AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Jewellery: സ്വര്‍ണാഭരണം പണികൂലി കുറച്ച് വാങ്ങാം; എങ്ങനെയെന്ന് അറിയാമോ?

Buy Jewellery at Low Price: ഇരട്ടിയിലേറെ തുകയുടെ വര്‍ധനവാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. ആഭരണങ്ങളുടെ രൂപത്തിലാണ് പൊതുവേ സ്വര്‍ണത്തില്‍ നിക്ഷേപം നടക്കുന്നത്.

Gold Jewellery: സ്വര്‍ണാഭരണം പണികൂലി കുറച്ച് വാങ്ങാം; എങ്ങനെയെന്ന് അറിയാമോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
shiji-mk
Shiji M K | Published: 07 Sep 2025 09:51 AM

സ്വര്‍ണവില സര്‍വ്വകാല റെക്കോഡിട്ട് മുന്നേറുകയാണ്. പണ്ടുതൊട്ടെ സ്വര്‍ണം വാങ്ങിക്കുന്നതില്‍ കൂടുതല്‍ താത്പര്യം കാണിച്ചിരുന്നവര്‍ക്കെല്ലാം ഇത് നല്ലകാലമാണ്. കാരണം വില ഉയര്‍ന്നെങ്കിലും അവര്‍ക്ക് അതില്‍ ടെന്‍ഷനില്ലാതെ യഥേഷ്ടം സ്വര്‍ണം ഉപയോഗിക്കാനാകുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളിലാണ് സ്വര്‍ണവില ഇത്രയും വലിയൊരു കുതിപ്പ് നടത്തുന്നത്.

ഇരട്ടിയിലേറെ തുകയുടെ വര്‍ധനവാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. ആഭരണങ്ങളുടെ രൂപത്തിലാണ് പൊതുവേ സ്വര്‍ണത്തില്‍ നിക്ഷേപം നടക്കുന്നത്. എന്നാല്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ ജിഎസ്ടിയും പണികൂലിയും നിക്ഷേപം നഷ്ടത്തിലാക്കും.

5 ശതമാനം മുതല്‍ 30 ശതമാനം വരെയോ അല്ലങ്കില്‍ അതില്‍ കൂടുതലോ ആണ് വിവിധ ആഭരണങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് ഈടാക്കുന്ന പണികൂലി. ഡിസൈന്‍, സാങ്കേതികവിദ്യ, ആഭരണം നിര്‍മ്മിക്കാനാവശ്യമായ സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പണികൂലി നിശ്ചയിക്കുന്നത്.

10 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭാരണം വാങ്ങിക്കുന്നതിന് 1 ലക്ഷം രൂപയായിരിക്കും ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഇതുകൊടുത്താല്‍ മാത്രം നിങ്ങള്‍ക്ക് ആഭരണം സ്വന്തമാക്കാനാകില്ല. മൂന്ന് ശതമാനം ജിഎസ്ടി, അതിന് പുറമെയാണ് പണികൂലി. ഇതെല്ലാം ചേരുമ്പോള്‍ ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ആഭരണത്തിനായി വേണം.

എന്നാല്‍ നിങ്ങള്‍ മനുഷ്യ വൈദഗ്ധ്യം ഉപയോഗിച്ച് നിര്‍മ്മിച്ച ആഭരണങ്ങളല്ല തിരഞ്ഞെടുക്കുന്നതെങ്കില്‍ പണികൂലി കുറച്ച് നല്‍കിയാല്‍ മതിയാകും. കമ്പ്യൂട്ടര്‍ നിര്‍മ്മിത ഹൈടെക് 3ഡി ഡിസൈനുകള്‍ പോലുള്ള കൈകൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍ക്ക് പണികൂലി ഉയര്‍ന്നതാണ്.

Also Read: Kerala Gold Rate: ലോകം മുഴുവന്‍ സ്വര്‍ണത്തേരോട്ടം! തിങ്കള്‍ മുതല്‍ പലതും പ്രതീക്ഷിക്കാം

ഇതിന് പുറമെ ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങള്‍ക്കും പണികൂലി കൂടുതലാണ്. സ്വര്‍ണത്തോടൊപ്പം ഡയമണ്ടോ മറ്റ് വില കൂടിയ കല്ലുകളോ ചേര്‍ക്കുകയാണെങ്കില്‍ വില പിന്നെയും ഉയരും. ഇവിടെ നിങ്ങള്‍ക്ക് പണികൂലി കുറയ്ക്കുന്നതിനായി വില പേശല്‍ നടത്താവുന്നതാണ്. പണികൂലിയിലാണ് ജ്വല്ലറികള്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത്. അപ്പോള്‍ അടുത്ത തവണ ഇഷ്ടപ്പെട്ട ആഭരണം തിരഞ്ഞെടുക്കുമ്പോള്‍ പണികൂലിയില്‍ ഇളവുകള്‍ നേടാനായി നിങ്ങള്‍ക്ക് ജ്വല്ലറി ഉടമയോട് സംസാരിക്കാവുന്നതാണ്.