Kerala Gold Rate: സ്വര്‍ണമോഹങ്ങള്‍ക്ക് വിട, വില വീണ്ടും കുതിച്ചു; വെള്ളിവിലയില്‍ ഇടിവ്
December 22 Monday Kerala Gold and Silver Rate: ഇനി എന്നെങ്കിലും സ്വര്‍ണം താഴേക്കെത്തുമോ എന്നറിയാനുള്ള താത്പര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ എല്ലാ മോഹങ്ങളെയും സ്വര്‍ണം തകര്‍ത്തെറിയുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്. എന്നാല്‍ സ്വര്‍ണത്തില്‍ സംഭവിക്കുന്ന ചെറിയ ഇറക്കങ്ങള്‍ ആശ്വാസം പകരുന്നു.

സ്വർണം
സ്വര്‍ണവില കൂടിയെന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്കുള്ളില്‍ വീഴുന്നത് തീമഴയാണ്. മകളുടെ വിവാഹം, ബന്ധുക്കള്‍ക്ക് സമ്മാനം നല്‍കാന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരെയാണ് വിലക്കയറ്റം രൂക്ഷമായി ബാധിക്കുന്നത്. 2025ന്റെ അവസാനത്തില്‍ പോലും റെക്കോഡ് വിലയില്‍ തന്നെയാണ് സ്വര്‍ണവില്‍പന.
ഇനി എന്നെങ്കിലും സ്വര്‍ണം താഴേക്കെത്തുമോ എന്നറിയാനുള്ള താത്പര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ എല്ലാ മോഹങ്ങളെയും സ്വര്‍ണം തകര്‍ത്തെറിയുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്. എന്നാല്‍ സ്വര്‍ണത്തില്‍ സംഭവിക്കുന്ന ചെറിയ ഇറക്കങ്ങള്‍ ആശ്വാസം പകരുന്നു.
എന്തുകൊണ്ട് വില വര്‍ധനവ്?
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം മൂന്നാം തവണയും പലിശ നിരക്ക് കുറച്ചതാണ് വീണ്ടും സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണം. ലോകത്തെ പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ നേരിടുന്ന തളര്‍ച്ചയും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു. പലിശ നിരക്ക് കുറഞ്ഞതോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. മറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കുറയുന്നതാണ്, സ്വര്‍ണത്തിലേക്ക് കൂടുതലാളുകളെ എത്തിക്കുന്നത്.
ഇവയ്‌ക്കെല്ലാം പുറമെ കഴിഞ്ഞ കുറച്ചുനാളുകളായി ഡോളറിനെതിരെ രൂപ നേരിടുന്നത് കനത്ത നഷ്ടമാണ്. 90 എന്ന റെക്കോഡില്‍ നിലയുറപ്പിച്ചിരിക്കുകയാണ് രൂപ. ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
Also Read: Gold Rate: ക്രിസ്മസ് കഴിഞ്ഞാല്‍ ഇങ്ങനെ ആകില്ല സ്വര്‍ണം; സംഭവിക്കാന്‍ പോകുന്നത്
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. 800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത്, ഇതോടെ വില 99,200 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപയും ഉയര്‍ന്ന് വില 12,400 ലേക്ക് എത്തി.
ഇന്നത്തെ വെള്ളിവില
വെള്ളിയ്ക്ക് ഇന്ന് വിലയിടിവാണ് സംഭവിച്ചത്. ഒരു ഗ്രാം വെള്ളിക്ക് 10 പൈസ കുറഞ്ഞ് 225.90 രൂപയും ഒരു കിലോയക്ക് 100 രൂപ കുറഞ്ഞ് 2,25,900 രൂപയുമാണ് ഇന്നത്തെ വില.