Kerala Gold Rate: ലോകം മുഴുവന്‍ സ്വര്‍ണത്തേരോട്ടം! തിങ്കള്‍ മുതല്‍ പലതും പ്രതീക്ഷിക്കാം
Gold Price Forecast Kerala: വിവാഹ സീസണ്‍ വന്നെത്തിയതും ഉത്സവക്കാലവുമെല്ലാം സ്വര്‍ണത്തിന്റെ ഡിമാന്റ് കുറയ്ക്കാതെ നിലനിര്‍ത്തുന്നത് വ്യാപാരികള്‍ക്ക് ആശ്വാസം പകരുമെങ്കിലും കൂടുതല്‍ വില കൊടുത്ത് സ്വര്‍ണം വാങ്ങിച്ച് ഉപഭോക്താക്കള്‍ വലയുകയാണ്.
ഇന്ന് സെപ്റ്റംബര്‍ 7 ഞായറാഴ്ച, ഇന്നത്തെ ദിവസം സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിക്കില്ല. എന്നാല്‍ സെപ്റ്റംബര്‍ എട്ട് തിങ്കളാഴ്ചയിലേക്ക് വളരെ പ്രതീക്ഷയോടെയാണ് ഈ ലോകമൊന്നാകെ നോക്കുന്നത്. അതിന് കാരണം കേരളത്തില്‍ മാത്രമല്ല നിലവില്‍ സ്വര്‍ണവില വര്‍ധിക്കുന്നത് എന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണം ചരിത്ര വിലയിലേക്കെത്തി.
വരാനിരിക്കുന്ന ആഴ്ചയെങ്കിലും സ്വര്‍ണവിലയില്‍ ഇടിവ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. വിവാഹ സീസണ്‍ വന്നെത്തിയതും ഉത്സവക്കാലവുമെല്ലാം സ്വര്‍ണത്തിന്റെ ഡിമാന്റ് കുറയ്ക്കാതെ നിലനിര്‍ത്തുന്നത് വ്യാപാരികള്‍ക്ക് ആശ്വാസം പകരുമെങ്കിലും കൂടുതല്‍ വില കൊടുത്ത് സ്വര്‍ണം വാങ്ങിച്ച് ഉപഭോക്താക്കള്‍ വലയുകയാണ്.
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് കേരളത്തിലും കഴിഞ്ഞ ദിവസം സംഭവിച്ചത്. ഒറ്റ ദിവസം മാത്രം വര്‍ധിച്ചത് 640 രൂപയാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വില വര്‍ധനവ്. നിലവില്‍ 79,560 രൂപയിലാണ് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പന. 1 ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9,945 രൂപയിലേക്കും വിലയെത്തി.




കഴിഞ്ഞ കുറേനാളുകളായി റെക്കോഡ് വിലയില്‍ തന്നെയാണ് സ്വര്‍ണം. പലര്‍ക്കും ഇതോടെ സ്വര്‍ണ മോഹം ഉപേക്ഷിക്കേണ്ടി വന്നു. സ്വര്‍ണമില്ലാതെയുള്ള വിവാഹങ്ങളും കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വസാധാരണം.
ആഗോള വിപണിയില്‍ സംഭവിക്കുന്ന വില വര്‍ധനവാണ് കേരളത്തിലും സ്വര്‍ണവില ഉയരുന്നതിന് കാരണം. സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,577.33 ഡോളറായി. ആഗോള വിപണിയില്‍ റെക്കോഡ് തീര്‍ത്താണ് സ്വര്‍ണത്തിന്റെ കുതിപ്പ്.
Also Read: Gold Rate Today: സ്വര്‍ണം മുകളിലേക്ക് തന്നെ; ഒറ്റയടിക്ക് കൂടിയത് 640 രൂപ; ഇന്നത്തെ നിരക്ക് അറിയാം
അതേസമയം, കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ യുഎസിലെ തൊഴില്‍ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞു. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി ഉയരുകയും ചെയ്തതും സ്വര്‍ണവിലയെ സ്വാധീനിച്ചു. തൊഴില്‍ സാധ്യത കുറയുന്ന സാഹചര്യത്തില്‍ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചതും സ്വര്‍ണത്തിന് കരുത്തേകി.