Gold From UAE: ദുബായിൽ നിന്ന് എത്ര സ്വർണം കൊണ്ടുവരാം? നിയമം നന്നായി അറിഞ്ഞോളൂ, ഇല്ലെങ്കിൽ പിടിവീഴും!
Gold From UAE, Customs Rules: നികുതിയിളവുകൾ, ശുദ്ധമായ സ്വർണം, മികച്ച ഓഫറുകൾ തുടങ്ങിയവയെല്ലാം പ്രവാസികളായ മലയാളികളെ യുഎഇയിൽ നിന്നും സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്.
സ്വർണവില കുറവിൽ പേരുകേട്ട രാജ്യമാണ് യുഎഇ. കുറഞ്ഞ പണിക്കൂലി, നികുതിയിളവുകൾ, ശുദ്ധമായ സ്വർണം, മികച്ച ഓഫറുകൾ തുടങ്ങിയവയെല്ലാം പ്രവാസികളായ മലയാളികളെ യുഎഇയിൽ നിന്നും സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ നിയമ പ്രകാരം നാട്ടിലേക്ക് എത്ര സ്വർണം വരെ കൊണ്ടുവരാൻ സാധിക്കുമെന്ന് അറിയാമോ?
എത്ര സ്വർണം കൊണ്ടുവരാം?
ഇന്ത്യയിലെ കസ്റ്റംസ് നിയമപ്രകാരം പുരുഷന്മാർക്ക് 20 ഗ്രാം വരെ അതായത്, 50,000 രൂപ വരെ മൂല്യമുള്ള സ്വർണാഭരണങ്ങൾ കൊണ്ടുവരാൻ കഴിയും. സ്ത്രീകൾക്ക് 40 ഗ്രാം വരെ അതായത് 1 ലക്ഷം രൂപ വരെ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാം. സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകം, സ്വർണ്ണ ബാറുകൾക്ക് അല്ല. ഈ പരിധിക്ക് മുകളിലുള്ള സ്വർണത്തിന് കസ്റ്റംസ് തീരുവ ബാധകമാണ്. പിഴ ഒഴിവാക്കാൻ യാത്രക്കാർ സ്വർണം വാങ്ങിയതിന്റെ ഇൻവോയ്‌സുകൾ കൈവശം വെക്കുകയും അധികമുള്ള സ്വർണ്ണം റെഡ് ചാനലിൽ പ്രഖ്യാപിക്കുകയും വേണം.
ALSO READ: 5000-ൽ നിന്ന് 81,000-ലേക്ക് കുതിച്ച സ്വർണം; ഒരു ‘പൊന്ന്’ യാത്ര…
നിയമത്തിലെ കുരുക്ക്
നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താത്തതിനെ തുടർന്ന് യാത്രക്കാർ ആശയക്കുഴപ്പത്തിലാണ്. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഈ മൂല്യപരിധി അപ്രസക്തമായെന്നാണ് വിലയിരുത്തൽ. 2016-ൽ നിയമം അവസാനമായി പുതുക്കിയപ്പോൾ ഒരു ഗ്രാം സ്വർണത്തിന് ഏകദേശം 2,500 രൂപയായിരുന്നു വില. എന്നാൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഏകദേശം 7,180 രൂപയാണ് ഗ്രാമിന് നൽകേണ്ടത്.
നിയമപ്രകാരമുള്ള പരിധിയായ 50,000 രൂപയിൽ വെറും 7 ഗ്രാമിൽ താഴെയുള്ള സ്വർണമേ കൊണ്ടുവരാൻ കഴിയൂ. 1,00,000 രൂപ മൂല്യമുള്ള സ്വർണം 14 ഗ്രാമിൽ താഴെയും. അതായത്, നിയമത്തിൽ പറയുന്ന 20 ഗ്രാമും 40 ഗ്രാമും ഇന്നത്തെ മൂല്യപരിധിക്കുള്ളിൽ കൊണ്ടുവരാൻ കഴിയില്ല. ഇത് പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.