Fixed Deposit: കാലാവധിയിലുമുണ്ട് കാര്യം; ഫിക്‌സഡ് ഡെപ്പോസിറ്റിനായി അവ എങ്ങനെ തിരഞ്ഞെടുക്കാം
How to Choose FD Period: 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് സാധാരണയായി എഫ്ഡികളുടെ കാലാവധി. എന്നാല്‍ നിങ്ങളുടെ പണം വളരുന്നതിനായി എത്ര വര്‍ഷം വരെ കാലാവധി തിരഞ്ഞെടുക്കണമെന്ന തീരുമാനിക്കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.
പണം വളര്‍ത്തുന്നതിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നതും അപകട സാധ്യത കുറഞ്ഞതുമായ നിക്ഷേപ മാര്‍ഗമാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ (എഫ്ഡി). സുരക്ഷിതത്വത്തിന് പുറമെ പ്രവചനാതീതമായ വരുമാനം നല്‍കാനും ഇവയ്ക്ക് സാധിക്കും. എന്നാല്‍ എഫ്ഡികള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ശരിയായ നിക്ഷേപ കാലയളവ് അല്ലെങ്കില്‍ കാലാവധി തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് സാധാരണയായി എഫ്ഡികളുടെ കാലാവധി. എന്നാല്‍ നിങ്ങളുടെ പണം വളരുന്നതിനായി എത്ര വര്‍ഷം വരെ കാലാവധി തിരഞ്ഞെടുക്കണമെന്ന തീരുമാനിക്കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.
സാമ്പത്തിക ലക്ഷ്യങ്ങള്‍
നിങ്ങളുടെ പണം എന്തിനാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന കാര്യം സ്വയം ചോദിക്കുക. ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍, യാത്ര പോകാന്‍ തുടങ്ങിയുള്ള ഹ്രസ്വകാല ആവശ്യങ്ങള്‍ക്കാണെങ്കില്‍ 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള എഫ്ഡികള്‍ തിരഞ്ഞെടുക്കാം. കുട്ടികളുടെ വിദ്യാഭ്യാസം അല്ലെങ്കില്‍ വിരമിക്കല്‍ പോലുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ക്കാണെങ്കില്‍ 3 വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിയുണ്ടായിരിക്കണം.
പലിശ നിരക്കുകള്‍
ഉയര്‍ന്ന പലിശ നിരക്കാണ് എഫ്ഡികള്‍ക്ക് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. 1 വര്‍ഷത്തെയോ രണ്ട് വര്‍ഷത്തെയോ നിക്ഷേപങ്ങള്‍ക്ക് വരുമാനം കുറവായിരിക്കും. ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത് എത്ര വര്‍ഷത്തെ കാലാവധിയ്ക്കാണെന്ന് നോക്കി വേണം നിക്ഷേപം.




പുനര്‍നിക്ഷേപ പദ്ധതികള്‍
ഭാവിയിലുള്ള വെല്ലുവിളികള്‍ തടയുന്നതിന് പുനര്‍നിക്ഷേപ ഓപ്ഷനുകളുള്ള ഇടത്തരം എഫ്ഡികള്‍ തിരഞ്ഞെടുക്കാം. എഫ്ഡിയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ അവലോകനം ചെയ്യുകയും, നിലവിലുള്ള പലിശ നിരക്കില്‍ വീണ്ടും നിക്ഷേപം നടത്താനും ഈ മാര്‍ഗം നിങ്ങളെ അനുവദിക്കുന്നു.
നികുതി
സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിങ്ങള്‍ നികുതി നല്‍കേണ്ടതാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 40,000 (മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000) കവിയുന്നുവെങ്കില്‍ സ്രോതസില്‍ തന്നെ നികുതി ഈടാക്കുന്നതാണ്. സാമ്പത്തിക വര്‍ഷാവസാനം ഈടാക്കുന്നത് പോലുള്ള നികുതി ഈടാക്കലുകള്‍ തിരഞ്ഞെടുക്കുന്നത്, നികുതി ബാധ്യതകള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
Also Read: Equity Retirement Fund: 14 ലക്ഷം 50 ലക്ഷമാകും; ഇന്ത്യയിലെ മികച്ച ഇക്വിറ്റി റിട്ടയര്‍മെന്റ് ഫണ്ടുകള്‍
രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ നിങ്ങള്‍ പൊതുമേഖലാ ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എത്ര രൂപ പലിശ ലഭിക്കുമെന്ന് പരിശോധിക്കാം.
- ബാങ്ക് ഓഫ് മഹാരാഷ്ട്ര- 6.5 ശതമാനം
- ബാങ്ക് ഓഫ് ബറോഡ- 7.15 ശതമാനം
- ബാങ്ക് ഓഫ് ഇന്ത്യ- 6.75 ശതമാനം
- കാനറ ബാങ്ക്- 7 ശതമാനം
- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 7.15 ശതമാനം
- ഇന്ത്യന്‍ ബാങ്ക് 6.7- ശതമാനം
- ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- 6.8 ശതമാനം
- പഞ്ചാബ് നാഷണല്‍ ബാങ്ക്- 6.75 ശതമാനം
- പഞ്ചാബ് & സിന്ധ് ബാങ്ക്- 6.5 ശതമാനം
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 6.7 ശതമാനം
- യൂക്കോ ബാങ്ക്- 6.3 ശതമാനം
- യൂണിയന്‍ ബാങ്ക്- 6.7 ശതമാനം