Kerala Gold Rate: 1 ലക്ഷം കടന്നോ സ്വര്‍ണം? ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
December 16 Tuesday Kerala Gold and Silver Rate in Kerala: കഴിഞ്ഞ ദിവസം രാവിലെ 600 രൂപ പവന് വര്‍ധിച്ച് വില 98,800 രൂപയിലേക്ക് ഉയര്‍ന്നപ്പോള്‍, ഗ്രാമിന് 12,350 രൂപയായിരുന്നു വില. ഉച്ചയ്ക്ക് 99,280 360 രൂപയും വര്‍ധിച്ചു, ഇതോടെ സ്വര്‍ണവില 99,280 രൂപയിലേക്ക് ഉയര്‍ന്നു. ഗ്രാമിന് 12,410 ലേക്കും വിലയെത്തി.
സ്വര്‍ണത്തോട് എന്നേ മലയാളികള്‍ വിടപറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ പലരും സ്വര്‍ണം ഉപേക്ഷിച്ചു. 1 ലക്ഷത്തെ തൊട്ടുതൊട്ടില്ലെന്ന വിധത്തിലാണ് ഡിസംബര്‍ 15 തിങ്കളാഴ്ച കേരളത്തില്‍ രണ്ട് തവണ വില മാറിയത്. എന്നാല്‍ 1 ലക്ഷത്തിലേക്ക് സ്വര്‍ണവില എത്താന്‍ അധിക സംഖ്യയുടെ ദൂരമില്ലെന്നത് എല്ലാവരെയും ഞെട്ടിക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെ 600 രൂപ പവന് വര്‍ധിച്ച് വില 98,800 രൂപയിലേക്ക് ഉയര്‍ന്നപ്പോള്‍, ഗ്രാമിന് 12,350 രൂപയായിരുന്നു വില. ഉച്ചയ്ക്ക് 99,280 360 രൂപയും വര്‍ധിച്ചു, ഇതോടെ സ്വര്‍ണവില 99,280 രൂപയിലേക്ക് ഉയര്‍ന്നു. ഗ്രാമിന് 12,410 ലേക്കും വിലയെത്തി.
2026 പിറക്കും മുമ്പേ സ്വര്‍ണവില 1 ലക്ഷം താണ്ടുമെന്ന അഭ്യൂഹങ്ങള്‍ തുടക്കം മുതല്‍ക്കെ ഉണ്ടായിരുന്നു. അതിനെ ശരിവെക്കും വിധത്തിലായിരുന്നു സ്വര്‍ണത്തിന്റെ കുതിപ്പും. 2025 ജനുവരിയില്‍ വെറും 57,000 രൂപയ്ക്ക് വില്‍പന നടന്ന സ്വര്‍ണം മാസങ്ങള്‍ കൊണ്ട് കുതിച്ചത് 1 ലക്ഷമെന്ന ലക്ഷ്യത്തിലേക്കാണ്.
ഈ വര്‍ഷം മൂന്ന് തവണയാണ് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത്. മൂന്ന് തവണയും 25 ബേസിസ് പോയിന്റ് വീതം കുറച്ചതോടെ അതിങ്ങ് കേരളത്തിലും പ്രതിഫലിച്ചു. പലിശ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞു, കൂടാതെ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ നിക്ഷേപകര്‍ വിലയിരുത്താന്‍ തുടങ്ങിയതുമാണ് വില വര്‍ധനവിന് കാരണം.
Also Read: Gold: ചരിത്രമെഴുതി സ്വർണം, ഒരു ലക്ഷത്തിലെത്താൻ വെറും നൂറുകൾ മാത്രം
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 99,280 രൂപയില്‍ നിന്ന് സ്വര്‍ണവില 98,160 രൂപയിലേക്ക് കുറഞ്ഞു. ഒരു ഗ്രാമിന് ഇന്ന് 12,270 രൂപയാണ് വില.
ഇന്നത്തെ വെള്ളി നിരക്ക്
ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 4 രൂപ കുറഞ്ഞ് 211 രൂപയാണ് വില. ഒരു കിലോ വെള്ളിക്ക് 4,000 രൂപ കുറഞ്ഞ് 2,11,000 രൂപയുമായി.