AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supplyco Onam Offer: ഓണക്കാലം സ്വര്‍ണക്കാലം! സപ്ലൈകോയില്‍ പര്‍ച്ചേസുകള്‍ക്ക് സ്വര്‍ണനാണയം സമ്മാനം

Onam 2025 Supplyco Gold Coin Offer: ഒട്ടനവധി സമ്മാനങ്ങള്‍ സപ്ലൈകോ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ മറ്റ് സമ്മാനങ്ങളും ലഭിക്കും. ഇതിന് പുറമെ 500 രൂപ മുതല്‍ 1000 രൂപ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകളാണ് സപ്ലൈകോ വിതരണത്തിന് എത്തിച്ചത്.

Supplyco Onam Offer: ഓണക്കാലം സ്വര്‍ണക്കാലം! സപ്ലൈകോയില്‍ പര്‍ച്ചേസുകള്‍ക്ക് സ്വര്‍ണനാണയം സമ്മാനം
പ്രതീകാത്മക ചിത്രം Image Credit source: Hermione Granger/Moment/Getty Images
shiji-mk
Shiji M K | Updated On: 11 Aug 2025 08:48 AM

എല്ലാ ഓണക്കാലത്തും സപ്ലൈകോ വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവെക്കാറുണ്ട്. ഇത്തവണയും വിലക്കുറവിന്റെയും ഓഫറിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സപ്ലൈകോ വരുത്തിയിട്ടില്ല. ഗിഫ്റ്റ് കാര്‍ഡുകളും ഓണക്കിറ്റുകള്‍ക്കും പുറമെ വേറെയും ഒട്ടനവധി സര്‍പ്രൈസുകള്‍ ഗുണഭോക്താക്കള്‍ക്കായി സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.

ഓണക്കാലത്ത് സപ്ലൈകോയില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് സ്വര്‍ണനാണയമാണ്. ലക്കി ഡ്രോയിലൂടെ സ്വര്‍ണനാണയങ്ങള്‍ വിജയികള്‍ക്ക് നല്‍കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഇതില്‍ ഒരു പവന്റെ വരെ സ്വര്‍ണ നാണയങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.

ഇതുകൂടാതെ വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ സപ്ലൈകോ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ മറ്റ് സമ്മാനങ്ങളും ലഭിക്കും. ഇതിന് പുറമെ 500 രൂപ മുതല്‍ 1000 രൂപ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകളാണ് സപ്ലൈകോ വിതരണത്തിന് എത്തിച്ചത്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താവിന് ആവശ്യമായ സാധനങ്ങള്‍ സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങിക്കാം. ഒക്ടോബര്‍ 31 വരെയാണ് സമയപരിധി.

Also Read: Coconut Oil Price: ഇന്ന് മുതല്‍ സപ്ലൈകോയില്‍ വിലക്കുറവില്‍ വെളിച്ചെണ്ണ

കൂടാതെ, 32 പ്രമുഖ ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രത്യേക ഓഫറും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. ഇതില്‍ ഏതെങ്കിലും ഒന്നാണ് ഒരു ഉത്പന്നത്തിന് ഉണ്ടായിരിക്കുക എന്നാണ് വിവരം.