Gold Rate: സ്വർണം കൈവിട്ട് പോയി മക്കളേ… 91,000വും കടന്നു
Gold Rate Kerala Today: മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു ലക്ഷത്തിലധികം വില വരും. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 4,000 ഡോളർ പിന്നിട്ടു.
സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ തകർത്ത് ചരിത്രവിലയിലേക്ക്. പവന് 91,000 രൂപയും കടന്നു. ഇന്നലെ രണ്ട് തവണയാണ് വില വർധനവ് ഉണ്ടായത്. രാവിലെ 90320 രൂപയും വൈകിട്ട് 90880 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് 160 രൂപ കൂടി.
ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ വില 91,040 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് നൽകേണ്ടത് 11,380 രൂപയാണ്. പണിക്കൂലിയും മറ്റ് ചെലവുകളും ഉൾപ്പെടുത്താതെയാണ് ഈ ഞെട്ടിക്കുന്ന നിരക്ക്. മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു ലക്ഷത്തിലധികം വില വരും.
രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 4,000 ഡോളർ പിന്നിട്ടു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം, റഷ്യ-യുക്രെയ്ൻ സംഘർഷം, യുഎസിൽ അടിസ്ഥാന പലിശനിരക്കിലുണ്ടാകുന്ന കുറവ് ഇതെല്ലാമാണ് സ്വർണവില ഉയരുന്നതിന്റെ പ്രധാന കാരണം.
ഒക്ടോബർ മാസത്തിലെ സ്വർണവില
ഒക്ടോബർ 1: 87000 രൂപ (രാവിലെ)
ഒക്ടോബർ 1: 87,440 രൂപ (വൈകിട്ട്)
ഒക്ടോബർ 2: 87040 രൂപ
ഒക്ടോബർ 3: 86,560 രൂപ
ഒക്ടോബർ 4: 87,560 രൂപ
ഒക്ടോബർ 5: 87,560 രൂപ
ഒക്ടോബർ 6: 88,560 രൂപ
ഒക്ടോബർ 7: 89480 രൂപ
ഒക്ടോബർ 8: 90,320 രൂപ (രാവിലെ)
ഒക്ടോബർ 8: 90880 രൂപ (വൈകിട്ട്)
ഒക്ടോബർ 9: 91,040 രൂപ