AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: 1 ല്‍ നിന്ന് 2 ലക്ഷത്തിലേക്കോ? ഇന്നത്തെ സ്വര്‍ണവില ഇതാ

Gold and Silver Price On January 6th Tuesday: രാജ്യാന്തര വിപണിയില്‍ 4,440 ഡോളറിന് മുകളിലാണ് സ്വര്‍ണം നിലയുറപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ജനുവരി ആറ് ചൊവ്വാഴ്ചയും വില ഉയരാന്‍ സാധ്യതയുണ്ട്. സ്വര്‍ണത്തിന് പുറമെ വെള്ളിയിലും കാര്യമായ മാറ്റം സംഭവിക്കുന്നു.

Kerala Gold Rate: 1 ല്‍ നിന്ന് 2 ലക്ഷത്തിലേക്കോ? ഇന്നത്തെ സ്വര്‍ണവില ഇതാ
Gold Rate Image Credit source: PTI
Shiji M K
Shiji M K | Updated On: 06 Jan 2026 | 09:46 AM

സംസ്ഥാനത്തെ സ്വര്‍ണവില അതിഗംഭീരമായ തേരോട്ടത്തിലാണ്. ജനുവരി അഞ്ചിന് മൂന്ന് തവണയാണ് വില മാറിമറിഞ്ഞത്. മൂന്ന് തവണയും നിരക്കുയര്‍ത്തിയ സ്വര്‍ണം ഇതോടെ 1,01,360 എത്തി. രാജ്യാന്തര വിപണിയില്‍ സംഭവിച്ച ഉയര്‍ച്ച തന്നെയാണ് ഇങ്ങ് കേരളത്തിലും പ്രതിഫലിച്ചത്. രാവിലെ 100760 ലേക്കും ഉച്ചയ്ക്കും 101080 ലേക്കും നടന്ന് കയറിയ പൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 101360 ലേക്കും കടക്കുകയായിരുന്നു.

വെനസ്വേലയും യുഎസും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് നിലവില്‍ വില വര്‍ധിക്കാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊളംബിയ, മെക്‌സിക്കോ, ക്യൂബ രാജ്യങ്ങള്‍ക്കെതിരെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുഴക്കുന്ന ഭീഷണികളും വിപണിയില്‍ പ്രതിഫലിക്കുന്നു. ഭൗമരാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ട്.

രാജ്യാന്തര വിപണിയില്‍ 4,440 ഡോളറിന് മുകളിലാണ് സ്വര്‍ണം നിലയുറപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ജനുവരി ആറ് ചൊവ്വാഴ്ചയും വില ഉയരാന്‍ സാധ്യതയുണ്ട്. സ്വര്‍ണത്തിന് പുറമെ വെള്ളിയിലും കാര്യമായ മാറ്റം സംഭവിക്കുന്നു. നിരക്ക് കുറച്ച് ആശ്വാസം പകര്‍ന്ന വെള്ളി, സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ കുതിക്കുകയാണ്.

Also Read: Gold and Silver Prices: ഒരു പവന് ഒന്നരലക്ഷം കടക്കും; വെള്ളി പിന്നെ പറയേണ്ടല്ലോ

ഇന്നത്തെ സ്വര്‍ണവില

ഇന്നും സ്വര്‍ണവില ഉയര്‍ന്നു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് ജനുവരി ആറിന് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണത്തിന് 1,01,800 ലേക്ക് വിലയെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 12,725 ലേക്കും വിലയെത്തി. 55 രൂപയാണ് ഇന്നുയര്‍ന്നത്.

ഇന്നത്തെ വെള്ളിവില

വെള്ളിക്കും ഇന്ന് വില വര്‍ധിച്ചിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 6 രൂപ ഉയര്‍ന്ന്, 271ലേക്കും ഒരു കിലോ വെള്ളിക്ക് 6,000 രൂപ ഉയര്‍ന്ന് 2,71,000 ലേക്കും വിലയെത്തി.