AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold loan or Gold Overdraft: സ്വര്‍ണ വായ്പയോ സ്വര്‍ണ ഓവര്‍ ഡ്രാഫ്റ്റ് വായ്പകളോ? ഇനി സംശയം വേണ്ട, മികച്ചത് ഇത്…

Gold loan or Gold Overdraft: സ്വര്‍ണത്തിന്റെ ഈടിന്മേലുള്ള വായ്പയായതിനാല്‍ വ്യക്തിഗത വായ്പകളെക്കാള്‍ ഇവയ്ക്ക് പലിശ നിരക്ക് കുറവായിരിക്കും.  എന്നാൽ, ഗോൾഡ് ലോണിനേക്കാളും മികച്ചത് ഗോൾഡ് ഓവർ ഡ്രാഫ്റ്റാണോ? പരിശോധിക്കാം...

Gold loan or Gold Overdraft: സ്വര്‍ണ വായ്പയോ സ്വര്‍ണ ഓവര്‍ ഡ്രാഫ്റ്റ് വായ്പകളോ? ഇനി സംശയം വേണ്ട, മികച്ചത് ഇത്…
Gold LoanImage Credit source: Getty Images
nithya
Nithya Vinu | Updated On: 08 Nov 2025 14:32 PM

ആഭരണങ്ങളായും, നിക്ഷേപകളായും, വായ്പകളായും സ്വർണം നൽകുന്ന സാമ്പത്തിക ഭദ്രതയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല. പണത്തിന് ആവശ്യം വരുമ്പോൾ വ്യക്തി​ഗത വായ്പകളെക്കാളും പലരും തിരഞ്ഞെടുക്കുന്നത് സ്വർണവായ്പകളാണ്. സ്വര്‍ണത്തിന്റെ ഈടിന്മേലുള്ള വായ്പയായതിനാല്‍ വ്യക്തിഗത വായ്പകളെക്കാള്‍ ഇവയ്ക്ക് പലിശ നിരക്ക് കുറവായിരിക്കും.  എന്നാൽ, ഗോൾഡ് ലോണിനേക്കാളും മികച്ചത് ഗോൾഡ് ഓവർ ഡ്രാഫ്റ്റാണോ? പരിശോധിക്കാം…

 

ഗോൾഡ് ലോൺ

 

പണയം വെച്ച സ്വർണ്ണത്തിന് പകരമായി മുഴുവൻ തുകയും ഒറ്റത്തവണയായി ലഭിക്കുന്നു.
പ്രതിമാസ തവണകളായോ അല്ലെങ്കിൽ കാലയളവ് അവസാനിക്കുമ്പോൾ ഒറ്റ ബുള്ളറ്റ് പേയ്മെന്റായോ പണം തിരിച്ചടയ്ക്കണം. സാധാരണയായി  8% മുതൽ 9% വരെയാണ് പലിശ നിരക്ക്. ഗോൾഡ് ലോണിൽ കടമെടുത്ത മുഴുവൻ തുകയ്ക്കും പലിശ നൽകേണ്ടിവരും.

 

ഗോൾഡ് ഓവർ ഡ്രാഫ്റ്റ്

 

ഒരു ക്രെഡിറ്റ് ലൈൻ പോലെയാണ് ഗോൾഡ് ഓവർ ഡ്രാഫ്റ്റ് പ്രവർത്തിക്കുന്നത്. മുഴുവന്‍ തുകയ്ക്കും ഇവിടെ പലിശ നല്‍കേണ്ടതില്ല. ഈടായി നല്‍കുന്ന സ്വര്‍ണത്തിന്മേല്‍ ഒരു നിശ്ചിത തുക ലഭിക്കുന്നു. ആ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും അതില്‍ നിന്ന് നിങ്ങള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് മാത്രം പലിശ ഈടാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.

ALSO READ: ഈ സാഹചര്യങ്ങളില്‍ ഐടിആര്‍ ഫയല്‍ ചെയ്‌തേ മതിയാകൂ; നിങ്ങള്‍ ചെയ്യേണ്ടതുണ്ടോ?

വായ്പാ തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതാണ്. തുക എന്ത് ആവശ്യത്തിന് ഉപയോഗിക്കണമെന്ന പ്രത്യേക നിബന്ധനകളൊന്നുമില്ല. തുക നിങ്ങളുടെ അക്കൗണ്ടില്‍ നേരത്തേ തന്നെ ക്രെഡിറ്റ് ആയിട്ടുള്ളതിനാല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏത് സമയത്തും തുക പിന്‍വലിക്കാം.

കൂടാതെ ഈടായി നല്‍കിയിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മാറ്റി പകരം വേറെ ആഭരണങ്ങള്‍ നല്‍കുവാനുള്ള സൗകര്യവുമുണ്ട്.  ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടിനെ സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഡെബിറ്റ് കാര്‍ഡ് സൗകര്യവും ലഭ്യമാണ്.