Stock Market Update: പുതിയ വ്യാപാര കരാർ സഹായിച്ചു: ഇന്ത്യൻ വിപണിയിൽ വൻ കുതിച്ചുചാട്ടം
പ്രീ-ഓപ്പണിംഗിൽ തന്നെ നിഫ്റ്റി 1,500 പോയിന്റിലധികം ഉയർന്നു, ഇതോടെ തകർന്ന വിപണി വീണ്ടും ഉയർച്ചയിലേക്ക് എത്തി
മുംബൈ: അമേരിക്കയുമായുള്ള വ്യാപാര കരാറിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ വമ്പൻ കുതിച്ചു ചാട്ടം. ഇറക്കുമതി തീരുവ 50-ൽ നിന്നും 18 ശതമാനത്തിലേക്ക് കുറച്ചതോടെ രൂപയുടെ മൂല്യം വർധിക്കുകയും ചെയ്തു. പ്രീ-ഓപ്പണിംഗിൽ തന്നെ നിഫ്റ്റി 1,500 പോയിന്റിലധികം ഉയർന്നു. മിഡ്-ക്യാപ്, സ്‌മോൾ-ക്യാപ് സൂചികകൾ 3.5 ശതമാനം ഉയർന്നതോടെ 13 ലക്ഷം കോടിയെങ്കിലും നേട്ടം നിക്ഷേപകർക്കുണ്ടാകുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.
രൂപയുടെ മൂല്യം
വിപണിയിലെ മാറ്റങ്ങൾ മൂലം രൂപയുടെ മൂല്യത്തിലും വർധന ഉണ്ടായി. ഡോളറിനെതിരെ ഇന്ത്യൻ രൂപ 1.2 ശതമാനം ഉയർന്നു. നിലവിൽ ഡോളർ വിനിമയ നിരക്ക് 90 രൂപ 40 പൈസയ്ക്ക് അടുത്താണ് . കൂടാതെ.. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയും ഗണ്യമായി കുറഞ്ഞു.. ഇതും നിക്ഷേപകരിൽ താൽപ്പര്യം വർദ്ധിപ്പിച്ചു.
നേട്ടം
വിപണിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, എന്നിവ മികച്ച നേട്ടമാണുണ്ടാക്കിയത്. അതേസമയം ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, ഐടിസി എന്നിവ നഷ്ടം നേരിട്ടു. വിപണിയിലെ ഏതാണ്ട് 2911 ഓഹരികളും വ്യാപാരം നേട്ടത്തിൽ തുടങ്ങിയപ്പോൾ 123 ഓഹരികളിൽ ഇപ്പോഴും മാറ്റമില്ലാത്തതാണ് സാഹചര്യം.
കരാറിലെ പ്രധാന കാര്യങ്ങൾ
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തും പകരം മറ്റ് വ്യാപാര സൗകര്യങ്ങൾ അമേരിക്ക നൽകും. ഇതിൻ്റെ ഭാഗമായി അമേരിക്കയിൽ നിന്നും 500 ബില്യൺ മൂല്യമുള്ള എണ്ണ, കൽക്കരി, കാർഷിക ഉത്പന്നങ്ങൾ എന്നിവ ഇന്ത്യ വാങ്ങു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറയുന്നതോടെ കൂടുതൽ നിക്ഷേപങ്ങൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം.