Gold Rate History: 5000-ൽ നിന്ന് 81,000-ലേക്ക് കുതിച്ച സ്വർണം; ഒരു ‘പൊന്ന്’ യാത്ര…
Gold Rate History of Kerala: കോവിഡ്കാലത്ത് ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങി.
റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുകയാണ്. ഓഗസ്റ്റ് മുപ്പതിനാണ് സ്വർണവില ആദ്യമായി 76,000 കടന്നത്. അതാതയത് ഒരു പവന് മുക്കാൽ ലക്ഷത്തോളം വില. അന്ന് ഞെട്ടാൻ തുടങ്ങിയ മലയാളികൾക്ക് പിന്നീടൊരു റെസ്റ്റ് ഉണ്ടായിട്ടില്ലെന്ന് പറയാം…പിന്നീട്, 77,000യും 80,000വും ഒക്കെ കടന്നു.
ഇപ്പോഴിതാ, ഒരു പവൻ 81,600 രൂപ എന്ന നിരക്കിലാണ് സ്വർണവില. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയെല്ലാം ചേർത്ത് ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 90,000 രൂപയെങ്കിലും നൽകേണ്ട അവസ്ഥ. എന്നാൽ ഒരു നൂറ് വർഷം മുമ്പത്തെ സ്വർണവില എത്രയെന്ന് അറിയാമോ?
1925 സെപ്റ്റംബറിൽ ഒരു പവൻ സ്വർണത്തിന്റെ വില 13 ഉറുപ്പിക 7 അണയാണ്, ഇന്നത്തെ ഒരു 13 രൂപ 50 പൈസ. ഇന്നത്തെ വിലയെ അപേക്ഷിച്ച് ഇത് വളരെ ചെറിയ തുകയാണല്ലോ എന്ന് തോന്നുമെങ്കിലും അന്ന് 13 ഉറുപ്പികയ്ക്ക് വളരെ മൂല്യമുണ്ടായിരുന്നു. 1947ലെ സ്വര്‍ണവില പവന് 74 രൂപയായിരുന്നു. 1957, ഒരു 10 വർഷം കഴിഞ്ഞമ്പോഴേക്കും പവന് 71 രൂപയായി കുറഞ്ഞു. വലിയ പട്ടിണിയും ദാരിദ്രവും രാജ്യത്തെ പിടിമുറുക്കിയിരുന്ന സമയമായിരുന്നു അത്. അതിനാൽ സ്വർണത്തിന് ഡിമാൻഡ് കുറയുകയും അത് സ്വർണവിലയിൽ പ്രതിഫലിക്കുകയും ചെയ്തു.
ALSO READ: പഴയ സ്വർണം വിറ്റാൽ എത്ര കിട്ടും? തുക കണക്കാക്കുന്നത് ഇങ്ങനെ….
1975ൽ ഒരു പവന് 400 രൂപയായി വില വർദ്ധിച്ചു. പിന്നീട്ടങ്ങോട്ട് വിലയിൽ വലിയ കുറവ് സംഭവിച്ചിട്ടില്ല. 1991ൽ പവന്റെ വില 2736 ആയി. പത്തു വർഷം കഴിയുമ്പോഴും വിലയിൽ മാറ്റമില്ല. 2000ൽ പവന്റെ വില 3400 രൂപയാണ്. 2008-2010 കാലത്താണ് സ്വർണവിലയിൽ വലിയ ഒരു മാറ്റം വരുന്നത്. 2010ൽ പവന്റെ വില 15400 രൂപയായി വർദ്ധിച്ചു. പിന്നീട് വലിയ കുതിച്ചാടമാണ് സ്വർണവിലയിൽ ഉണ്ടായത്.
2018 ലെ കോവിഡ് വ്യാപനം സ്വർണവില ഉയർച്ചയിലെ പ്രധാന ഘടകമാണ്. കോവിഡ്കാലത്ത് ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങി. ഡിമാന്റ് കൂടിയതോടെ വിലയും കൂടി. 2020 ആയപ്പോഴേക്കും സ്വർണവില 37440 ആയി. വീണ്ടും സ്വർണവില ഉയർന്നു. 2024ൽ എത്തിയപ്പോൾ 46160 രൂപയായി ഒരു പവൻ സ്വർണവില കുതിച്ചു.
2024 സ്വർണവില ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണ്. സ്വർണവിലയിൽ വലിയ ഉയർച്ച സംഭവിച്ച സമയം. 2025 ജനുവരിയിൽ ഡോണാൾ ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേൽക്കുകയും സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റം സംഭവിക്കുകയും ചെയ്തതോടെ കഥ മാറി. തീരുവ തർക്കങ്ങളും വില കുതിപ്പിന് ആക്കം കൂട്ടി. ഇപ്പോഴിതാ, വില 81,000-ഉം കടന്നിരിക്കുകയാണ്.