Savings Formula: ലളിതം സുന്ദരം സുരക്ഷിതം; മധ്യവര്‍ഗത്തിന് 1.2 കോടിയുണ്ടാക്കാം, അതും 10 വര്‍ഷംകൊണ്ട്
Financial Strategies for Middle-Class Families: ഉയര്‍ന്ന ശമ്പളം വാങ്ങിക്കുന്നത് മാത്രമല്ല, മറിച്ച് മികച്ച സാമ്പത്തിക തിരഞ്ഞെടുപ്പുകള്‍ നടത്തുകയും സ്ഥിരമായി നിക്ഷേപിക്കുകയും വേണമെന്ന് അദ്ദേഹം പറയുന്നു. മധ്യവര്‍ഗത്തിന് കുറുക്കുവഴികളെ ആശ്രയിക്കാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാമെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കൗശിക് വെളിപ്പെടുത്തുന്നത്.
സമ്പത്ത് സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് മധ്യവര്‍ഗ കുടുംബങ്ങള്‍. ഇക്കൂട്ടര്‍ക്ക് വരുമാനം കുറവും ചെലവുകള്‍ കൂടുതലുമായിരിക്കും. എന്നിരുന്നാലും സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ക്കും സാധിക്കും. അച്ചടക്കമുള്ളതും സ്ഥിരതയുള്ളതുമായി നിക്ഷേപങ്ങള്‍ നിങ്ങളെയും കോടികളുടെ അധിപനാക്കും. ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ 1.2 കോടിയിലധികം രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതിന്‍ കൗശിക് പറയുന്നത്.
ഉയര്‍ന്ന ശമ്പളം വാങ്ങിക്കുന്നത് മാത്രമല്ല, മറിച്ച് മികച്ച സാമ്പത്തിക തിരഞ്ഞെടുപ്പുകള്‍ നടത്തുകയും സ്ഥിരമായി നിക്ഷേപിക്കുകയും വേണമെന്ന് അദ്ദേഹം പറയുന്നു. മധ്യവര്‍ഗത്തിന് കുറുക്കുവഴികളെ ആശ്രയിക്കാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാമെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കൗശിക് വെളിപ്പെടുത്തുന്നത്.
സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം
ജീവിതത്തില്‍ വ്യക്തമായ മുന്‍ഗണനകള്‍ നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യം കൗശിക് ഓര്‍മ്മിപ്പിക്കുന്നു. കുട്ടികളുടെ ഭാവിയെ കുറിച്ച് ചിന്തിക്കുന്ന മാതാപിതാക്കളാണ് നിങ്ങളെങ്കില്‍ അവരുടെ ജനനം മുതല്‍ക്കേ നിക്ഷേപ പദ്ധതി ആരംഭിക്കാം. ഇന്‍ഡെക്‌സ് ഫണ്ടുകളിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് പ്ലാനുകളിലും പ്രതിമാസം ഏകദേശം 10,000 രൂപ നിക്ഷേപിക്കുന്നതിലൂടെ, 15 വര്‍ഷത്തിനുള്ളില്‍ ഏകദേശം 60 ലക്ഷം രൂപയോളം സമാഹരിക്കാന്‍ സാധിക്കും.




മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ഏകദേശം 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുന്നു, അതോടൊപ്പം പിപിഎഫിന്റെ സുരക്ഷയും നികുതി ആനുകൂല്യങ്ങളും ഇടയ്ക്കിടെ ടോപ്പ്-അപ്പുകളും സംയോജിപ്പിച്ച് നേട്ടം ഇരട്ടിയാക്കാം. നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് കോമ്പൗണ്ടിങ്ങിന്റെ ശക്തി കൃത്യമായി പ്രയോജനപ്പെടുത്താനും സഹായിക്കും.
സ്വന്തമായി വീട്
പലര്‍ക്കും സ്വന്തമായൊരു വീടെന്നത് വലിയ സ്വപ്‌നമായിരിക്കും. എന്നാല്‍ വീടിന്റെ കാര്യത്തില്‍ തിടുക്കം കാണിക്കരുതെന്നാണ് കൗശിക് പറയുന്നത്. വീടിനായുള്ള പണം കണ്ടെത്താനായി നിക്ഷേപം നടത്താം, പ്രോപ്പര്‍ട്ടിയുടെ 25 ശതമാനമെങ്കിലും ഡൗണ്‍പേയ്‌മെന്റ് നടത്താന്‍ സാധിക്കണം. 20 വര്‍ഷത്തില്‍ കൂടുതല്‍ കാലയളവിലേക്ക് ഇഎംഐകള്‍ നീട്ടരുത്. 10 വര്‍ഷത്തെ കുറഞ്ഞ വായ്പാ കാലാവധിയാണ് നല്ലത്. പ്രതിമാസം വരുമാനത്തിന്റെ 35 ശതമാനത്തിനുള്ളില്‍ ഇഎംഐലേക്ക് മാറ്റിവെക്കാം.
വിരമിക്കല്‍ മുന്‍കരുതല്‍
വിരമിക്കലിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനെ മാത്രം ആശ്രയിക്കുന്നത് വിരമിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്നതിന് കാരണമായേക്കാം. നിങ്ങള്‍ക്ക് ദേശീയ പെന്‍ഷന്‍ സംവിധാനം വഴിയും പണം സമാഹരിക്കാം. എസ്‌ഐപികളും ഇവിടെ നിങ്ങക്ക് തണലേകും. 10 വര്‍ഷത്തിനുള്ളില്‍ 30-35 ലക്ഷം രൂപയുടെ കോര്‍പ്പസ് ലക്ഷ്യമിടണമെന്ന് കൗശിക് പറയുന്നു.
എത്ര രൂപ വേണം
- മ്യൂച്വല്‍ ഫണ്ടുകള്‍ വഴി 72 ലക്ഷം രൂപ
- പിപിഎഫ്, ഇപിഎഫ്, എന്‍പിഎസ് വഴി 28 ലക്ഷം രൂപ
- സ്ഥിര നിക്ഷേപങ്ങളിലൂടെയും അടിയന്തര ഫണ്ടുകളിലൂടെയും 8 ലക്ഷം രൂപ
- വായ്പകള്‍ ക്രമീകരിച്ചതിന് ശേഷം ഭവന ഇക്വിറ്റിയില്‍ 15 ലക്ഷം രൂപ