Fuel Price Hike: നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കൂടും, ജനം നട്ടം തിരിയും; ഇന്ധനവില വര്‍ധനവിന്റെ പ്രത്യാഘാതങ്ങള്‍
Petrol and Diesel Price Hike in India Here Is How It Could Affect Everyday Life: ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇന്ത്യയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ക്രൂഡ് വില ഗണ്യമായി വര്‍ധിപ്പിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസപ്പെട്ടതാണ് ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിന് കാരണമായത്. നേരത്തെ ക്രൂഡ് ഓയില്‍ ബാരലിന് 75 ഡോളറില്‍ താഴെയായിരുന്നു വില. എന്നാല്‍ വെറും മൂന്ന് മാസം കൊണ്ട് വില 120 ഡോളറിലേക്ക് വിലയെത്തി. 50 ശതമാനത്തിലധികം വര്‍ധനവാണ് വിലയില്‍ സംഭവിച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ കുതിച്ചുചാട്ടം സംഭവിച്ചിരിക്കുകയാണ്. മൂന്ന് രൂപയാണ് പെട്രോളിനും ഡീസലിനും ഉയര്‍ന്നത്. ഇവയ്‌ക്കൊപ്പം സിഎന്‍ജി കിലോഗ്രാമിന് രണ്ട് രൂപയും കൂട്ടിയാണ് കേന്ദ്രം പൊതുജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. എണ്ണവില ഉയര്‍ന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആളുകള്‍ എത്തിയിരിക്കുകയാണ്. ഇന്ധനവില വര്‍ധനവ് പൗരന്മാര്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത് കടന്ന പ്രഹരമാണെന്ന കാര്യം തീര്‍ച്ച.
ഇന്ധനവില വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും എണ്ണ വിതരണ കമ്പനികളെ സംരക്ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കമ്പനികള്‍ നേരിടുന്ന നഷ്ടം വില വര്‍ധനവ് വഴി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.
ഇന്ധന വില വര്‍ധനവിന് കാരണമെന്ത്?
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇന്ത്യയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ക്രൂഡ് വില ഗണ്യമായി വര്‍ധിപ്പിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസപ്പെട്ടതാണ് ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിന് കാരണമായത്. നേരത്തെ ക്രൂഡ് ഓയില്‍ ബാരലിന് 75 ഡോളറില്‍ താഴെയായിരുന്നു വില. എന്നാല്‍ വെറും മൂന്ന് മാസം കൊണ്ട് വില 120 ഡോളറിലേക്ക് വിലയെത്തി. 50 ശതമാനത്തിലധികം വര്‍ധനവാണ് വിലയില്‍ സംഭവിച്ചത്.
വിലക്കയറ്റം പൊതുജനങ്ങളെ എങ്ങനെ ബാധിക്കും?
ഉപഭോക്തൃ വില സൂചിക നിര്‍ണയില്‍ ഇന്ധനവിലയുടെ സ്വാധീനം ചെറുതല്ല. ഉപഭോക്തൃ സൂചികയില്‍ ഇന്ധന വിഹിതം 5 ശതമാനമാണ്. പെട്രോളിനും ഡീസലിനും നിലവില്‍ വര്‍ധിച്ചിരിക്കുന്ന 3 ശതമാനം വില, സൂചികയില്‍ 0.15 ശതമാനം വര്‍ധനവിന് വഴിയൊരുക്കുന്നതാണ്.
ഇന്ധനവിലയിലെ വര്‍ധനവ് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ മാത്രമല്ല ആഘാതം സൃഷ്ടിക്കുന്നത്, മറിച്ച് രാജ്യത്തെ എല്ലാ മേഖലകളിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകുന്നതാണ്. ചരക്ക് നീക്കത്തിന്റെ ചെലവ് വര്‍ധിക്കുന്നത് വിലക്കയറ്റത്തിന് വഴിയൊരുക്കുന്നു.
Also Read: Fuel prices Hike: പെട്രോൾ, ഡീസൽ വില കൂട്ടി, നട്ടംതിരിഞ്ഞ് സാധാരണക്കാർ
ഏതെല്ലാം മേഖലകളെ ബാധിക്കും?
കൃഷി, നിത്യോപയോഗ സാധനങ്ങള്‍, ഇ കൊമേഴ്‌സ്, സ്റ്റീല്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ധന വില വര്‍ധനവ് സ്വാധീനം ചെലുത്തുന്നതാണ്. കൃഷിക്ക് ആവശ്യമായ ട്രാക്ടറുകള്‍, വാട്ടര്‍ പമ്പുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തിക്കണമെങ്കില്‍ ഡീസല്‍ ആവശ്യമാണ്. ഡീസലിന് വില വര്‍ധിപ്പിച്ചത് ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്ന് കര്‍ഷകരെ പിന്നോട്ട് വലിക്കും.
നിത്യോപയോഗ സാധനങ്ങളാണ് വില ഉയരുന്ന മറ്റൊന്ന്. പാല്‍, പച്ചക്കറികള്‍, ധാന്യം ഉള്‍പ്പെടെ എല്ലാ ഭക്ഷ്യവസ്തുക്കളെയും വിലക്കയറ്റം ബാധിക്കും. ചരക്ക് നീക്കത്തിന്റെ ചെലവ് വര്‍ധിക്കുന്നതാണ് ഇവയുടെ ചെലവ് കുതിച്ചുയരാന്‍ പ്രധാന കാരണം. ഇന്ധനവില വര്‍ധനവ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കുന്നതാണ്.
ഇന്നത്തെ കാലത്ത് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇതുവഴി ധാരാളം പേര്‍ ദിനംപ്രതി ഷോപ്പിങ് നടത്തുന്നു. എന്നാല്‍ ഇന്ധനവില വര്‍ധനവ് ഡെലിവറി ചെലവ് വര്‍ധിപ്പിക്കുന്നു. ഈ ചെലവ് ചിലപ്പോള്‍ കമ്പനികള്‍ ഉപഭോക്താവിലേക്ക് കൈമാറാനും സാധ്യതയുണ്ട്. ഇന്ധനവില വര്‍ധിച്ചതിനാല്‍ ബസ്, ടാക്‌സി, വിമാനം തുടങ്ങി വിവിധ യാത്രാ മാര്‍ഗങ്ങളും ചെലവേറിയതാക്കും. ഘട്ടം ഘട്ടമായി ടിക്കറ്റ് വില വര്‍ധിപ്പിക്കാനാണ് സാധ്യത.
English Summary
The latest fuel price hike in India could lead to higher prices across several sectors, including transportation, food and essential commodities. Experts warn that the increase may directly affect household budgets and everyday expenses for common people.