Fake Coconut Oil: പൊന്നിൻ വില കൊടുത്താലും വെളിച്ചെണ്ണ വ്യാജനോ? അധികൃതർ പരിശോധനക്കെത്തും, പരാതികൾക്ക് പരിഹാരം കാണും

Fake Coconut Oil Amidst Price Hikes: കേരളത്തിലെ 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 25 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി. വിവിധ കാരണങ്ങളാൽ 7 സ്ഥാപനങ്ങൾക്കാണ് പിഴ ലഭിച്ചത്.

Fake Coconut Oil: പൊന്നിൻ വില കൊടുത്താലും വെളിച്ചെണ്ണ വ്യാജനോ? അധികൃതർ പരിശോധനക്കെത്തും, പരാതികൾക്ക് പരിഹാരം കാണും

Fake Coconut Oil Amidst Price Hikes

Published: 

26 Jul 2025 16:08 PM

കൊച്ചി: വെളിച്ചെണ്ണയുടെ വില കുത്തനെ ഉയരുമ്പോൾ വിപണിയിൽ മായം ചേർത്ത വെളിച്ചെണ്ണ എത്താനുള്ള സാധ്യത വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ശുദ്ധമായ ഉൽപ്പന്നം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന പരിശോധനകളും ആയി രംഗത്ത്. ഓപ്പറേഷൻ നാളികേര എന്ന പേരിൽ പ്രത്യേക പരിശോധനകൾക്ക് വകുപ്പ് തുടക്കം കുറിച്ചു. വെളിച്ചെണ്ണ ഉൽപാദന യൂണിറ്റുകൾ, മൊത്ത വ്യാപാര കേന്ദ്രങ്ങൾ, ചില്ലറ വില്പന ശാലകൾ, എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പാക്കും.

വില കുറച്ചു വിൽക്കുന്ന വെളിച്ചെണ്ണ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരം കുറയാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മായം ചേർത്ത് വെളിച്ചെണ്ണ ശ്രദ്ധയിൽപ്പെട്ടാൽ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതിപ്പെടാവുന്നതാണ്. പരാതികൾ ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കാൻ ഫീൽഡ് തല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഭക്ഷ്യസുരക്ഷ കേരള വെബ്സൈറ്റിലൂടെയും പരാതികൾ രജിസ്റ്റർ ചെയ്യാം. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

25 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ്

 

കഴിഞ്ഞ ദിവസങ്ങളിൽ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയിരുന്നു. മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായാണ് ഓപ്പറേഷൻ നാളികേര നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തിൽ വ്യാജ വെളിച്ചെണ്ണ വിപണിയിൽ എത്താവുന്ന സാഹചര്യ മുന്നിൽ കണ്ടാണ് പരിശോധനകൾ കർശനമാക്കിയത്. കേരളത്തിലെ 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 25 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി. വിവിധ കാരണങ്ങളാൽ 7 സ്ഥാപനങ്ങൾക്കാണ് പിഴ ലഭിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും