AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Rate Forecast: 6 മാസത്തിനുള്ളില്‍ സ്വര്‍ണം 2 ലക്ഷത്തിലെത്തും; പ്രവചനങ്ങള്‍ തിരുത്തി വിദഗ്ധര്‍

Why JPMorgan and Goldman Sachs Expect Gold to Climb 40 Percent in Six Months: ഈ വര്‍ഷം സ്വര്‍ണത്തെ ഏറ്റവും കൂടുതല്‍ സമ്മര്‍ദത്തിലാക്കിയത് ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷമാണ്. ഫെബ്രുവരിയോടെ ആരംഭിച്ച യുദ്ധം സ്വര്‍ണവില ആ മാസത്തില്‍ തന്നെ ഏകദേശം 20 ശതമാനം കുറയുന്നതിന് കാരണമായി. മൂന്ന് രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത് ക്രൂഡ് ഓയില്‍ വില ഉയരാന്‍ കാരണമായി.

Gold Rate Forecast: 6 മാസത്തിനുള്ളില്‍ സ്വര്‍ണം 2 ലക്ഷത്തിലെത്തും; പ്രവചനങ്ങള്‍ തിരുത്തി വിദഗ്ധര്‍
സ്വര്‍ണവില പ്രവചനം Image Credit source: PTI
Shiji M K
Shiji M K | Published: 21 Jun 2026 | 02:16 PM

തുടര്‍ച്ചയായ കയറ്റിറക്കങ്ങള്‍ക്ക് വിധേയമാകുകയാണ് സ്വര്‍ണം. വിലയില്‍ കനത്ത ഇടിവ് സംഭവിച്ചതിന് പിന്നാലെ വീണ്ടും കുതിക്കാനുള്ള തയാറെടുപ്പിലാണ് പൊന്ന്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ സമയത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചതോടെ സ്വര്‍ണം വീണ്ടും ട്രാക്കിലേക്കെത്തി. വൈകാതെ റെക്കോഡ് നിരക്കുകള്‍ പൊന്ന് കീഴടക്കിയേക്കുമെന്ന സൂചനകളാണ് വിപണിയില്‍ നിന്നെത്തുന്നത്.

ഈ വര്‍ഷം സ്വര്‍ണത്തെ ഏറ്റവും കൂടുതല്‍ സമ്മര്‍ദത്തിലാക്കിയത് ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷമാണ്. ഫെബ്രുവരിയോടെ ആരംഭിച്ച യുദ്ധം സ്വര്‍ണവില ആ മാസത്തില്‍ തന്നെ ഏകദേശം 20 ശതമാനം കുറയുന്നതിന് കാരണമായി. മൂന്ന് രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത് ക്രൂഡ് ഓയില്‍ വില ഉയരാന്‍ കാരണമായി. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ്, പണപ്പെരുപ്പ ആശങ്ക വര്‍ധിപ്പിച്ചു. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന നിരക്ക് പലിശ നിരക്ക് ഉയര്‍ത്തുകയോ ഉയര്‍ന്ന നിരക്കില്‍ നിലനിര്‍ത്തുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.

പിന്നീട് എന്ത് സംഭവിച്ചു?

പണപ്പെരുപ്പ ആശങ്ക സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവരെ ശരിക്കും സമ്മര്‍ദത്തിലാക്കിയിരുന്നു. സ്വര്‍ണത്തില്‍ നിന്ന് പലിശ ലഭിക്കുന്നില്ല, അതിനാല്‍ തന്നെ ബാങ്കിന്റെ അടിസ്ഥാന പലിശ നിരക്ക് ഉയരാനുള്ള സാധ്യത ആളുകളെ സ്വര്‍ണം ഉപേക്ഷിച്ച് ബോണ്ടുകളിലേക്കും മറ്റ് നിക്ഷേപങ്ങളിലേക്കും തിരിയുന്നതിന് പ്രേരിപ്പിച്ചു.

നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നും മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറിയതോടെ വില ഗണ്യമായി കുറയുകയായിരുന്നു. ഫെഡറല്‍ റിസര്‍വിന്റെ നയങ്ങള്‍, ശക്തമാകുന്ന ഡോളര്‍, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങലുകള്‍ തുടങ്ങി വിവിധ ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Also Read: Kerala Gold Rate: സ്വർണവിലയിൽ അമിത പ്രതീക്ഷ വേണ്ട, ഇന്ന് കൂടി; പവന് എത്ര?

40 ശതമാനം വില വര്‍ധിക്കും

വരും മാസങ്ങളില്‍ സ്വര്‍ണവില ഏകദേശം 40 ശതമാനം വരെ ഉയരുമെന്നാണ് ജെപി മോര്‍ഗന്റെ പ്രവചനം. 2026ന്റെ നാലാം പാദത്തോടെ സ്വര്‍ണവില ഔണ്‍സിന് ശരാശരി 6,000 ഡോളറിലെത്താമെന്നാണ് ജെപി മോര്‍ഗന്റെ വിലയിരുത്തല്‍. 2027ന്റെ അവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് ഏകദേശം 6,300 ഡോളറിലെത്താനും സാധ്യതയുണ്ട്. ഇത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ ഏകദേശം 40 ശതമാനത്തിന്റെ വര്‍ധനവാണ് വിലയില്‍ സംഭവിക്കുക.

ജെപി മോര്‍ഗന്‍ പറയുന്നത് അനുസരിച്ച് മൂവിങ് ആവറേജ്, പ്രതിരോധം എന്നിവയില്‍ കുടുങ്ങിക്കിടക്കുകയാണ് സ്വര്‍ണം. 200 ദിവസത്തെ മൂവിങ് ആവറേജ് ശക്തമായ പിന്തുണ നല്‍കുമ്പോള്‍, മറുവശത്ത് പ്രതിരോധം 50 ദിവസത്തെ മൂവിങ് ആവറേജിന് ചുറ്റും തുടരുകയാണ്. ഇത് നിക്ഷേപകരെ കാത്തിരുന്ന് കാണാം എന്ന നിലപാടിലേക്കും എത്തിക്കുകയാണ്.

ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറയുന്നത്

2026ന്റെ അവസാനത്തോടെ സ്വര്‍ണം രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 5,400 ഡോളറിലെത്തുമെന്നാണ് നേരത്തെ ഗോള്‍ഡ്മാന്‍ സാച്ച്‌സ് പ്രവചിച്ചത്. നിക്ഷേപകരുടെ ശക്തമായ ഡിമാന്‍ഡ് ബുള്ളിയന്‍ വില ഔണ്‍സിന് 5,600 ഡോളറിലെത്തുന്നതിന് വഴിയൊരുക്കി. സ്വര്‍ണം 6,000 ഡോളറിലേക്ക് എത്താനുള്ള സാധ്യത ഗോള്‍ഡ്മാന്‍ സാച്ച്‌സും മുന്നോട്ടുവെക്കുന്നുണ്ട്.

English Sumamry

JPMorgan and Goldman Sachs expect gold prices to surge by 40 percent within six months, potentially reaching $6,300 per ounce. The bullish forecast is driven by strong demand for safe-haven assets and continued central bank buying.

Follow Us