AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold: ഉത്സവ സീസണിൽ സ്വർണം വാങ്ങുന്നുണ്ടോ? ശരിയായ രീതി ഇത്

Gold Buying Tips: സ്വർണം വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഈ ഉത്സവ സീസണിൽ ബുദ്ധിപൂർവ്വം എങ്ങനെ സ്വർണം വാങ്ങാമെന്ന് നോക്കാം..

Gold: ഉത്സവ സീസണിൽ സ്വർണം വാങ്ങുന്നുണ്ടോ? ശരിയായ രീതി ഇത്
Gold Image Credit source: Getty Images
nithya
Nithya Vinu | Updated On: 24 Sep 2025 13:47 PM

സ്വർണവില പ്രവചനാതീതമായി മുന്നേറുകയാണ്. പ്രത്യേകിച്ച് ദീപാവലി നവരാത്രി സീസൺ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് ഉയർത്തുന്നു. ഉത്സവ സീസണുകളിൽ സ്വർണം വാങ്ങുന്നത് മിക്ക ആളുകളുടെയും ഒരു ശീലമാണ്. എന്നാൽ സ്വർണം വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഈ ഉത്സവ സീസണിൽ ബുദ്ധിപൂർവ്വം എങ്ങനെ സ്വർണം വാങ്ങാം?

വില പരിശോധിക്കുക

സ്വർണവില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. അടിസ്ഥാന വില, പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം കണക്കിലെടുത്താണ് സ്വർണ്ണാഭരണങ്ങളുടെ വില നിശ്ചയിക്കുന്നത്. അതിനാൽ, സ്വർണ്ണം വാങ്ങാൻ ജുവലറികളിൽ പോകുന്നതിന് മുമ്പ് നിങ്ങളുടെ നഗരത്തിലെ അന്നത്തെ വില അറിഞ്ഞിരിക്കേണ്ടതാണ്.

പരിശുദ്ധി ഉറപ്പുവരുത്തുക

സ്വർണം വാങ്ങുമ്പോൾ അതിന്റെ പരിശുദ്ധി ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്നത് കാരറ്റിലാണ് (K). 22K, 24K, 18K തുടങ്ങി വ്യത്യസ്ത കാരറ്റിലുള്ള സ്വർണം ലഭ്യമാണ്. സാധാരണയായി 22K സ്വർണത്തിലാണ് ആഭരണങ്ങൾ ഉണ്ടാക്കുന്നത്. ഇതിൽ 91.6% ശുദ്ധമായ സ്വർണം അടങ്ങിയിരിക്കുന്നു. അതേസമയം 99.9% ശുദ്ധമായ 24K സ്വർണത്തിലാണ് നാണയങ്ങളും ബിസ്കറ്റുകളും നിർമ്മിക്കുന്നത്.

ഹാൾമാർക്ക്

ബിഐഎസ് (Bureau of Indian Standards) ഹാൾമാർക്ക് ഉള്ള ആഭരണങ്ങൾ മാത്രം വാങ്ങുക. ഇത് സ്വർണ്ണത്തിൻ്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നു. ഓരോ ഹാൾമാർക്ക് ചെയ്ത ആഭരണത്തിനും ഒരു ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ  നമ്പർ ഉണ്ടാകും.

ALSO READ: സ്വർണമോ വെള്ളിയോ? ഈ സമയത്ത് നിക്ഷേപിക്കാൻ നല്ലതേത്? വിദഗ്ധർ പറയുന്നത്….

പണിക്കൂലി

ഓരോ ജ്വല്ലറിക്കും പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും. സ്വർണത്തിൻ്റെ വിലയുടെ ഒരു നിശ്ചിത ശതമാനമായോ അല്ലെങ്കിൽ ഒരു ഗ്രാം സ്വർണത്തിന് ഇത്ര രൂപ എന്ന നിലയിലോ പണിക്കൂലി ഈടാക്കാം. കൂടാതെ, ചില ജ്വല്ലറികൾ ആഭരണ നിർമ്മാണ സമയത്ത് നഷ്ടപ്പെടുന്ന സ്വർണത്തിൻ്റെ അളവിന് ‘വേസ്റ്റേജ് ചാർജ്’ എന്ന് പറഞ്ഞ് തുക ഈടാക്കാറുമുണ്ട്.

സ്റ്റോൺ പതിച്ച ആഭരണങ്ങൾ 

നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുകയാണെങ്കിൽ സ്റ്റോൺ പതിച്ച ആഭരണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാരണം, ഇവയ്ക്ക് ഇവയ്ക്ക് പണിക്കൂലി വളരെ കൂടുതലായിരിക്കും. തൂക്കം അളക്കുമ്പോൾ കല്ലുകളുടെ തൂക്കവും ഉൾപ്പെടുത്തിയേക്കാം.

ബിൽ സൂക്ഷിക്കുക

സ്വർണ്ണം വാങ്ങുമ്പോൾ ബിൽ വാങ്ങാൻ മറക്കരുത്. ഈ ബില്ലിൽ സ്വർണ്ണത്തിൻ്റെ പരിശുദ്ധി , തൂക്കം, പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ തുടങ്ങിയ എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.