AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold: ഒരു പവന് 75,376 രൂപ, സ്വർണം വാങ്ങാൻ പുത്തൻ തലമുറ തന്നെ മിടുക്കർ

18K Gold Rate: വരും ​ദിവസങ്ങളിൽ വില ഉയരുമോ കുറയുമോ എന്ന ആകാംക്ഷയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. എന്നാൽ ഈ കുതിപ്പിലും താരമാകുന്നത് മറ്റൊരു കൂട്ടരാണ്. പ്രത്യേകിച്ച് പുതിയ തലമുറയിലെ കുട്ടികൾക്കും പ്രിയം ഇവരോട് തന്നെ.

Gold: ഒരു പവന് 75,376 രൂപ, സ്വർണം വാങ്ങാൻ പുത്തൻ തലമുറ തന്നെ മിടുക്കർ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 26 Oct 2025 21:55 PM

സംസ്ഥാനത്ത് സ്വർണവില പ്രവചനാതീതമായി മുന്നേറുകയാണ്. നീണ്ട നാളത്തെ കുതിപ്പിന് ശേഷം ചെറിയൊരു ബ്രേക്കെടുത്തിരിക്കുകയാണ് പൊന്ന്. നിലവിൽ ഒരു പവൻ സ്വർണത്തിന് 92,120 രൂപയാണ് വില. 97,360 രൂപ വരെ ഉയർന്നയിടത്ത് നിന്നാണ് ഈ പടിയിറക്കം. വരും ​ദിവസങ്ങളിൽ വില ഉയരുമോ കുറയുമോ എന്ന ആകാംക്ഷയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും.

എന്നാൽ ഈ കുതിപ്പിലും താരമാകുന്നത് മറ്റൊരു കൂട്ടരാണ്. പ്രത്യേകിച്ച് പുതിയ തലമുറയിലെ കുട്ടികൾക്കും പ്രിയം ഇവരെ തന്നെ. 18 കാരറ്റ് സ്വർണമാണ് ഇന്ന് താരം. സ്വർണത്തിന്റെ ശുദ്ധത അളക്കാനുപയോ​ഗിക്കുന്ന സൂചകമാണ് കാരറ്റ്. പൂജ്യം മുതല്‍ 24 വരെയുള്ള സ്‌കെയിലായാണ് കാരറ്റ് അളക്കുന്നത്.

നാം പൊതുവെ ഉപയോ​ഗിക്കുന്ന സ്വർണാഭരണങ്ങൾ 22 കാരറ്റിലുള്ളവയാണ്. പണിക്കൂലിയും ജിഎസ്ടിയും കൂടി ചേരുമ്പോൾ ഒരു പവന് ഒരു ലക്ഷത്തിലധികമാണ് വില. എന്നാൽ 18 കാരറ്റ് സ്വർണത്തിന് ഇന്ന് 75,376 രൂപ മാത്രമാണ് വില. അതായത്, 16,744 രൂപ ലാഭം. ഒരു ​ഗ്രാം 9,422 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വർണ്ണത്തിൽ 75% ശുദ്ധസ്വർണ്ണവും 25% മറ്റ് ലോഹങ്ങളുമാണ് (കാപ്പർ, സിൽവർ, നിക്കൽ മുതലായവ) അടങ്ങിയിട്ടുള്ളത്. എന്നാൽ ദിവസേന ഉപയോ​ഗിക്കാൻ ഇവ 22 കാരറ്റിനേക്കാൾ നല്ലതാണ്. കണക്കുകൾ പ്രകാരം,  2023-നെ അപേക്ഷിച്ച് 25% വർദ്ധനവാണ് 18 കാരറ്റ് സ്വർണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.