AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Financial Changes 2026: ശമ്പളം, ക്രെഡിറ്റ് സ്‌കോര്‍, പിഎം കിസാന്‍…; 2026ല്‍ മാറ്റങ്ങള്‍ ഒരുപാട്‌

2026 Policy Changes India: 2026 ജനുവരി തുടങ്ങിയതും സാധാരണക്കാരെ ഉള്‍പ്പെടെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളുമായാണ്. ശമ്പളക്കാര്‍ മുതല്‍ കര്‍ഷകര്‍ വരെ നീളുന്ന മാറ്റങ്ങള്‍ പട്ടികയിലുണ്ട്. ബാങ്കിങ് നിയമങ്ങള്‍, സമൂഹ മാധ്യമ നിയന്ത്രണങ്ങള്‍, ഇന്ധന വിലകള്‍ തുടങ്ങി വിവിധ മേഖലകളിലാണ് മാറ്റങ്ങളുള്ളത്.

Financial Changes 2026: ശമ്പളം, ക്രെഡിറ്റ് സ്‌കോര്‍, പിഎം കിസാന്‍…; 2026ല്‍ മാറ്റങ്ങള്‍ ഒരുപാട്‌
പ്രതീകാത്മക ചിത്രം Image Credit source: Anna Blazhuk/Moment/Getty Images
Shiji M K
Shiji M K | Published: 31 Dec 2025 | 09:28 AM

ഓരോ വര്‍ഷവും ഒട്ടേറെ മാറ്റങ്ങളുമായാണ് വിരുന്നെത്തുന്നത്. 2026 ഇതാ ആരംഭിച്ചിരിക്കുന്നു, 2026 ജനുവരി തുടങ്ങിയതും സാധാരണക്കാരെ ഉള്‍പ്പെടെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളുമായാണ്. ശമ്പളക്കാര്‍ മുതല്‍ കര്‍ഷകര്‍ വരെ നീളുന്ന മാറ്റങ്ങള്‍ പട്ടികയിലുണ്ട്. ബാങ്കിങ് നിയമങ്ങള്‍, സമൂഹ മാധ്യമ നിയന്ത്രണങ്ങള്‍, ഇന്ധന വിലകള്‍ തുടങ്ങി വിവിധ മേഖലകളിലാണ് മാറ്റങ്ങളുള്ളത്.

ബാങ്കിങ് മേഖല

ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട മാറ്റവും ബാങ്കിങ് മേഖലയില്‍ സംഭവിക്കുന്നു. ക്രെഡിറ്റ് ബ്യൂറോകള്‍ ഇനി മുതല്‍ 15 ദിവസത്തിലൊരിക്കല്‍ എന്നതിന് പകരം ആഴ്ചയിലൊരിക്കല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുതുക്കണം.

വായ്പ പലിശയാണ് മറ്റൊരു മാറ്റം, എസ്ബിഐ, പിഎന്‍ബി, എച്ച്ഡിഎഫ്‌സി എന്നിവയുള്‍പ്പെടെ നിരവധി ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ കുറച്ചു. ഇത് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന് പുറമെ പുതുക്കിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകയും ജനുവരി 1നാണ് പ്രാബല്യത്തില്‍ വരുന്നത്.

യുപിഐ, ഡിജിറ്റല്‍ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും കര്‍ശനമാക്കി. ജനുവരി 1 മുതല്‍ ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പാന്‍-ആധാര്‍ ലിങ്കിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങള്‍

തട്ടിപ്പുകളും ദുരുപയോഗങ്ങളും തടയുന്നതിനായി വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ പോലുള്ള സമൂഹമാധ്യമങ്ങള്‍ക്ക് സിം വെരിഫിക്കേന്‍ നിയമങ്ങള്‍ കര്‍ശനമാക്കി. 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പെട്രോള്‍

വായു മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡീസല്‍, പെട്രോള്‍ വാണിജ്യ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡല്‍ഹിയിലെയും നോയിഡയിലെയും ചില ഭാഗങ്ങളില്‍ പെട്രോള്‍ വാഹനങ്ങള്‍ നിയന്ത്രിക്കും.

Also Read: New Year 2026 changes: ഇന്നുകൂടിയേ സമയമുള്ളൂ… പൂർത്തിയായില്ലെങ്കിൽ നാളെ മുതൽ പണികിട്ടുന്ന പ്രധാന മാറ്റങ്ങൾ ഇതെല്ലാം

സര്‍ക്കാര്‍ ജീവനക്കാര്‍

ജനുവരി 1 മുതല്‍ എട്ടാം ശമ്പള കമ്മീഷന്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടനയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിന് പുറമെ, ജനുവരി മുതല്‍ ക്ഷാമബത്ത വര്‍ധിക്കാന്‍ പോകുന്നു.

കര്‍ഷകര്‍

പിഎം കിസാന്‍ പദ്ധതിയുടെ ഗഡുക്കള്‍ ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് നിര്‍ബന്ധിതമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പല സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്നു. പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ഗുണഭോക്താക്കള്‍ക്ക് ഗഡുക്കള്‍ ലഭിക്കുകയില്ല. പ്രധാനമന്ത്രി കിസാന്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം, വന്യമൃഗങ്ങള്‍ വിളകള്‍ നാശം വരുത്തിയാല്‍ കര്‍ഷകര്‍ക്ക് ഇനി മുതല്‍ നഷ്ടപരിഹാരം ലഭിക്കില്ല. എന്നാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിനായി 72 മണിക്കൂറിനുള്ളില്‍ അപേക്ഷ നല്‍കണം.