AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: യുദ്ധഭീതിക്കിടെ സ്വർണ വില കത്തിക്കയറി; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Price Today: സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,560 രൂപയായി. ​ഗ്രാമിന് 25 രൂപ കൂടി 9320 രൂപയായി.

Kerala Gold Rate Today: യുദ്ധഭീതിക്കിടെ സ്വർണ വില കത്തിക്കയറി; ഇന്നത്തെ നിരക്ക് അറിയാം
Gold Rate (1)
sarika-kp
Sarika KP | Updated On: 14 Jun 2025 10:15 AM

ഇറാൻ-ഇസ്രായേൽ സംഘർഷം കടുത്തതോടെ കത്തികയറി സ്വർണ വില. സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,560 രൂപയായി. ​ഗ്രാമിന് 25 രൂപ കൂടി 9320 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില എത്തിയിരിക്കുന്നത്.

ഇന്നലെയാണ് സ്വർണ വില ഈ മാസം ആദ്യമായി 74000 കടന്നത്. 1,560 രൂപയാണ് ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഒരു ​ഗ്രാമിന് 195 രൂപയാണ് ഇന്നലെ കൂടി 9295 ആയി ഉയർന്നിരുന്നു.

Also Read: ഇസ്രായേലും ഇറാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ നേട്ടമാര്‍ക്ക്?

ഈ മാസം തുടങ്ങിയത് മുതൽ കഴിഞ്ഞ ദിവസം വരെ വലിയ രീതിയിലുള്ള വര്‍ധനവൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നതോടെയാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഇന്നലെ രാജ്യാന്തര വിപണിയിൽ ഒറ്റ ദിവസം കൊണ്ട് ഔൺസിന് 102 ഡോളറാണ് ഉയർന്നത്.