ഇന്ത്യ പോലുള്ള അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ചെറിയ നിക്ഷേപങ്ങള്‍ പോലും വലിയ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് പ്രാപ്തിയുള്ളതാണ്. സ്ഥിരമായ നിക്ഷേപമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്തുണ്ടാക്കാന്‍ എപ്പോഴും വേണ്ടത്.
മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്‌ഐപി) വഴി നിങ്ങള്‍ക്കും കോടികളുണ്ടാക്കാം. 100 രൂപ മുതല്‍ നിങ്ങള്‍ക്ക് പ്രതിദിനം നിക്ഷേപിക്കാവുന്നതാണ്. കൂലിപ്പണിക്ക് പോകുന്നവര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് പ്രതിദിന എസ്‌ഐപി വളരെ പ്രയോജനകരമാണ്.
റുപ്പീ കോസ്റ്റ് ആവറേജിങ്ങിന്റെ നേട്ടത്തില്‍ പ്രതിദിനമുള്ള എസ്‌ഐപികള്‍ അപകട സാധ്യതയില്ലാതെ മുന്നോട്ട് പോകുന്നു. ദിവസേനയുള്ള 200 രൂപയുടെ നിക്ഷേപങ്ങള്‍ മികച്ച ഫലം നല്‍കും. ദിവസേന 200 രൂപ നിക്ഷേപിക്കുന്നത് നിങ്ങളെ എങ്ങനെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുമെന്ന് നോക്കാം.
ദിവസം 200 രൂപ നിക്ഷേപിക്കുമ്പോള്‍ പ്രതിമാസം ഏകദേശം 6,000 രൂപയാകും. പ്രതിവര്‍ഷം 12 ശതമാനം പലിശ ലഭിക്കുകയാണെങ്കില്‍
Also Read: Fixed Deposit: എഫ്ഡിയില്‍ നിന്ന് ഉയര്‍ന്ന വരുമാനം വേണോ? ഒരു രഹസ്യം പറയാം, ആരോടും പറയേണ്ട
കാലാവധി- 14 വര്‍ഷം
ആകെ നിക്ഷേപം- 10.08 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന വരുമാനം- 12 ശതമാനം
പ്രതീക്ഷിക്കുന്ന റിട്ടേണ്‍- 16.1 ലക്ഷം രൂപ
കോര്‍പ്പസ്- 26.18 ലക്ഷം രൂപ
ഏകദേശം 14 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 25 ലക്ഷം രൂപ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഉയര്‍ന്ന വരുമാനം നേടാന്‍ എസ്‌ഐപി തുകയില്‍ വര്‍ധനവ് വരുത്താവുന്നതാണ്.
നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.