AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EMI vs Credit Card: ഒരു ലക്ഷം രൂപ വേണം; ഇഎംഐയോ ക്രെഡിറ്റ് കാർഡോ? ലാഭകരമേത്

EMI vs Credit Card: തുക തവണകളായി തിരിച്ചടക്കാനുള്ള സൗകര്യമാണ് ഇഎംഎ ഒരുക്കുന്നത്. ഒരേ സമയം വലിയ തുക നൽകേണ്ടതില്ല. പലിശ നിരക്കും വ്യത്യാസപ്പെട്ടിരിക്കുന്നു.

EMI vs Credit Card: ഒരു ലക്ഷം രൂപ വേണം; ഇഎംഐയോ ക്രെഡിറ്റ് കാർഡോ? ലാഭകരമേത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 06 Aug 2025 12:36 PM

അപ്രതീക്ഷിതമായി പലപ്പോഴും സാമ്പത്തിക ആവശ്യങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നുവരാറുണ്ട്. അവയ്ക്ക് വേണ്ടി പലവഴികളും തിരഞ്ഞെടുക്കും, ഇഎംഐ, ക്രെഡിറ്റ് കാർഡ് മുതലായവ അവയ്ക്ക് ഉദാഹരണമാണ്. എന്നാൽ ഇവയിൽ ലാഭകരമേത്, എന്ന സംശയം പലരിലും ഉണ്ടാകാം. ആവശ്യകത, തിരിച്ചടവ് കഴിവ്, പലിശ നിരക്ക് എന്നിവയെ ആശ്രയിച്ചായിരിക്കും ഇതിനുള്ള ഉത്തരം.

ഇഎംഐ

തുക തവണകളായി തിരിച്ചടക്കാനുള്ള സൗകര്യമാണ് ഇഎംഎ ഒരുക്കുന്നത്. ഒരേ സമയം വലിയ തുക നൽകേണ്ടതില്ല. പലിശ നിരക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലപ്പോൾ 0% പലിശയിൽ പോലും ഇഎംഐ ലഭിക്കും (ചില ബ്രാൻഡുകളിലോ ഓഫറുകളിലോ). എളുപ്പത്തിൽ ഗാഡ്‌ജറ്റുകളും മറ്റ് ഉപകരണങ്ങളും വാങ്ങിക്കാൻ കഴിയും. ബാങ്ക് ലോണിനേക്കാൾ പ്രോസസ്സിംഗ് കുറവാണ്.

എന്നാൽ ഇംഐഎയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലിശയുള്ള ഇംഐഎ ആണെങ്കിൽ അധിക തുക അടയ്ക്കേണ്ടിവരും. ഉദ്ദേശിച്ചപോലെ തിരിച്ച് അടയ്‌ക്കാൻ കഴിയാതെ പോയാൽ സിബിൽ സ്കോറിനെ ബാധിക്കാം.

ക്രെഡിറ്റ് കാർഡ്

ബാങ്ക് നിശ്ചയിച്ച ക്രെഡിറ്റ് ലിമിറ്റിൽ നിങ്ങൾക്ക് കടം വാങ്ങാൻ അനുവദിക്കുന്ന കാർഡാണിത്. സാധാരണയായി 45 ദിവസം വരെ ഇടവേളയുള്ള ‘ഇന്ററെസ്റ്റ് ഫ്രീ പിരീഡ്’ ക്രെഡിറ്റ് കാർഡിൽ ലഭിക്കും. കൂടാതെ റീവാർഡ് പോയിന്റുകൾ, കാഷ്ബാക്ക്, ഓഫറുകൾ മുതലായവ ലഭ്യമാണ്. കുറച്ച് തുകയ്ക്ക് വലിയ വാങ്ങലുകൾ നടത്താം.

എന്നാൽ പൂർണ തുക സമയത്ത് അടച്ചില്ലെങ്കിൽ വലിയ പലിശ (വർഷത്തിൽ 36%-വരെ) വരെ കണക്കാക്കപ്പെടും. ഓരോ മാസവും ക്രമത്തിൽ തുക അടയ്‌ക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം സിബിൽ സ്കോറിനെ ബാധിക്കാം.