AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Investment: 10,000 രൂപ കോടികളാക്കാം; 2026ല്‍ നിക്ഷേപം അടിപൊളിയാകട്ടെ, വഴികളിതാ

How to Grow Money in 2026: ആവശ്യങ്ങള്‍ക്കായി സജീവമായി പ്രവര്‍ത്തിക്കാതെ തന്നെ പണം സമ്പാദിക്കുന്ന ഒന്നാണ് നിഷ്‌ക്രിയ വരുമാനമെന്ന് പറയുകയാണ് പഗ്ഡിവാല ഇന്‍വെസ്റ്റ്‌മെന്റിന്റെ സ്ഥാപകനായ റോഹിന്‍ പഗ്ഡിവാല.

Investment: 10,000 രൂപ കോടികളാക്കാം; 2026ല്‍ നിക്ഷേപം അടിപൊളിയാകട്ടെ, വഴികളിതാ
പ്രതീകാത്മക ചിത്രം Image Credit source: Guido Mieth/DigitalVision/Getty Images
Shiji M K
Shiji M K | Published: 11 Jan 2026 | 09:47 AM

പണം നിക്ഷേപിച്ച് വലിയൊരു തുക സമാഹരിക്കണമെന്ന് സ്വപ്‌നം കാണുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാറില്ല. മികച്ച നിക്ഷേപ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതും പലരെയും പിന്നോട്ട് വലിക്കുന്നു. കുറഞ്ഞ സംഖ്യയില്‍ നിക്ഷേപം ആരംഭിക്കാവുന്ന ഒട്ടേറെ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റിയതിന് ശേഷം ബാക്കിയാകുന്ന തുക നിക്ഷേപത്തിലേക്ക് മാറ്റിവെക്കാം.

ആവശ്യങ്ങള്‍ക്കായി സജീവമായി പ്രവര്‍ത്തിക്കാതെ തന്നെ പണം സമ്പാദിക്കുന്ന ഒന്നാണ് നിഷ്‌ക്രിയ വരുമാനമെന്ന് പറയുകയാണ് പഗ്ഡിവാല ഇന്‍വെസ്റ്റ്‌മെന്റിന്റെ സ്ഥാപകനായ റോഹിന്‍ പഗ്ഡിവാല. ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച് വളരെ നേരത്തെ തന്നെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്നത് തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്, ഹൈബ്രിഡ് ഫണ്ടുകള്‍, മറ്റ് സ്ഥിര വരുമാന മാര്‍ഗങ്ങള്‍ എന്നിവയിലൂടെ ദീര്‍ഘകാല നേട്ടത്തിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കൂടുതല്‍ പണം നിക്ഷേപിക്കുന്നതിന് പകരം കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് നിങ്ങളുടെ പണം വളരേണ്ടത്.

അച്ചടക്കമുള്ള നിക്ഷേപമാണ് അതിന് ആവശ്യമെങ്കിലും മികച്ച നിക്ഷേപ തെരഞ്ഞെടുപ്പും അത്യാന്താപേക്ഷിതമാണ്. നിങ്ങള്‍ പണം എവിടെ നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, നിങ്ങള്‍ എത്ര വരുമാനം നേടുന്നുവെന്നതെന്ന് അദ്ദേഹം പറയുന്നു.

Also Read: Stock Market: ദീര്‍ഘകാല നേട്ടം ഉറപ്പ്; 32% നേട്ടം നല്‍കാന്‍ പോകുന്ന 5 ഓഹരികളിതാ

ഓഹരികള്‍, ബോണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, REIT-കള്‍, InvIT-കള്‍ പോലുള്ള മാര്‍ഗങ്ങളും നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. പിയര്‍ ടു പിയര്‍ ലെന്‍ഡിങ് പോലുള്ള ഉയര്‍ന്ന അപകട സാധ്യതയുള്ള മാര്‍ഗങ്ങള്‍ കൂടുതല്‍ വരുമാനം വാഗ്ദാനം ചെയ്‌തേക്കാം, എന്നാല്‍ അവയില്‍ ശ്രദ്ധ വേണമെന്ന് പഗ്ഡിവാല മുന്നറിയിപ്പ് നല്‍കുന്നു.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.