Fuel Price Hike: കുതിച്ചുയർന്ന് ഇന്ധനവില; നിങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നത് എങ്ങനെ?
How Rising Petrol and Diesel Rates Impact Monthly Budget: പെട്രോൾ, ഡീസൽ വിലകളിൽ ഉണ്ടാകുന്ന തുടർച്ചയായ വർധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ച് ഇന്ധനവില ഉയരുമ്പോൾ അത് വെറുമൊരു യാത്രാച്ചെലവ് വർധനവായി മാത്രം ഒതുങ്ങുന്നില്ല. ഇന്ധനവില വർദ്ധനവ് നിങ്ങളുടെ അടുക്കളയെയും മറ്റ് മേഖലകളെയും എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കിയാലോ....

പ്രതീകാത്മക ചിത്രം
സാധാരണക്കാർക്ക് ഇരുട്ടടി നൽകി രാജ്യത്തെ ഇന്ധനവില കുതിക്കുകയാണ്. പെട്രോൾ, ഡീസൽ വിലകളിൽ ഉണ്ടാകുന്ന തുടർച്ചയായ വർധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ച് ഇന്ധനവില ഉയരുമ്പോൾ അത് വെറുമൊരു യാത്രാച്ചെലവ് വർധനവായി മാത്രം ഒതുങ്ങുന്നില്ല. ഇന്ധനവില വർദ്ധനവ് നിങ്ങളുടെ അടുക്കളയെയും മറ്റ് മേഖലകളെയും എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കിയാലോ….
ഇന്ധനവില കുതിക്കുന്നു
പശ്ചിമേഷ്യൻ യുദ്ധം ക്രൂഡ് ഓയിൽ പ്രതിസന്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കെ രണ്ടാഴ്ചയ്ക്കുള്ളിൽ തുടർച്ചയായി നാല് തവണയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നൂറ് ഡോളറിന് താഴെ പോയിട്ടും ഇന്ധന വില ഉയർത്തിയിരുന്നു. എണ്ണ കമ്പനികളുടെ നഷ്ടം ഇതുവരെ പൂർണമായി ഒഴിവാക്കാനായിട്ടില്ല എന്നതിനാൽ വരും ദിവസങ്ങളിലും ഘട്ടംഘട്ടമായി രണ്ടുമുതൽ മൂന്നുരൂപ വരെ വില ഉയരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
താളംതെറ്റിയ അടുക്കള ബജറ്റ്
ഇന്ധനവില വർധനവ് ആദ്യം പ്രതിഫലിക്കുന്നത് നമ്മുടെ അടുക്കളകളിലാണ്. നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറികൾ, പാൽ, പലചരക്ക് സാധനങ്ങൾ എന്നിവയെല്ലാം ദൂരദേശങ്ങളിൽ നിന്നും ട്രക്കുകളിലും മറ്റ് ചരക്കുവാഹനങ്ങളിലുമാണ് വിപണിയിൽ എത്തിക്കുന്നത്. ഡീസൽ വില വർദ്ധിക്കുമ്പോൾ സ്വാഭാവികമായും ചരക്കുകൂലി ഉയരുന്നു. ഈ അധികച്ചെലവ് വ്യാപാരികൾ ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളിൽ നിന്നാണ് ഈടാക്കുന്നത്.
ALSO READ: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലവർധനവിന് പുറമെ, പച്ചക്കറികളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കയറുന്നത് ഹോട്ടൽ ഭക്ഷണ നിരക്കുകൾ വർധിക്കാൻ കാരണമാകും. പുറത്തുനിന്നുള്ള ഭക്ഷണവും ഓൺലൈൻ ഡെലിവറികളും കൂടുതൽ ചെലവേറിയതാകും.
യാത്രാച്ചെലവുകൾ ഉയരുന്നു
പെട്രോൾ വിലയിൽ ഉണ്ടാകുന്ന ചെറിയൊരു വർദ്ധനവ് പോലും മാസാവസാനം വലിയൊരു തുകയുടെ അധികബാധ്യതയായി മാറും. ഓഫീസുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസേന യാത്ര ചെയ്യുന്നവർക്ക് ഇന്ധനത്തിനായി മാത്രം വലിയൊരു തുക മാറ്റിവെക്കേണ്ടി വരുന്നു. ഇന്ധനവില ഉയരുന്നതോടെ ക്യാബ്, ഓട്ടോറിക്ഷാ ഡ്രൈവർമാർ തങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിക്കാൻ നിർബന്ധിതരാകുന്നു. കൂടാതെ, ഓൺലൈൻ വഴി സാധനങ്ങൾ എത്തിക്കുന്ന ഡെലിവറി ആപ്പുകൾ ‘ഫ്യുവൽ സർചാർജ്’ ഈടാക്കാൻ തുടങ്ങുന്നതോടെ സാധാരണക്കാരുടെ പോക്കറ്റ് ചോരും.
ഇന്ധനവിലയിലുണ്ടാകുന്ന വർദ്ധനവ് രാജ്യത്തെ മൊത്തം പണപ്പെരുപ്പം ഉയർത്താൻ കാരണമാകുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് പലിശനിരക്കുകൾ കുറയ്ക്കാൻ മടിക്കും. ഇത് നിങ്ങളുടെ ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ ഇ.എം.ഐ നിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരാൻ ഇടയാക്കും.
English Summary:
Petrol and diesel prices have risen multiple times in May due to higher global crude oil prices and geopolitical tensions in the Middle East. fuel price hike in India is expected to put additional pressure on household finances by increasing the cost of daily commuting, cooking essentials, groceries, and transportation services.