AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Fund SIP Portfolio: നവംബറില്‍ ഇവയിലാണ് നിക്ഷേപിക്കേണ്ടത്; മികച്ച മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാം

Mutual Fund SIP November 2025: റിസ്‌ക് പ്രൊഫൈല്‍, സമയപരിധി, നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക എന്നിവയെ അടിസ്ഥാനമാക്കി എങ്ങനെ വേണം നിക്ഷേപമെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

Mutual Fund SIP Portfolio: നവംബറില്‍ ഇവയിലാണ് നിക്ഷേപിക്കേണ്ടത്; മികച്ച മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാം
മ്യൂച്വല്‍ ഫണ്ട്Image Credit source: meshaphoto/Getty Images Creative
shiji-mk
Shiji M K | Published: 02 Nov 2025 15:03 PM

വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ആളുകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നത്. വിരമിക്കല്‍ പോലുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗം നിക്ഷേപകരും. എന്നാല്‍ മികച്ച സ്‌കീം എങ്ങനെ തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ പലപ്പോഴും ഇവര്‍ ആശയക്കുഴപ്പത്തിലാകുന്നു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാലിക്കേണ്ടതായിട്ടുള്ള ചില കാര്യങ്ങളുണ്ട്.

മികച്ച പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെ വേണമെന്ന് ചുവടെ കൊടുത്തിരിക്കുന്നു. റിസ്‌ക് പ്രൊഫൈല്‍, സമയപരിധി, നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക എന്നിവയെ അടിസ്ഥാനമാക്കി എങ്ങനെ വേണം നിക്ഷേപമെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

ഇക്വിറ്റി ഫണ്ടുകള്‍

ദീര്‍ഘനാളത്തേക്ക് ഉയര്‍ന്ന വരുമാനം നേടാന്‍ നിങ്ങളെ സഹായിക്കുന്ന ഫണ്ടാണ് ഇക്വിറ്റി. സാങ്കേതിക, ബാങ്കിങ്, ഫാര്‍മ തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ലാഭം നേടാന്‍ നിങ്ങളെ സഹായിക്കുന്നു.

ബാലന്‍സ്ഡ്/ഹൈബ്രിഡ് ഫണ്ടുകള്‍

മികച്ച നിക്ഷേപത്തിന് പുറമെ സുരക്ഷിതമായ വരുമാനവും ബാലന്‍സ്ഡ് ഫണ്ടുകള്‍ നല്‍കുന്നു. സ്റ്റോക്ക്‌സ്, ബോണ്ടുകള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാം.

ബോണ്ട്/ഡെബ്റ്റ് ഫണ്ടുകള്‍

സുരക്ഷിതമായ നിക്ഷേപം നോക്കുന്നവര്‍ക്ക് ഇവ പരിഗണിക്കാവുന്നതാണ്. ഉയര്‍ന്ന തുകയുടെ എഫ്ഡികളേക്കാള്‍ ഡെബ്റ്റ് ഫണ്ടുകള്‍ ദീര്‍ഘനാളത്തേക്ക് വരുമാനം വാഗ്ദാനം ചെയ്യുന്നു.

Also Read: Savings Formula: ലളിതം സുന്ദരം സുരക്ഷിതം; മധ്യവര്‍ഗത്തിന് 1.2 കോടിയുണ്ടാക്കാം, അതും 10 വര്‍ഷംകൊണ്ട്

സെക്ടറര്‍ ഫണ്ടുകള്‍

ടെക്‌നോളജി, ബാങ്കിങ്, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താന്‍ സെക്ടറല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. കുറഞ്ഞ കാലയളവിനുള്ളില്‍ വലിയ വളര്‍ച്ചാ സാധ്യതയുള്ള സെക്ടറല്‍ ഫണ്ടുകള്‍ മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും.

എസ്‌ഐപി നിക്ഷേപം നടത്തുന്നതിന് മുമ്പ്

നിക്ഷേപം നടത്തുന്നതിന് മുമ്പ് റിസ്‌ക് പ്രൊഫൈല്‍ നിര്‍ണയിക്കാം.
സ്ഥിരമായ തുക എപ്പോള്‍ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുക.
പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യം കൊണ്ടുവരുന്നതാണ് നല്ലത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.