FD Interest Rates: മുതിര്‍ന്ന പൗരന്മാരേ, ഈ ബാങ്കുകളിലാണ് എഫ്ഡിയ്ക്ക് ഉയര്‍ന്ന പലിശ
Best FD Rates 2025: പല ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യത്യസ്തങ്ങളാണ് പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ജീവിതം സുരക്ഷിതമാക്കാനും സഹായിക്കുന്നു.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് (എഫ്ഡി) ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന വിഭാഗമാണ് മുതിര്‍ന്ന പൗരന്മാര്‍. ഇക്കൂട്ടര്‍ക്ക് എഫ്ഡി നിക്ഷേപം വഴി അവരുടെ സമ്പാദ്യം ഇരട്ടിയാക്കാന്‍ സാധിക്കുന്നു. പല ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യത്യസ്തങ്ങളാണ് പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ജീവിതം സുരക്ഷിതമാക്കാനും സഹായിക്കുന്നു.
ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍
നിശ്ചിത കാലയളവിലേക്ക് നടത്തുന്ന നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങള്‍. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുകയും അതോടൊപ്പം പലിശയും ലഭിക്കുന്നു. നിക്ഷേപകര്‍ക്ക് പ്രതിമാസം, ത്രൈമാസം അല്ലെങ്കില്‍ വാര്‍ഷികം എന്നിങ്ങനെ കൃത്യമായ ഇടവേളകളില്‍ പലിശ സ്വീകരിക്കാനും സാധിക്കുന്നതാണ്.
മികച്ച പലിശ നല്‍കുന്ന ബാങ്കുകള്‍
ആക്‌സിസ് ബാങ്ക്
മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആക്‌സിസ് ബാങ്ക് പ്രതിവര്‍ഷം 7.75 ശതമാനം പലിശയാണ് നല്‍കുന്നത്.




ബാങ്ക് ഓഫ് ബറോഡ
444 ദിവസത്തെ നിക്ഷേപത്തിന് ബാങ്ക് ഓഫ് ബറോഡ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 390 ദിവസത്തെ നിക്ഷേപത്തിന് പ്രതിവര്‍ഷം 7.15 ശതമാനം പലിശ നല്‍കും.
എസ്ബിഐ
എസ്ബിഐ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനം പലിശ ലഭിക്കും.
കാനറ ബാങ്ക്
2025 ഓഗസ്റ്റ് 7 മുതല്‍ 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് കാനറ ബാങ്ക് നല്‍കുന്നത്.