AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ITR Filing: ഈ സാഹചര്യങ്ങളില്‍ ഐടിആര്‍ ഫയല്‍ ചെയ്‌തേ മതിയാകൂ; നിങ്ങള്‍ ചെയ്യേണ്ടതുണ്ടോ?

Who Should File ITR: നികുതിദായകന്റെ ആകെ വരുമാനം, ചെലവുകള്‍, ആസ്തികള്‍ മറ്റ് വിവരങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ നികുതിയൊടുക്കേണ്ടത്.

ITR Filing: ഈ സാഹചര്യങ്ങളില്‍ ഐടിആര്‍ ഫയല്‍ ചെയ്‌തേ മതിയാകൂ; നിങ്ങള്‍ ചെയ്യേണ്ടതുണ്ടോ?
പ്രതീകാത്മക ചിത്രം Image Credit source: Mykhailo Polenok / 500px/Getty Images Creative
shiji-mk
Shiji M K | Published: 08 Nov 2025 13:27 PM

ശമ്പളം, വാടക തുടങ്ങി വിവിധ തരത്തില്‍ വരുമാനം കണ്ടെത്തുന്നവരായിരിക്കും നിങ്ങള്‍, എന്നാല്‍ നികുതി അടയ്ക്കുന്നതിനെ കുറിച്ച് അത്ര ബോധവാനായിരിക്കില്ല. ആദായ നികുകി നിയമത്തിലെ വിവിധ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തികമായി അല്ലെങ്കില്‍ നിയമപരമായി ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. എന്നാല്‍ ഇങ്ങനെ വരുമാനം കണ്ടെത്തുന്നവരെല്ലാം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ?

പഴയ നികുതി സമ്പ്രദായത്തില്‍ 2.5 ലക്ഷം രൂപയും പുതിയതില്‍ 3 ലക്ഷം രൂപയും ഉള്ള അടിസ്ഥാന ഇളവ് പരിധി കഴിഞ്ഞാല്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. നികുതിദായകന്റെ ആകെ വരുമാനം, ചെലവുകള്‍, ആസ്തികള്‍ മറ്റ് വിവരങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ നികുതിയൊടുക്കേണ്ടത്. ഐടിആര്‍ ഫയല്‍ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങള്‍ പരിശോധിക്കാം.

ഈ ഘട്ടങ്ങളില്‍…

റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം ചെയ്യുന്നതിനായി ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന് ശേഷം മാത്രമേ റീഫണ്ട് പ്രക്രിയ ആരംഭിക്കൂ.

ഓരോ കമ്പനിയും വാര്‍ഷിക വരുമാനം ലാഭമായാലും നഷ്ടമായാലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. ഐടിആര്‍ സമര്‍പ്പിച്ചതിന് ശേഷം മാത്രമേ നഷ്ടങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാകൂ.

വിദേശ ആസ്തികളോ വരുമാനമോ ഉള്ള ഏതൊരാളും അവരുടെ ഹോള്‍ഡിങുകളും വരുമാനവും വ്യക്തമാക്കി ഐടിആര്‍ ഫയല്‍ ചെയ്യണം.

ഒന്നോ അതിലധികമോ സേവിങ്‌സ് അക്കൗണ്ടുകളില്‍ 50 ലക്ഷം രൂപ നിക്ഷേപിച്ച ഓരോ നികുതിദായകനും റിട്ടേണ്‍ സമര്‍പ്പിക്കണം.

Also Read: Pan Card: ഇനിയും താമസിക്കല്ലേ, പെട്ടെന്ന് ചെയ്തോ; ഡിസംബർ 31 ന് ശേഷം പാൻ കാർഡ് പ്രവർത്തിക്കില്ല

ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളില്‍ കുറഞ്ഞത് ഒരു കോടി രൂപ നിക്ഷേപിച്ചിട്ടുള്ള ആളുകളും നികുതിയടയ്ക്കണം. എന്നാല്‍ പോസ്റ്റ് ഓഫീസ് കറന്റ് അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

ഒരു വര്‍ഷത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ക്കായി രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിച്ച നികുതിദായകര്‍ ഐടിആര്‍ ഫയല്‍ ചെയ്യണം. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വൈദ്യുതി ബില്‍ വരുന്നവരും നികുതി അടയ്‌ക്കേണ്ടതാണ്.