AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: മൂന്ന് മാസത്തിനുള്ളിൽ സ്വർണവില 1.2 ലക്ഷം കടക്കും? അറിയേണ്ടതെല്ലാം

Gold Rate Prediction: 2025 സെപ്റ്റംബർ 25 ലെ കണക്കനുസരിച്ച്, 24 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് ₹1,16,790 ആണ് വില. ഒരു വർഷത്തിനിടെ സ്വർണ്ണത്തിന് 51.81% വർദ്ധനവുണ്ടായി.

Gold Rate: മൂന്ന് മാസത്തിനുള്ളിൽ സ്വർണവില 1.2 ലക്ഷം കടക്കും? അറിയേണ്ടതെല്ലാം
Gold RateImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 25 Sep 2025 | 10:51 PM

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ സ്വർണ്ണവിലയിൽ വലിയ വർധനവാണ്ഉ ണ്ടായിരിക്കുന്നത്. 2025 സെപ്റ്റംബർ 25 ലെ കണക്കനുസരിച്ച്, 24 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് ₹1,16,790 ആണ് വില. അതായത്, ഒരു വർഷത്തിനിടെ സ്വർണ്ണത്തിന് 51.81% വർദ്ധനവുണ്ടായി. ഇപ്പോഴിതാ, ഈ വർഷത്തിൽ തന്നെ സ്വർണവില 1.2 ലക്ഷം കടക്കും എന്ന തരത്തിലുള്ള പ്രവചനങ്ങൾ ഉയരുന്നുണ്ട്.

സ്വർണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ

ഇന്ത്യയും യു.എസുമായുള്ള വ്യാപാര ബന്ധത്തിലെ പ്രശ്നങ്ങളും, യു.എസ്. കയറ്റുമതിയിൽ 50% തീരുവ ഏർപ്പെടുത്തിയതും എച്ച്-1ബി വിസ ഫീസ് വർദ്ധിപ്പിച്ചതുമെല്ലാം സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഓഹരി വിപണികളെ തളർത്തിയതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിഞ്ഞത് ഡിമാൻഡ് കൂട്ടി.

യു.എസ്. ഡോളർ 

യു.എസ്. ഡോളറിന്റെ മൂല്യം ഇടിയുമ്പോൾ, മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണ്ണം വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കുന്നു. ഇത് അന്താരാഷ്ട്ര ഡിമാൻഡ് വർദ്ധിപ്പിക്കുകയും ഇന്ത്യയിലെ വില വർദ്ധിക്കാൻ കാരണമാവുകയും ചെയ്യും.

സെൻട്രൽ ബാങ്കുകളുടെ സ്വർണ്ണശേഖരം

ഡോളർ വിനിമയത്തിലെ ചാഞ്ചാട്ടം, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയ്‌ക്കെതിരെ സംരക്ഷണം നേടുന്നതിനായി സെൻട്രൽ ബാങ്കുകൾ തങ്ങളുടെ സ്വർണ്ണശേഖരം വർദ്ധിപ്പിക്കുന്നു. 2024-ൽ ആഗോളതലത്തിൽ 1,037 ടൺ സ്വർണ്ണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയത്.

ALSO READ: ദീപാവലിക്ക് സ്വര്‍ണം വാങ്ങിക്കണോ? ജിഎസ്ടി എങ്ങനെ ബാധിക്കുമെന്ന് നോക്കൂ

ഉത്സവ സീസണുകളും വിവാഹങ്ങളും

ഇന്ത്യയിൽ ദീപാവലി, വിവാഹ സീസൺ തുടങ്ങിയ സാംസ്കാരിക-മതപരമായ ആഘോഷങ്ങൾ സ്വർണ്ണത്തിന്റെ ഡിമാൻഡ് ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഇത് വില വർദ്ധനവിന് ആക്കം കൂട്ടുന്നു.

സ്വർണ്ണവില ₹1.2 ലക്ഷം കടക്കുമോ?

പ്രധാന സെൻട്രൽ ബാങ്കുകൾ പലിശ നിരക്കുകൾ വെട്ടിക്കുറയ്ക്കുന്നത് തുടരുകയാണെങ്കിൽ,
ദീപാവലി സീസണിലും വിവാഹ സീസണിലും ആഭ്യന്തര ഡിമാൻഡ് കുത്തനെ കൂടുകയാണെങ്കിൽ, നിലവിലെ ഭൗമരാഷ്ട്രീയ അസ്ഥിരത തുടരുകയാണെങ്കിൽ സ്വർണവില വീണ്ടും റെക്കോർഡുകൾ തകർത്തേക്കും.

അതേസമയം, ഇന്ത്യയും യു.എസ്സും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ആഗോള വിപണി സ്ഥിരത കൈവരിക്കുകയും ചെയ്താൽ അല്ലെങ്കിൽ സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കുകയും പലിശ നിരക്കുകൾ ഉയർത്തുകയും ചെയ്യുന്ന നയങ്ങൾ സ്വീകരിച്ചാൽ സ്വർണവില കുറഞ്ഞേക്കാം.