AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വർണമോ വെള്ളിയോ? ഈ സമയത്ത് നിക്ഷേപിക്കാൻ നല്ലതേത്? വിദഗ്ധർ പറയുന്നത്….

Gold or silver: വരുന്ന സാമ്പത്തിക വർഷത്തിൽ സ്വർണ്ണത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുള്ളത് വെള്ളിയാണെന്ന് കെഡിയ അഡ്വൈസറി ഡയറക്ടർ പറയുന്നു

Gold Rate: സ്വർണമോ വെള്ളിയോ? ഈ സമയത്ത് നിക്ഷേപിക്കാൻ നല്ലതേത്? വിദഗ്ധർ പറയുന്നത്….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Sep 2025 | 12:54 PM

കേരളത്തിൽ റെക്കോർഡുകൾ‌ ഭേ​ദിച്ച് സ്വർണവില മുന്നേറുകയാണ്. ഇന്ന് വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ആശ്വസിക്കാൻ കഴിയില്ല. ഇന്ന് പവന് 84,600 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ​ഗ്രാമിന് 10,575 രൂപയാണ് നൽകേണ്ടത്.

സ്വർണത്തോടൊപ്പം തന്നെ കുതിക്കുന്ന മറ്റൊരു ലോഹമാണ് വെള്ളി. ഇന്ന് വെള്ളി വില ഗ്രാമിന് 150 രൂപയും കിലോഗ്രാമിന് 1,50,000 രൂപയുമാണ്. ഈ സാഹചര്യത്തിൽ വെള്ളിയിൽ നിക്ഷേപം നടത്തുന്നതാണോ സ്വർണത്തിൽ നടത്തുന്നതാണോ നല്ലത്?

സ്വർണം v/s വെള്ളി

വരുന്ന സാമ്പത്തിക വർഷത്തിൽ സ്വർണ്ണത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുള്ളത് വെള്ളിയാണെന്ന് കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് കെഡിയ പറയുന്നു. നിക്ഷേപകർക്ക് നിലവിലെ വിലയിൽ സ്വർണ്ണം വാങ്ങുന്നത് കൂടുതൽ ശ്രദ്ധയോടെ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു.

നിക്ഷേപക ഡിമാൻഡ് സ്വർണത്തിനാണെങ്കിലും സൗരോർജ്ജ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ വ്യാവസായിക മേഖലകളിൽ നിന്നുള്ള വർധിച്ച ആവശ്യകത വെള്ളിക്ക് അധിക നേട്ടം നൽകുന്നു. ഈ വ്യാവസായിക ആവശ്യകത വെള്ളിയെ കൂടുതൽ ആകർഷകമാക്കുന്നതായും അജയ് കെഡിയ പറയുന്നു.

ALSO READ: കുതിപ്പിനിടെ ബ്രേയ്ക്കിട്ട് പൊന്നുംവില! ഇന്നത്തെ സ്വർണവില ഇങ്ങനെ

നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്

നിലവിലെ ഉയർന്ന വിലയിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് അപകടസാധ്യതയുള്ളതാണ്. 8-10% വരെ വില കുറഞ്ഞതിന് ശേഷം വീണ്ടും വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

വ്യാവസായിക മേഖലയിലെ ഡിമാൻഡ് വർധിക്കുന്നതിനാൽ വരുംദിവസങ്ങളിൽ വെള്ളിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും.

സ്വർണ്ണ-വെള്ളി അനുപാതത്തിൽ ഇപ്പോഴും മുൻതൂക്കം വെള്ളിക്കാണ്. വെള്ളിക്ക് സ്വർണ്ണത്തേക്കാൾ വില കുറവായനാൽ നിക്ഷേപകർക്ക് വെള്ളിയിൽ മികച്ച വരുമാനം പ്രതീക്ഷിക്കാം.

സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും പണപ്പെരുപ്പത്തിനും എതിരെ സ്വർണ്ണവും വെള്ളിയും മികച്ച സംരക്ഷണം നൽകുന്നു. എന്നിരുന്നാലും, പുതിയ നിക്ഷേപം നടത്തുമ്പോൾ സ്വർണ്ണത്തേക്കാൾ വെള്ളിക്ക് മുൻഗണന നൽകുന്നത് കൂടുതൽ ലാഭകരമായേക്കാം.