AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Flipkart Big Billion Days: വിലയോ തുച്ഛം സാധനങ്ങളോ ഇഷ്ടംപോലെ; ബിഗ് ബില്യണ്‍ ഡേയ്‌സ് 23 മുതല്‍

Flipkart Offers 2025: ഓഫര്‍ സെയില്‍ തീയതി പ്രഖ്യാപിച്ചെങ്കിലും ഏത് തീയതി വരെ നീണ്ടുനില്‍ക്കുമെന്ന കാര്യം ഫ്‌ളിപ്പ്കാര്‍ട്ട് വ്യക്തമാക്കിയിട്ടില്ല. ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങള്‍ക്ക് വില്‍പനയിലേക്ക് നേരത്തെയുള്ള ആക്‌സസ് ഉണ്ടായിരിക്കും.

Flipkart Big Billion Days: വിലയോ തുച്ഛം സാധനങ്ങളോ ഇഷ്ടംപോലെ; ബിഗ് ബില്യണ്‍ ഡേയ്‌സ് 23 മുതല്‍
ഫ്‌ളിപ്പ്കാര്‍ട്ട്Image Credit source: PTI
shiji-mk
Shiji M K | Published: 07 Sep 2025 10:28 AM

ഓണമെന്നത് ഓഫറുകളുടെ കാലമാണ്, എന്നാല്‍ ഓണം കഴിഞ്ഞാലും ഓഫറുകള്‍ അവസാനിക്കുന്നില്ല. ഇനി വരാന്‍ പോകുന്നത് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സാണ്. ഉപഭോക്താക്കള്‍ വലിയ പ്രതീക്ഷയോടെയാണ് ബിഗ് ബില്യണ്‍ ഡേയ്‌സിനെ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 23 മുതലാണ് ഈ വര്‍ഷത്തെ ഓഫര്‍ സെയിലിന്റെ ആരംഭം.

ഓഫര്‍ സെയില്‍ തീയതി പ്രഖ്യാപിച്ചെങ്കിലും ഏത് തീയതി വരെ നീണ്ടുനില്‍ക്കുമെന്ന കാര്യം ഫ്‌ളിപ്പ്കാര്‍ട്ട് വ്യക്തമാക്കിയിട്ടില്ല. ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങള്‍ക്ക് വില്‍പനയിലേക്ക് നേരത്തെയുള്ള ആക്‌സസ് ഉണ്ടായിരിക്കും. ചുരുങ്ങിയ വിലയ്ക്ക് വിവിധ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടെലിവിഷനുകള്‍, വീട്ടുപകരണങ്ങള്‍, ഓഡിയോ ഉത്പന്നങ്ങള്‍ തുടങ്ങി എന്തും വന്‍ വിലക്കുറവില്‍ ലഭിക്കും.

ഐഫോണ്‍ 16, സാംസങ് ഗാലക്‌സി എസ് 24, റിയല്‍മി എന്നീ ഫോണുകളിലും ഓഫര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഐഫോണ്‍ 17ന്റെ ലോഞ്ചിന് മുമ്പായി ആപ്പിള്‍ ഐഫോണ്‍ 16ന് വിലക്കുറയ്ക്കുമെന്നാണ് വിവരം. ഇന്റല്‍ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് ടിവികള്‍, വാഷിങ് മെഷീനുകള്‍, വണ്‍പ്ലസ് ബഡ്‌സ് 3 ടിഡബ്ല്യുഎസ്, ഗാലക്‌സി 24 എന്നിവയാണ് ഓഫറുകളുടെ ഭാഗമാകുന്ന പ്രധാന ഉത്പന്നങ്ങള്‍.

Also Read: Flipkart-Amazon: ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ മെഗാ സെയില്‍ ഉടന്‍, എന്തിനെല്ലാം വില കുറയും?

സാംസങ് ഗാലക്‌സി ടാബ് എസ് 11 സീരീസ്, ഗാലക്‌സി എസ് 25 എസ്ഇ എന്നിങ്ങനെയുള്ള പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചും വില്‍പനയില്‍ ഉണ്ടാകും. ഇവയ്ക്ക് കാര്യമായ ഓഫറുകള്‍ പ്രതീക്ഷിക്കാം. ഇവയ്ക്ക് പുറമെ വസ്ത്രങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഷൂ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലെല്ലാം ഓഫറുകളുണ്ടാകും.

ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുമായി സഹകരിച്ച് 10 ശതമാനം കിഴിവും ഫ്‌ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ മറ്റ് ഓഫറുകളും ലഭ്യമാകുമെന്നാണ് സൂചന.