EPF Interest Rate: ഇപിഎഫ് പലിശ നിരക്ക് 10 ശതമാനത്തിലേക്ക്; സര്‍ക്കാര്‍ പറയുന്നത് നോക്കൂ

Will EPF Interest Rate Increase to 10 Percent: ഇപിഎഫ്ഒയുടെ പലിശ നിരക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തില്‍ നിന്നും നേടുന്ന യഥാര്‍ഥ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ തന്നെ മറ്റ് ഘടകങ്ങളുമായോ അല്ലെങ്കില്‍ പലിശ നിരക്കുകളുമായോ ഇപിഎഫിനെ താരതമ്യം ചെയ്യാനാകില്ലെന്നും സര്‍ക്കാര്‍.

EPF Interest Rate: ഇപിഎഫ് പലിശ നിരക്ക് 10 ശതമാനത്തിലേക്ക്; സര്‍ക്കാര്‍ പറയുന്നത് നോക്കൂ

ഇപിഎഫ്ഒ

Edited By: 

Jenish Thomas | Updated On: 24 Apr 2026 | 09:51 PM

ജീവനക്കാർക്ക് ലഭിക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (Employees Provident Fund), ഇപിഎഫ് പലിശ നിരക്ക് 10 ശതമാനമായി ഉയര്‍ത്തുമോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇക്കാര്യം ലോക്‌സഭയിലും ഒരു ചോദ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഇപിഎഫ് പലിശ നിരക്ക് 10 ശതമാനമായി ഉയര്‍ത്തണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇക്കാര്യത്തില്‍ തൊഴില്‍ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ സര്‍ക്കാരിന് മറുപടി നല്‍കുകയും ചെയ്തു.

ഇപിഎഫ് പലിശ 10 ശതമാനമാകുമോ?

ഇപിഎഫ് പലിശ നിരക്ക് പത്ത് ശതമാനമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ഇതുവരെ സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. പലിശ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, തൊഴിലുടമകള്‍, ജീവനക്കാര്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ത്രികക്ഷി സ്ഥാപനമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആണ് ശുപാര്‍ശ മുന്നോട്ടുവെക്കുക, ഇക്കാര്യം ഇതുവരെ സംഭവിച്ചില്ലെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ലോക്സഭയിൽ ചോദ്യത്തിന് മറുപടി നൽകി.

ALSO READ : 8th Pay Commission: അടിസ്ഥാന ശമ്പളം 72,000 രൂപ, ഫിറ്റ്മെന്റ് ഫാക്ടറിൽ വൻ മാറ്റം

പലിശ നിരക്ക് നിശ്ചയിക്കുന്നതെങ്ങനെ?

ഇപിഎഫ്ഒയുടെ പലിശ നിരക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തില്‍ നിന്നും നേടുന്ന യഥാര്‍ഥ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ തന്നെ മറ്റ് ഘടകങ്ങളുമായോ അല്ലെങ്കില്‍ പലിശ നിരക്കുകളുമായോ ഇപിഎഫിനെ താരതമ്യം ചെയ്യാനാകില്ലെന്നും സര്‍ക്കാര്‍  വ്യക്തമാക്കിട്ടുണ്ട്.

1952ലെ ഇപിഎഫ് സ്‌കീം നിയമത്തിലെ 60 (4) പ്രകാരം പലിശ അക്കൗണ്ടില്‍ നിന്നും അധിക തുക പിന്‍വലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യവും മന്ത്രി സഭയെ ബോധ്യപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ ഇപിഎഫ് പലിശ നിരക്ക് പത്ത് ശതമാനത്തിലേക്ക് ഉടന്‍ ഉയരാന്‍ സാധ്യതയില്ല എന്നാണ് മന്ത്രിയുടെ വാക്കിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ