Gold Rate: സ്വർണം പലവിധം, ഒരു പവന്‍ 52160 രൂപയ്ക്കും വാങ്ങാം

Gold Rate in Kerala: ഏറ്റവും ശുദ്ധമായ സ്വര്‍ണം 24 കാരറ്റാണെങ്കിലും ഇവ പെട്ടെന്ന് പൊട്ടിപ്പോകുന്നതിനാൽ ആഭരണങ്ങള്‍ നിര്‍മിക്കാൻ പൊതുവേ ഉപയോഗിക്കാറില്ല. 

Gold Rate: സ്വർണം പലവിധം, ഒരു പവന്‍ 52160 രൂപയ്ക്കും വാങ്ങാം

പ്രതീകാത്മക ചിത്രം

Published: 

14 Sep 2025 17:50 PM

റെക്കോർഡ് കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില. ഇന്ന് 81,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ​ഗ്രാമിന് 10,190 രൂപയും. സെപ്റ്റംബർ 12നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്, 81,600 രൂപ. എന്നാൽ ഇതെല്ലാം 22 ​കാരറ്റ് സ്വർണത്തിന്റെ വിലയാണ്.

സ്വർണത്തിന്റെ ശുദ്ധത അളക്കാനുപയോ​ഗിക്കുന്ന സൂചകമാണ് കാരറ്റ്. പൂജ്യം മുതല്‍ 24 വരെയുള്ള സ്‌കെയിലായാണ് കാരറ്റ് അളക്കുന്നത്. ഏറ്റവും ശുദ്ധമായ സ്വര്‍ണം 24 കാരറ്റാണെങ്കിലും ഇവ പെട്ടെന്ന് പൊട്ടിപ്പോകുന്നതിനാൽ ആഭരണങ്ങള്‍ നിര്‍മിക്കാൻ പൊതുവേ ഉപയോഗിക്കാറില്ല.  22 കാരറ്റിലോ 21 കാരറ്റിലോ ആണ് സ്വർണാഭരണങ്ങൾ നിർമിക്കുന്നത്.

ALSO READ: അവസരം നഷ്ടപ്പെടുത്തരുത്! സ്വര്‍ണത്തില്‍ നിക്ഷേപിക്കാനിതാ വഴികള്‍

22 കാരറ്റിൽ 91.6% ശുദ്ധമായ സ്വർണ്ണവും, ബാക്കി 8.4% മറ്റ് ലോഹങ്ങളായ ചേമ്പ്, വെള്ളി, സിങ്ക് തുടങ്ങിയവയും ചേർന്നതാണ്. 916 ഗോൾഡ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. 18 കാരറ്റ് സ്വർണത്തിൽ 75% ശുദ്ധമായ സ്വർണ്ണവും ബാക്കി 25% മറ്റു ലോഹങ്ങളുമാണ്.  14 കാരറ്റ് സ്വർണ്ണത്തിൽ 58.3 ശതമാനമാണ് ശുദ്ധമായ സ്വർണ്ണം അടങ്ങിയിട്ടുള്ളത്.

സ്വർണവില ഉയർന്നതോടെ 14 കാരറ്റ് സ്വര്‍ണത്തിന്റെ ആവശ്യം 18 ശതമാനം വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു. വില കുറവാണ് ഇതിന്റെ പ്രധാന കാരണം. 14 കാരറ്റ് സ്വര്‍ണം ഒരു പവന് 52160 രൂപയാണ് വില. ഗ്രാമിന് 6520 രൂപയാണ്. അതേസമയം,  22 കാരറ്റ് സ്വര്‍ണത്തിന് പവന് 81520 രൂപയാണ്. താരതമ്യം ചെയ്യുമ്പോള്‍ 30000 രൂപയുടെ വ്യത്യാസം.

അതേസമയം എല്ലാ ജ്വലറികളിലും 14 കാരറ്റ് സ്വർണം ലഭിക്കില്ല. നിക്ഷേപമെന്ന നിലയിലും ഇവ കണാനാകില്ല. പണികൂലിയും കൂടുതലാണ്. എന്നാൽ വിലയ്ക്ക് ആനുപാതികമായി ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും കുറയും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ