Kerala Gold Rate: ഇന്നത്തെ സ്വര്‍ണവില; ആഭരണങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയോ?
One Pavan Gold Rate on April 28 Tuesday: ആഗോള വിപണിയില്‍ സംഭവിക്കുന്ന സംഭവവികാസങ്ങള്‍ തന്നെയാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയില്‍ 4,708 ഡോളറായിരുന്നു ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നത് 4,690 ലേക്ക് ഇറങ്ങി. എന്നാല്‍ പെട്ടെന്നൊരു വര്‍ധനവ് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

പ്രതീകാത്മക ചിത്രം
കേരളത്തിലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്നും 520 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ കേരളത്തിലെ ഇന്നത്തെ ഒരു പവന്റെ വില 1,12,200 രൂപയിലേക്കെത്തി. കഴിഞ്ഞ ദിവസം 1,12,720 രൂപയായിരുന്നു ഒരു പവന്. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 14,025 രൂപയുമായി വില.
മൂന്ന് ദിവസം തുടര്‍ച്ചയായി ഉണ്ടായ വിലയിറക്കത്തിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണം ചെറുതായൊന്ന് കുതിച്ചു. എന്നാല്‍ അത് അത്ര വലിയ വില വര്‍ധനവാണെന്ന് പറയാനാകില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 1,13,240 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 280 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. 35 രൂപ വര്‍ധിച്ച് 14,155 രൂപ ഗ്രാമിനുണ്ടായിരുന്നു.
എന്നാല്‍ ഉച്ചയ്ക്ക് ശേഷം സന്തോഷവാര്‍ത്തയുമായി വീണ്ടും സ്വര്‍ണവിലയെത്തി. രാവിലെ ഉയര്‍ത്തിയ വിലയെല്ലാം കുറച്ചായിരുന്നു ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,090 രൂപയും പവന്‍ 520 രൂപ കുറഞ്ഞ് 1,12,720 ലേക്കും വിലയെത്തി.
സ്വര്‍ണവില ഇനി എങ്ങോട്ട്?
ആഗോള വിപണിയില്‍ സംഭവിക്കുന്ന സംഭവവികാസങ്ങള്‍ തന്നെയാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയില്‍ 4,708 ഡോളറായിരുന്നു ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നത് 4,690 ലേക്ക് ഇറങ്ങി. എന്നാല്‍ പെട്ടെന്നൊരു വര്‍ധനവ് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടായേക്കാമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ടോടെ വീണ്ടും സ്വര്‍ണവില മാറിയത്. പാകിസ്ഥാനില്‍ വെച്ച് നടക്കാനിരുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇത് സ്വര്‍ണത്തെ വീണ്ടും ഉയരങ്ങളിലേക്ക് എത്താന്‍ പ്രേരിപ്പിച്ചു.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് 5,500 ഡോളറിന് മുകളിലായിരുന്നു രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില. യുദ്ധം ആരംഭിച്ചതോടെ അത് വീണ്ടും ഉയര്‍ന്നെങ്കിലും പിന്നീട് താഴോട്ടിറങ്ങുകയായിരുന്നു. 1,14,000 രൂപ വരെയാണ് ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവിലയെത്തിയത്.
പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കുമ്പോള്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും ക്രൂഡ് ഓയില്‍ വില കുറയുകയും ചെയ്യും. ക്രൂഡ് ഓയിലിന്റെ വില കുറയുന്നത് ഡോളറിന്റെ മൂല്യത്തകര്‍ച്ചയ്ക്കും വഴിയൊരുക്കുന്നതാണ്. ഡോളറിന്റെ മൂല്യത്തില്‍ സംഭവിക്കുന്ന വര്‍ധനവ് മറ്റ് കറന്‍സികളിലുള്ള ചെലവ് ഇരട്ടിയാക്കുന്നു, എന്നാല്‍ മൂല്യം ഇടിയുന്നതോടെ സ്വര്‍ണം വാങ്ങുന്നവരുടെ ചെലവ് കുറയ്ക്കും, ഇത് സ്വര്‍ണവില വീണ്ടും ഉയരാന്‍ കാരണമാകും.
കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നതാര്?
കേരളത്തിലെ സ്വര്‍ണവില തീരുമാനിക്കുന്നത് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആണ്. അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസങ്ങളും മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും ഈ വിലയില്‍ മാറ്റം സംഭവിക്കുന്നു.
Also Read: Kerala Gold Rate: ഇന്ന് തന്നെ ആഭരണം വാങ്ങിക്കോളൂ; സ്വര്‍ണവില കേട്ടാല്‍ ഞെട്ടും
വില നിര്‍ണയത്തിലെ ഘടകങ്ങള്‍
- സ്വര്‍ണവില നിശ്ചയിക്കുന്നതിലെ പ്രധാന ഘടകം അന്താരാഷ്ട്ര വിപണിയാണ്. രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നു. സ്വര്‍ണം ഔണ്‍സിലെ വിലമാറ്റം കേരളത്തില്‍ രൂപയുടെ അടിസ്ഥാനത്തില്‍ കണക്കാക്കും.
- മറ്റൊരു ഘടകം കറന്‍സി നിരക്കാണ്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലെ മാറ്റവും സ്വര്‍ണവിലയെ സ്വാധീനിക്കും. ഡോളറിനെതിരെ രൂപ തകര്‍ന്നടിയുമ്പോള്‍ സ്വര്‍ണവില കുത്തനെ കൂടുന്നത് സ്വാഭാവികമാണ്.
- സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക് ഇറക്കുമതി തീരുവയും ജിഎസ്ടിയും ഈടാക്കുന്നു. ഇതുകൂടി ഉള്‍പ്പെടുത്തിയ ശേഷമാണ് വില നിശ്ചയിക്കുന്നത്.
- ഇതിനെല്ലാം പുറമെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണത്തിന്റെ ഉപയോഗം ഉണ്ടാകുന്ന സമയത്ത് വില അല്‍പം കൂടുതലാണ്. അതായത്, വില നിര്‍ണയിക്കുന്നതില്‍ ഡിമാന്‍ഡിനും സ്വാധീനമുണ്ട്.
English Summary
Kerala Gold Rate: Gold price in Kerala on Tuesday, April 28. The price of one pavan has dropped to 520. You can buy gold at the lowest rate today. Check how much to pay for a sovereign ornament.