AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ നിരക്കുകൾ അറിയാം

Kerala Gold Price Today: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവിടെ നിന്ന് പിന്നീട് വില കുറയുന്നതാണ് കാണുന്നത്. പക്ഷേ ഇന്നും പവൻ വില 75000-ത്തിൽ നിൽക്കുകയാണ്.

Kerala Gold Rate Today: സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ നിരക്കുകൾ അറിയാം
പ്രതീകാത്മക ചിത്രംImage Credit source: PTI
sarika-kp
Sarika KP | Updated On: 11 Aug 2025 10:05 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ നേരിയ കുറവ് ഉണ്ടാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവിടെ നിന്ന് പിന്നീട് വില കുറയുന്നതാണ് കാണുന്നത്. പക്ഷേ ഇന്നും പവൻ വില 75000-ത്തിൽ നിൽക്കുകയാണ്.

അതുകൊണ്ട് തന്നെ സ്വര്‍ണവിലയില്‍ വലിയ കുറവ് ഇപ്പോള്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. എന്നാൽ ക്രമേണ ഇടിവ് സംഭവിക്കാമെന്നും വിദ്​ഗ്ദർ പറയുന്നത്. ക്രൂഡ് ഓയില്‍ വില താഴ്ന്നതും ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം കൂടിയതുമാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം.

Also Read:ഓണക്കാലം സ്വര്‍ണക്കാലം! സപ്ലൈകോയില്‍ പര്‍ച്ചേസുകള്‍ക്ക് സ്വര്‍ണനാണയം സമ്മാനം

ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് 75000 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമിന് 70 രൂപ കുറഞ്ഞ് 9375 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 75560 രൂപയിലാണ് വ്യാപാരം പുരോ​ഗമിച്ചത്. ആ​ഗസ്റ്റ് എട്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ സ്വർണവിലയിൽ നിന്ന് ഒരു പവന് 200 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. തുടർന്നാണ് 75560 രൂപയിലെത്തിയത്.

ആ​ഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 73200 രൂപയായിരുന്നു. ​ഗ്രാമിന് 9150 രൂപയും. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില 74000-ത്തിലേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്. ആ​ഗസ്റ്റ് ആറാം തീയതിയോടെ ഇത് വീണ്ടും 75000-ത്തിലേക്ക് എത്തി. തുടർന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 75,760 രൂപയും ഗ്രാമിന് 9,470 രൂപയുമായിരുന്നു. പത്ത് ദിവസത്തിനിടെ 1800 രൂപയാണ് സ്വർണവിലയിൽ കൂടിയത്.