Kerala Gold Rate: തൊണ്ണൂറുകൾ മടുത്തോ പൊന്നിന്? വില കുത്തനേ താഴോട്ട് ! ഇന്നത്തെ നിരക്ക്
Gold Rate Today: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 90 കൾ എന്ന ട്രെൻഡിൽ നിന്ന സ്വർണം ഇന്ന് 80കളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 600 രൂപയാണ് ഇന്ന് സ്വർണത്തിന് കുറഞ്ഞത്.
തിരുവനന്തപുരം: ആഭരണ പ്രേമികൾക്ക് ആശ്വാസം. സ്വർണ നിരക്ക് ഇന്ന് കുറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 90 കൾ എന്ന ട്രെൻഡിൽ നിന്ന സ്വർണം ഇന്ന് 80കളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 600 രൂപയാണ് ഇന്ന് സ്വർണത്തിന് കുറഞ്ഞത്. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 90400 രൂപയായിരുന്നു.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 89800 രൂപയാണ്. ഈ മാസം ആദ്യം 87000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് വർദ്ധിച്ച് 97360 രൂപയിൽ വരെ എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണത്തിന്റെ നിരക്ക് മെല്ലെ കുറഞ്ഞു വരുന്നതാണ് കാണുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 11225 രൂപയാണ്. തിങ്കളാഴ്ച ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 11300 ആയിരുന്നു.
ALSO READ: സമാധാനമായി ‘പൊന്നു’ദൈവമേ… താഴേക്കിറങ്ങി സ്വർണം; ഇന്ന് ഒരു പവന് നൽകേണ്ടത് ഇത്രയും രൂപ
ഈ മാസം പതിനെട്ടാം തീയതി 10 ഗ്രാമിന് 1.34 ലക്ഷം രൂപ വരെ സ്വർണ്ണവില എത്തിയിരുന്നു. സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ ഉപയോക്താക്കൾ സ്വർണ്ണത്തിനെ കണക്കാക്കാൻ തുടങ്ങിയതുമുതലാണ് സ്വർണ്ണ നിരക്ക് വർധിക്കാൻ തുടങ്ങിയത്. ആഗോളതലത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളും ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെ നിരക്ക് വർധിക്കാൻ കാരണമായി.
ദീപാവലിയോടും ധന്തേരസിനോടും അടുപ്പിച്ച് സ്വർണ്ണത്തിന് വിപണിയിൽ നല്ല വ്യാപാരമാണ് ഉണ്ടായത്.ധന്തോരസ് ദിനത്തിൽ മാത്രം 69% വർദ്ധനവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണതിന്റെ നിരക്കിൽ ഉണ്ടായത്. സ്വർണ്ണത്തിന്റെ വില കുത്തനെ വർധിക്കുന്നത് സാധാരണക്കാരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കാരണം സാധാരണക്കാരെ സംബന്ധിച്ചത് സ്വർണം എന്നത് അന്യമാകുന്ന അവസ്ഥയാണ്. അരപ്പവൻ സ്വർണത്തിന് പോലും വലിയ നിരക്കാണ് നൽകേണ്ടി വരുന്നത്. ഇത് സ്വർണ്ണം ഉപയോഗിക്കുന്നിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നു.