Gold Rate Forecast: അപ്രതീക്ഷിതം, സ്വർണ വില താഴേക്ക്! ദീപാവലിയും യുഎസ് പണപ്പെരുപ്പവും തിരിച്ചടിയാകുമോ?
Gold Rate Forecast: ഒക്ടോബർ ആദ്യ ദിവസം 87000 രൂപയിൽ ആരംഭിച്ച വില തുടർന്നുള്ള ദിവസങ്ങളിൽ വൻ കുതിപ്പാണ് കാഴ്ചവച്ചത്. ഒരു പവന് ഒരു ലക്ഷം ആകുന്ന ദിവസം വിദൂരമല്ല.
ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ഇരുട്ടടി നൽകി സ്വർണവില പുതുചരിത്രങ്ങൾ തീർക്കുകയാണ്. ദീപാവലി പോലുള്ള ഉത്സവസീസണുകളിലും വിവാഹ ആവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു വെല്ലുവിളിയായി ഇവ തുടരുന്നു. നിലവിൽ ഒരു പവന് 91,720 രൂപയാണ് നൽകേണ്ടത്.
ഒക്ടോബർ ആദ്യ ദിവസം 87000 രൂപയിൽ ആരംഭിച്ച വില തുടർന്നുള്ള ദിവസങ്ങളിൽ വൻ കുതിപ്പാണ് കാഴ്ചവച്ചത്. ഇനി ഒരു പവന് ഒരു ലക്ഷം ആകുന്ന ദിവസം വിദൂരമല്ല. എന്നാൽ ഈ ആഴ്ച സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? വില എത്രയാകുമെന്ന് അറിയാം…
വില കുറയുമോ?
കഴിഞ്ഞ ആറു മാസത്തിനിടെ 30 ശതമാനം വില വര്‍ധനവാണ് രാജ്യാന്തര വിലയിലുണ്ടായത്. മുമ്പത്തെ ചരിത്രം നോക്കിയാൽ, 1,000 ഡോളറില്‍ നിന്നും 2,000 ഡോളറിലെത്താന്‍ 15 വര്‍ഷമെടുത്തു, 3,000 ഡോളറായി ഉയരാന്‍ 14 മാസമെടുത്തു. എന്നാൽ നിലവിൽ വെറും 207 ദിവസം കൊണ്ടാണ് 1000 ഡോളറിന്‍റെ വര്‍ധനവ് രാജ്യാന്തര വിലയിലുണ്ടായത്.
സ്വര്‍ണത്തിന് 10 മുതല്‍ 15 ശതമാനം വരെയുള്ള വിലയിടിവ് സംഭവിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഡോളര്‍ സൂചിക മുന്‍ മാസങ്ങളേക്കാള്‍ നേട്ടത്തിലാണ്. യു.എസിലെ പണിമുടക്ക് അവസാനിക്കുകയും ഒക്ടോബര്‍ യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കില്ലെന്ന തീരുമാനവുമെടുത്താൽ വില ഇടിഞ്ഞേക്കും. കേരളത്തിലെ വില വീണ്ടും 75,000 ത്തിന് അടുത്തേക്ക് എത്തുമെന്നാണ് പ്രവചനം.
ALSO READ: നവംബര്‍ 1 മുതല്‍ ചൈനയ്ക്ക് 100% തീരുവ; അതോടെ സ്വര്‍ണം കൈവിട്ടുയരും
ദീപാവലിയും യുഎസ് പണപ്പെരുപ്പവും
അതേസമയം, വരുന്ന ആഴ്ചയിലും സ്വർണ്ണവിലയിൽ ശക്തമായ അസ്ഥിരത തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആഭ്യന്തര വിപണിയിലെ ഉത്സവ ഡിമാൻഡും യുഎസ് പണപ്പെരുപ്പവും ആഗോള രാഷ്ട്രീയ സംഭവവികാസങ്ങളും വിലയുടെ ഗതി നിർണയിക്കും. ഈ ആഴ്ച ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ഉൾപ്പെടെയുള്ളവരുടെ നയപരമായ പ്രസ്താവനകൾ സ്വർണവിലയെ സ്വാധീനിക്കും.
സെപ്റ്റംബറിലെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗത്തിൻ്റെ മിനിറ്റ്സ്, നീണ്ടുനിൽക്കുന്ന പണപ്പെരുപ്പത്തിൻ്റെ സാധ്യതകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വർണ്ണവിലയ്ക്ക് അനുകൂലമാണ്. കൂടാതെ, ഇന്ത്യയിൽ ദീപാവലി പോലുള്ള ഉത്സവ സീസൺ ശക്തമാകുന്നതോടെ സ്വർണ്ണത്തിന് ഡിമാൻഡ് വർദ്ധിക്കുന്നതും വില ഉയർത്തിയേക്കും.
എന്നിരുന്നാലും, ഉയർന്ന വിലകൾ ഡിമാൻഡിനെ തടസ്സപ്പെടുത്തുന്നത് വില വർദ്ധിക്കുന്നതിന് തടസ്സമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര ശ്രമങ്ങളും യുഎസ് ധനാനുമതി ബിൽ പാസാക്കുന്നതുൾപ്പെടെയുള്ള ആഗോള രാഷ്ട്രീയ സംഭവവികാസങ്ങളും സ്വർണ്ണവിലയുടെ പോക്കിനെ ഈ ആഴ്ചയിൽ സ്വാധീനിച്ചേക്കും.