Kerala Gold Rate: സ്വര്‍ണം ആളൊരു മാന്യനാണ്, വെള്ളി പിന്നെ മോശമാകുമോ? ഇന്നത്തെ വിലകളിതാ

Gold and Silver Prices on Monday, January 12, 2026: ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1 ലക്ഷത്തില്‍ തന്നെ നിലയുറപ്പിച്ചാണ് കേരളത്തില്‍ മുന്നേറുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തില്‍ 4,000 രൂപയിലധികമാണ് ഒരു പവന് വില വര്‍ധിച്ചത്.

Kerala Gold Rate: സ്വര്‍ണം ആളൊരു മാന്യനാണ്, വെള്ളി പിന്നെ മോശമാകുമോ? ഇന്നത്തെ വിലകളിതാ

പ്രതീകാത്മക ചിത്രം

Updated On: 

12 Jan 2026 | 09:56 AM

സ്വര്‍ണമെന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ മലയാളികള്‍ക്ക് പേടിയാണ്. ഒരു പവന്‍ പൊന്ന് പോയിട്ട് ഒരു തരി പോലും വാങ്ങിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നിലവില്‍ കേരളക്കര. ലക്ഷങ്ങള്‍ എണ്ണിക്കൊടുത്ത് സ്വര്‍ണം വാങ്ങിക്കേണ്ട കാലഘട്ടത്തെ കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ കണ്ണടച്ച് തുറക്കും മുമ്പ് സ്വര്‍ണവില 1 ലക്ഷം കടന്നു. 2025ല്‍ ഏകദേശം 80 ശതമാനത്തോളം വില വര്‍ധനവാണ് സ്വര്‍ണത്തില്‍ സംഭവിച്ചത്. 2026ലും അതില്‍ വലിയ മാറ്റം വരില്ലെന്നാണ് വിദഗ്ധരും വിപണിയും നല്‍കുന്ന സൂചന.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1 ലക്ഷത്തില്‍ തന്നെ നിലയുറപ്പിച്ചാണ് കേരളത്തില്‍ മുന്നേറുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തില്‍ 4,000 രൂപയിലധികമാണ് ഒരു പവന് വില വര്‍ധിച്ചത്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാണ് നിലവിലെ വിലക്കുതിപ്പിന് കാരണം. യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന പ്രതീക്ഷകള്‍ ട്രംപ് ഇടയ്ക്കിടെ നല്‍കുന്നുണ്ടെങ്കിലും യുദ്ധ വിരാമത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍ വെനസ്വേലയ്‌ക്കെതിരെ യുഎസിന്റെ ആക്രമണവും വിപണിയെ ചൂടുപിടിപ്പിച്ചു.

വില ഇനിയും ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് വിപണിയില്‍ നിന്നെത്തുന്നത്. യുഎസ് പലിശ നിരക്കുകള്‍ നിലവില്‍ 2023 പകുത്ത് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ്. 2026ലും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കാനാണ് സാധ്യത. ഇത് വീണ്ടും സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് വര്‍ധിപ്പിക്കും.

Also Read: Gold Rate Forecast: സ്വർണം പിടിതരില്ല, ഒന്നരയും കടന്ന് രണ്ട് ലക്ഷമെത്തും; വില്ലൻ പണപ്പെരുപ്പം!

സ്വര്‍ണത്തിന് പുറമെ വെള്ളിയും റെക്കോഡ് കുതിപ്പ് തന്നെയാണ് നടത്തുന്നത്. സുരക്ഷിത നിക്ഷേപമായി ആളുകള്‍ ഇപ്പോള്‍ വെള്ളിയേയും കൂടുതലായി പരിഗണിക്കുന്നു. സ്വര്‍ണത്തിനേക്കാള്‍ വേഗത്തിലാണ് നിലവില്‍ വെള്ളിയുടെ പ്രയാണം. വ്യാവസായിക ആവശ്യങ്ങളില്‍ വെള്ളിയുടെ പങ്ക് വര്‍ധിക്കുന്നതും വില വര്‍ധനവിന് കാരണമാകുന്നുണ്ട്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഒരു പവന് 1,240 രൂപ വര്‍ധിച്ച്, 1,04,240 രൂപയിലേക്ക് എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 155 രൂപ കൂടി 13,030 രൂപയിലും വിലയെത്തി.

വെള്ളിവില

വെള്ളി വിലയും വര്‍ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 12 രൂപ കൂടി 287 രൂപയും, ഒരു കിലോ വെള്ളിക്ക് 12,000 രൂപ കൂടി 2,87,000 രൂപയിലേക്കും വിലയെത്തി.

പാത്രങ്ങളിലെ മഞ്ഞൾക്കറ മാറുന്നില്ലേ; ഇതാ എളുപ്പവഴി
എഫ്ഡിയോ ആര്‍ഡിയോ? ഏതാണ് കൂടുതല്‍ ലാഭം നല്‍കുക
കൊതുകിനെ തുരത്താൻ ഗ്രീൻ ടീ; പറപറക്കും ഈ ട്രിക്കിൽ
സേഫ്റ്റി പിന്നിൽ ദ്വാരം എന്തിന്?
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല
തൻ്റെ സംരക്ഷകനെ തൊഴുന്ന സൈനീകൻ