Welfare Pension: 62 ലക്ഷം പേർക്ക് 1600 രൂപവീതം; ഈ മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ
Kerala Welfare Pension Distribution: 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ഇത്തവണത്തെ ക്ഷേമ പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ തുകയെത്തും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷനുകൾ വിതരണം ആരംഭിക്കും (Welfare Pension Distribution). ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. ഇതിനായി 812 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ഇത്തവണത്തെ ക്ഷേമ പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ തുകയെത്തും.
8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്. സംസ്ഥാന സർക്കാർ ഇതുവരെ 43,653 കോടി രൂപ ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടിട്ടുണ്ടെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.
Also Read: ക്ഷേമ പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 27 മുതല്‍; തുക ഉയരുമോ?
അതിനിടെ പെൻഷൻ തുക 200 രൂപ വർദ്ധിപ്പിച്ച് 1800 രൂപയാക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തവണത്തെ പെൻഷൻ സംഖ്യയിൽ മാറ്റങ്ങളില്ലാതെയാണ് വിതരണം ചെയ്യുന്നത്. നിലവിൽ നൽകിവരുന്ന 1,600 രൂപ വീതം തന്നെയാണ് ലഭിക്കുക. പുതുക്കിയ പെൻഷൻ നിരക്ക് തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എൽഡിഎഫ് പ്രകടനപത്രികയിൽ പെൻഷൻ തുക 2500 രൂപയാക്കി ഉയർത്തുമെന്നാണ് പറഞ്ഞിരുന്നത്.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമെന്നോണം രണ്ടു ഗഡു ക്ഷേമ പെൻഷൻ നൽകിയിരുന്നു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിച്ചത്. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതമായി കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.