AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Mining: ഇന്ത്യൻ മണ്ണിൽ ടൺക്കണക്കിന് സ്വർണം, ഏറ്റവും വലിയ സ്വർണ ഖനി ഇവിടെ…

Gold Mines In India: ഏകദേശം 800 മെട്രിക് ടൺ സ്വർണ്ണമാണ് പ്രതിവർഷം വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്.

Gold Mining: ഇന്ത്യൻ മണ്ണിൽ ടൺക്കണക്കിന് സ്വർണം, ഏറ്റവും വലിയ സ്വർണ ഖനി ഇവിടെ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 16 Sep 2025 | 12:48 PM

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് സ്വർണം. ഏകദേശം 800 മെട്രിക് ടൺ സ്വർണ്ണമാണ് പ്രതിവർഷം വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്. എങ്കിലും ചെറിയ തോതിൽ ഇന്ത്യക്ക് അകത്തും സ്വർണം ഉൽപാദിപ്പിക്കുന്നുണ്ട്. ഏറ്റവും അധികം സ്വർണം ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം കർണാടകയാണ്. 2025 മാർച്ച് 31 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ സ്വർണ്ണ ശേഖരം ഏകദേശം 879.58 മെട്രിക് ടൺ ആണ്.

ഇന്ത്യയിലെ സ്വർണ ഖനികൾ

ഹുട്ടി ഗോൾഡ് മൈൻസ്

കർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹുട്ടി സ്വർണ്ണ ഖനി ഇന്ത്യയിലെ ഏക പ്രവർത്തനക്ഷമമായ സ്വർണ്ണ ഖനിയാണ്. കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള ഹുട്ടി ഗോൾഡ് മൈൻസ് കമ്പനി ലിമിറ്റഡിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. രാജ്യത്തെ മൊത്തം സ്വർണ്ണ ഉത്പാദനത്തിൽ ഈ ഖനിക്ക് നിർണായക പങ്കുണ്ട്. പ്രതിവർഷം ഏകദേശം 1.8 ടൺ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന ഈ ഖനിക്ക് 2,000 വർഷത്തിലേറെ പഴക്കമുണ്ട്.

കോലാർ ഗോൾഡ് ഫീൽഡ്സ്

കർണാടകയിലെ കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഖനി പണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായിരുന്നു. 2001-ൽ സാമ്പത്തിക നഷ്ടം കാരണം ഖനനം നിർത്തിവച്ചെങ്കിലും ഇതിന്റെ ചരിത്രപരമായ പ്രാധാന്യം വളരെ വലുതാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ആഴമേറിയ രണ്ടാമത്തെ സ്വർണ്ണ ഖനിയായിരുന്നു ഇത്. 1880 ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഖനിയിൽ നിന്ന് ഏകദേശം 800 ടൺ സ്വർണ്ണം ഉത്പാദിപ്പിച്ചിട്ടുണ്ട്.

ALSO READ: സ്വ‍ർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; കാരറ്റ്, വൈറ്റ് ​ഗോൾഡ്, ഹാള്‍ മാര്‍ക്കിംഗ്…ഇതൊക്കെ എന്താണെന്ന് അറിയാമോ?

രാംഗിരി ഗോൾഡ് ഫീൽഡ്സ് 

ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് രാംഗിരി സ്വർണ്ണ ഖനി സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇവിടെ വ്യാപകമായ രീതിയിൽ ഖനനം നടന്നിരുന്നു. ഇപ്പോൾ ഇവിടെ പ്രവർത്തനങ്ങൾ കുറവാണെങ്കിലും, സ്വർണ്ണ നിക്ഷേപം ഇപ്പോഴും നിലനിൽക്കുന്നതായാണ് റിപ്പോർട്ട്.

ഹെഗ്ഗഡെവാനകോട്ടെ ഗോൾഡ് ഫീൽഡ്സ് 

കർണാടകയിലെ മൈസൂരിന് സമീപം സ്ഥിതി ചെയ്യുന്ന ചെറിയ സ്വർണ്ണ ഖനന മേഖലയാണിത്. നിലവിൽ ഇവിടെ ഖനന പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഭാവിയിൽ ഖനനം ആരംഭിക്കാനുള്ള സാധ്യതകൾ പഠിച്ചുവരുന്നു.

ചിത്തൂർ ഗോൾഡ് ഫീൽഡ്സ്,  ബെൽഡാഹ് മൈൻസ്
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ഈ ഖനികൾ സ്ഥിതി ചെയ്യുന്നത്. രാംഗിരി ഗോൾഡ് ഫീൽഡ്‌സുമായി ബന്ധമുള്ള ഒരു ചെറിയ ഖനന മേഖലയാണ്. ബംഗാളിലെ പുരുലിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്വർണ്ണ ഖനിയാണ് ബെൽഡാഹ്. ഇവിടെയും മുമ്പ് ഖനനം നടന്നിരുന്നതിന്റെ സൂചനകളുണ്ട്. എന്നിരുന്നാലും, വാണിജ്യപരമായ ഉത്പാദനം നിലവിൽ ഇവിടെ നടക്കുന്നില്ല.