Kerala Gold Rate: ഹോര്‍മുസില്‍ തട്ടിത്തെറിച്ച്‌ സ്വര്‍ണം; വിലയിലും സമാധാനമില്ല, ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on April 21 Tuesday in Kerala: യുഎസും ഇറാനും തമ്മിലുള്ള പോര് വീണ്ടും തുടങ്ങിയതോടെ സ്വര്‍ണം ചെറുതായൊന്ന് താഴോട്ടിറങ്ങി. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ് ഇത് വഴിയൊരുക്കിയത്. എണ്ണ വില വര്‍ധിച്ചതോടെ യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചു, ഇത് സ്വര്‍ണവിലയെ ചെറുതായൊന്ന് ഇറക്കിയെന്ന് പറയാം. എന്നാല്‍ ഇതൊരിക്കലും ശാശ്വതമല്ല.

Kerala Gold Rate: ഹോര്‍മുസില്‍ തട്ടിത്തെറിച്ച്‌ സ്വര്‍ണം; വിലയിലും സമാധാനമില്ല, ഇന്നത്തെ സ്വര്‍ണവില

പ്രതീകാത്മക ചിത്രം

Updated On: 

21 Apr 2026 | 09:32 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല, ഏപ്രില്‍ 20നുണ്ടായിരുന്ന അതേവിലയില്‍ തന്നെയാണ് ഇന്നത്തെയും സ്വര്‍ണവ്യാപാരം. ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കണമെങ്കില്‍ ഇന്ന് നിങ്ങള്‍ 1,13,880 രൂപ നല്‍കണം. ഒരു ഗ്രാമിന് വേണ്ടി 14,235 രൂപയും ഇന്ന് ചെലവഴിക്കണം. വെള്ളി വാങ്ങിക്കാനാണ് പദ്ധതിയെങ്കില്‍ 279.90 രൂപയും കിലോയ്ക്ക് 2,79,900 രൂപയും ഇന്ന് നല്‍കണം.

സ്വര്‍ണവില താഴോട്ടിറങ്ങുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസം തെല്ലൊന്നുമല്ല. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണവിലയില്‍ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും, ആശ്വാസത്തിനുള്ള വകയൊന്നുമില്ല. കൂടിയും കുറഞ്ഞു വില അങ്ങനെ മുന്നേറുകയാണ്. എന്നായിരിക്കും എല്ലാവര്‍ക്കും വാങ്ങിക്കാനാകുന്ന നിരക്കിലേക്ക് സ്വര്‍ണമെത്തുക എന്ന ചോദ്യങ്ങളും ബാക്കി.

യുഎസും ഇറാനും തമ്മിലുള്ള പോര് വീണ്ടും തുടങ്ങിയതോടെ സ്വര്‍ണം ചെറുതായൊന്ന് താഴോട്ടിറങ്ങി. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ് ഇത് വഴിയൊരുക്കിയത്. എണ്ണ വില വര്‍ധിച്ചതോടെ യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചു, ഇത് സ്വര്‍ണവിലയെ ചെറുതായൊന്ന് ഇറക്കിയെന്ന് പറയാം. എന്നാല്‍ ഇതൊരിക്കലും ശാശ്വതമല്ല.

കഴിഞ്ഞ ദിവസം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,13,880 രൂപയും ഗ്രാമിന് 14,235 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സംഭവിച്ച ഇറക്കവും കേരളത്തിലും പ്രതിഫലിക്കുകയായിരുന്നു. ഏപ്രില്‍ 20ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,738 ഡോളറായിരുന്നു വിലയെങ്കില്‍, ഇന്നത് 4,816 ആണ്.

വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ പോകുന്നു

ഇറാനും യുഎസും തമ്മിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ ഉടമ്പടി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് അവസാനിക്കും മുമ്പും സമാധാന കരാറിലേക്ക് ഇറാനെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇനിയൊരു ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് ഇറാന്‍. ഇറാന്റെ കപ്പലുകളെ ഉപരോധിച്ച യുഎസ് നടപടിയാണ് ടെഹ്‌റാനെ ചൊടിപ്പിച്ചത്. എന്നാല്‍ ഇറാന്‍ ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന്‍ ട്രംപിന് നല്‍കുന്നു.

സംഘര്‍ഷം ഉടന്‍ അവസാനിക്കുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും കുതിക്കാനാണ് സാധ്യത. ഡോളറിന്റെ മൂല്യം ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ മറ്റ് കറന്‍സികളിലെ ചെലവ് വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് സ്വര്‍ണവില താഴോട്ടിറങ്ങുന്നത്. എന്നാല്‍ യുദ്ധം അവസാനിക്കുന്നതോടെ സ്വര്‍ണത്തിന്റെ മൂല്യവും കൂപ്പുകുത്തും, ഇത് സ്വര്‍ണത്തെ മറ്റൊര ചരിത്രനിരക്ക് തീര്‍ക്കാന്‍ പ്രേരിപ്പിച്ചേക്കും.

Also Read: Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? വിലയിൽ നേരിയ ഇടിവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ

മാത്രമല്ല. നിലവില്‍ ഡിപ് ബയിങ് ട്രെന്‍ഡാണ് സ്വര്‍ണത്തില്‍ സംഭവിക്കുന്നത്. വില ഇടിയുന്ന സമയത്ത് കൂടുതല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാനെത്തുന്നത് വില വീണ്ടും ഇരട്ടിയാക്കാന്‍ സാധ്യതയുണ്ട്. വില നന്നായി കുറയുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍, കുറഞ്ഞ നിരക്ക് എല്ലാവര്‍ക്കും ആസ്വദിക്കാനാകും.

വിവാഹസീസണ്‍ ചതിച്ചു

മാര്‍ച്ചിലെ പരീക്ഷകളെല്ലാം അവസാനിക്കുന്നതോടെ കേരളത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വിവാഹസീസണ്‍ ആരംഭിക്കും. വിവാഹത്തിന് എത്രയൊക്കെ സ്വര്‍ണം വേണ്ടെന്ന് വെച്ചാലും, പൊന്നില്ലാതെ ഇറങ്ങാത്തവരും ധാരാളമുണ്ട്. അതിനാല്‍ തന്നെ വിവാഹസീസണില്‍ സംഭവിക്കുന്ന ഡിമാന്‍ഡ് വിലയെ വീണ്ടും ഉയരാന്‍ പ്രേരിപ്പിക്കും. ഡിമാന്‍ഡും, ഡോളറും, യുദ്ധവുമെല്ലാം സ്വര്‍ണത്തിന്റെ സ്വന്തക്കാരാണ്. അതിനാല്‍ ഇവയിലെല്ലാം ഉണ്ടാകുന്ന ചലനം പൊന്നിനെ വില താഴ്ത്താനും ഉയര്‍ത്താനും പ്രേരിപ്പിക്കുന്നു.

ഒരു പവന്‍ ആഭരണം വാങ്ങിക്കണമെങ്കില്‍, സ്വര്‍ണത്തിന്റെ വില മാത്രം നല്‍കിയാല്‍ പോരാ, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ്, വെയ്‌സ്റ്റേജ്, പണിക്കൂലി തുടങ്ങി ധാരാളം നിരക്കുകള്‍ സ്വര്‍ണവിലയില്‍ ചേര്‍ക്കുന്നു. അതിനാല്‍, ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ നിലവില്‍ ഒന്നലക്ഷം രൂപയോളം നല്‍കേണ്ടതായി വരും.

Loading...
Unable to load recommendations.
Follow Us
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്