Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? വിലയിൽ നേരിയ ഇടിവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ
Kerala Gold and Silver Rate Today : സ്വർണവിലയിലെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പശ്ചിമേേഷ്യൻ സംഘർഷങ്ങൾ തുടരുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്ത് സ്വർണവിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്
സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വസിക്കാം. സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പവന് 1,14,240 രൂപ നിരക്കിലാക്ക് ഉയർന്ന വ്യാപാരം. എന്നാൽ ഇന്ന് തിങ്കളാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,13,880 രൂപയായി താഴ്ന്നു. ഗ്രാമിന് 45 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് നൽകേണ്ടത് (Kerala Gold Rate Today). വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 279.90 രൂപയും കിലോയ്ക്ക് 2,79,900 രൂപയുമാണ് നൽകേണ്ടത്.
ആശങ്ക സൃഷ്ടിക്കുന്ന പശ്ചമേഷ്യൻ പ്രതിസന്ധി
സ്വർണവിലയിലെ ചാഞ്ചാട്ടങ്ങൾ സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പശ്ചിമേേഷ്യൻ സംഘർഷങ്ങൾ തുടരുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്ത് സ്വർണവിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ജനുവരി 29നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണമെത്തിയത്. 1,31,160 രൂപ നിരക്കിലായിരുന്നു അന്നത്തെ വ്യാപാരം. ഫെബ്രുവരി 29ന് 1,23,720 രൂപയും, മാർച്ച് 1ന് 1,26,920 രൂപ വരെയും സ്വർണം എത്തിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ യുഎസ്, ഇസ്രായേൽ – ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വില താഴുകയായിരുന്നു.
ALSO READ: വില മുകളിലേക്ക് തന്നെ; സ്വര്‍ണത്തെ മറക്കാം, താങ്ങാനാകില്ല
അതേസമയം സ്വർണവിലയിൽ ഇനിയെന്ത് എന്നുള്ളത് പ്രവചനാതീതമാണ്. സംഘർഷം തുടർന്നാൽ വില ഇടിഞ്ഞേക്കും. അമേരിക്കയോടുള്ള അതൃപ്തി അറിയിച്ച് ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരിക്കുകയാണ്. ഹോര്‍മുസ് വഴിയുള്ള ഗതാഗതം തടസപ്പെടുന്നത് എണ്ണവില വര്‍ധിപ്പിക്കും. കൂടാതെ, ഡോളറിന്റെ മൂല്യവും യുഎസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കും സ്വർണവിലയെ ബാധിക്കുന്ന മറ്റ് ഘടകങ്ങളാണ്.
ആശങ്കയ്ക്കിടയിലും അക്ഷയ തൃതീയ ദിവസം നടന്നത് വൻ വിൽപന
വില പ്രശ്നമാണെങ്കിലും അക്ഷയ തൃതീയ ദിനമായ ഇന്നലെ ഞാഴറാഴ്ച വൻ വിൽപനയാണ് ജ്വല്ലറികളിൽ നടന്നത്. കേരളമെമ്പാടുമുള്ള 12,000 ജ്വല്ലറികളില്‍ നിന്നായി ഏകദേശം 1260 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷൻ പറഞ്ഞു. ഏകദേശം 900 കിലോയുടെ സ്വര്‍ണമാണ് അക്ഷയ തൃതീയ ദിവസം വിറ്റുപോയത്.