Income Tax: ആദായ നികുതി റിട്ടേൺ ഇനി പഴയതുപോലെയല്ല; പ്രവാസികൾക്ക് സ്ഥലം വിൽക്കാനും എളുപ്പം
Income tax announcements in Budget 2026: 2025 ലെ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ധനമന്ത്രി അറിയിച്ചു. കൂടാതെ ആദായ നികുതി റിട്ടേൺ, ലളിതമാക്കിയ നിയമങ്ങൾ, പുതിയ ഫോമുകളും കുറഞ്ഞ ടി.സി.എസ് നിരക്കുകളും തുടങ്ങി നികുതിദായകർ അറിയേണ്ട മറ്റ് മാറ്റങ്ങളുമുണ്ട്.
മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ആദായ നികുതി സംബന്ധിച്ചും ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. 2025 ലെ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ധനമന്ത്രി അറിയിച്ചു. കൂടാതെ ആദായ നികുതി റിട്ടേൺ, ലളിതമാക്കിയ നിയമങ്ങൾ, പുതിയ ഫോമുകളും കുറഞ്ഞ ടി.സി.എസ് നിരക്കുകളും തുടങ്ങി നികുതിദായകർ അറിയേണ്ട പ്രധാനപ്പെട്ട മാറ്റങ്ങളുമുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…
ആദായനികുതിയിലെ പ്രധാന മാറ്റങ്ങൾ
ഐടിആര്‍–1, ഐടിആര്‍–2 ഫോമുകള്‍ ഉപയോഗിക്കുന്ന വ്യക്തിഗത നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയി തുടരും. ഓഡിറ്റില്ലാത്ത ബിസിനസുകളും ട്രസ്റ്റുകള്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പരിധി ഓഗസ്റ്റ് 31 വരെയാക്കി. പരിഷ്കരിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 ല്‍ നിന്നും മാര്‍ച്ച് 31 ആയി നീട്ടി.
വിദ്യാഭ്യാസത്തിനും വൈദ്യചികിത്സയ്ക്കുമായി ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം വിദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്മേലുള്ള നികുതി 5% ൽ നിന്ന് 2% ആയി കുറയ്ക്കും. വിദേശ യാത്ര പാക്കേജുകള്‍ക്ക് ഈടാക്കുന്ന ടിസിഎസ് രണ്ടു ശതമാനമാക്കി ചുരുക്കി. വരുമാനം കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ നേരിടേണ്ടി വരും.
20 ലക്ഷം രൂപയിൽ താഴെയുള്ള വിദേശ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന വ്യക്തികളെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കും. വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറുമാസം വരെ സമയം അനുവദിച്ചു. ക്ലാഡ് സർവീസുകൾക്ക് 2047 വരെ ടാക്സ് ഹോളിഡേ. കാപക്സിൽ നിക്ഷേപിക്കുന്ന വിദേശ ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തേക്ക് നികുതിയിളവ് ഉണ്ടായിരിക്കുന്നതാണ്.
ALSO READ: ഓഹരി വിപണിക്ക് തിരിച്ചടിയായി മൂലധന നേട്ട നികുതി; നിക്ഷേപകരെ എങ്ങനെ ബാധിക്കും?
നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല. കൂടാതെ, പ്രവാസികളുടെ വസ്തുഇടപാടിന് സ്രോതസിൽ നിന്നും നികുതി ഈടാക്കുന്നതിനുള്ള നടപടിക്രമം ലളിതമാക്കും. ഇനി മുതൽ സ്ഥലം വാങ്ങുന്നയാൾക്ക് സ്വന്തം പാൻ കാർഡ് ഉപയോഗിച്ച് ടിഡിഎസ് അടയ്ക്കാവുന്നതാണ്. ഇതോടെ വസ്തു ഇടപാടുകളിൽ ടിഎഎൻ ഒഴിവാക്കുകയും ഇടപാടുകൾ കൂടുതൽ എളുപ്പമുള്ളതാകുകയും ചെയ്യും.
സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സിൽ വർദ്ധനവ് പ്രഖ്യാപിച്ചതിനാൽ ഇക്വിറ്റി ഡെറിവേറ്റീവ്സ് വ്യാപാരികൾ പുതിയ ചെലവ് വർദ്ധനവ് നേരിടേണ്ടിവരും. ഇക്വിറ്റി ഫ്യൂച്ചറുകളുടെ എസ്ടിടി 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായി ഉയരുമെന്നും ഓപ്ഷൻസ് ട്രേഡുകളുടെ ലെവി 0.1 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായി ഉയരുമെന്നും ഇത് ഫ്യൂച്ചറുകളുടെയും ഓപ്ഷൻസ് ട്രേഡിംഗിന്റെയും വില വർദ്ധിപ്പിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു.