Kerala Gold Rate: ഇന്നും തൊട്ടാല്‍ പൊള്ളുമോ? സ്വര്‍ണവില ഇതാ, കൂടെ വെള്ളിയുമുണ്ട്
Kerala Gold and Silver Price January 13 2026: നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കുന്നവര്‍ക്ക് ഒന്നരലക്ഷം രൂപയ്ക്കടുത്ത് ചെലവുണ്ട്. പണികൂലി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ്, ജിഎസ്ടി എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് സ്വര്‍ണം വില്‍ക്കുന്നത്. 5 ശതമാനം മുതലാണ് സ്വര്‍ണാഭരണങ്ങളുടെ പണികൂലി ആരംഭിക്കുന്നത്.

പ്രതീകാത്മക ചിത്രം
ജനുവരി 12 തിങ്കളാഴ്ച, കേരളത്തില്‍ സ്വര്‍ണം എത്തിയത് എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ്. സ്വര്‍ണത്തില്‍ ഉയര്‍ന്ന നിരക്കുകള്‍ എപ്പോഴും വന്നുചേരുമെന്ന് പൊതുവേ വിലയിരുത്തലുകള്‍ ഉണ്ടെങ്കിലും ഒറ്റദിവസം 1,240 രൂപ വര്‍ധിക്കുന്നത് ഉപഭോക്താക്കളുടെ ചങ്കിടിപ്പ് കൂട്ടുന്ന കാര്യമാണ്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം 1,04,240 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 155 രൂപ ഉയര്‍ന്ന് 13,030 രൂപയിലേക്കും വിലയെത്തി.
നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കുന്നവര്‍ക്ക് ഒന്നരലക്ഷം രൂപയ്ക്കടുത്ത് ചെലവുണ്ട്. പണികൂലി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ്, ജിഎസ്ടി എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് സ്വര്‍ണം വില്‍ക്കുന്നത്. 5 ശതമാനം മുതലാണ് സ്വര്‍ണാഭരണങ്ങളുടെ പണികൂലി ആരംഭിക്കുന്നത്.
ആഗോള പ്രശ്‌നങ്ങള്‍ തന്നെയാണ് സ്വര്‍ണവില ഇരട്ടിയാക്കുന്നതിന് വഴിവെക്കുന്നത്. യുഎസും വെനസ്വേലയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വിപണിയെ ചൂടുപിടിപ്പിക്കുന്നു. വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് താനാണെന്നുള്ള ട്രംപിന്റെ പ്രഖ്യാപനവും സ്ഥിതിഗതികള്‍ മോശമാക്കും. ക്യൂബയെ ഒതുക്കാനാണ് തന്റെ പദ്ധതിയെന്നും ഇറാനെ ഏത് സമയവും ആക്രമിക്കാമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനകള്‍ സ്വര്‍ണത്തിലുള്ള നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കും.
ട്രംപിന്റെ പരാക്രമങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ തന്നെ ഇനി സ്വര്‍ണവില കുറയാന്‍ പോകുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും നേരത്തെ വാങ്ങിവെച്ചവര്‍ക്കും നല്ല സമയമാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് വൈകാതെ 500 ശതമാനം താരിഫ് ട്രംപ് ചുമത്തിയേക്കും, ഇത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ബാധകമാണ്.
Also Read: Kerala Gold Rate: സ്വര്‍ണം ആളൊരു മാന്യനാണ്, വെള്ളി പിന്നെ മോശമാകുമോ? ഇന്നത്തെ വിലകളിതാ
കൂടാതെ, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ച് കഴിഞ്ഞു. ട്രംപിന്റെ താരിഫ് കളികള്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിപ്പിക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന് 300 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,04,520 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ ഉയര്‍ന്ന് 13,065 രൂപയിലും വിലയെത്തി.
ഇന്നത്തെ വെള്ളിവില
ഒരു ഗ്രാം വെള്ളിക്ക് 5 രൂപ ഉയര്‍ന്ന് 292 രൂപയും ഒരു കിലോ വെള്ളിക്ക് 5,000 രൂപ ഉയര്‍ന്ന് 2,92,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.