AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: കൂടും കുറയും, ഇതെന്ത് ഭാവിച്ചാ പൊന്നേ? താഴേക്കിറങ്ങി സ്വർണം

Kerala Gold Rate Today: സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് നിലവിലെ ഏറ്റക്കുറച്ചിലുകൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും വില 90,000 കടക്കാത്തത് ആശ്വാസവുമാണ്.

Gold Rate: കൂടും കുറയും, ഇതെന്ത് ഭാവിച്ചാ പൊന്നേ? താഴേക്കിറങ്ങി സ്വർണം
Gold Price Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 07 Nov 2025 | 11:40 AM

സംസ്ഥാനത്ത് പ്രവചനാതീതമായി സ്വർണവിലകൾ. ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ 89400 രൂപയിലും ഉച്ച കഴിഞ്ഞ് 89880 രൂപയിലുമായിരുന്നു വ്യാപാരം. ​ഗ്രാമിന് രാവിലെ 11175 രൂപയായിരുന്നെങ്കിൽ വൈകിട്ട് 11235 രൂപയായി ഉയർന്നു.

എന്നാൽ ഇന്ന് വീണ്ടും സ്വ‍ർണം താഴേക്കിറങ്ങി. 400 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ  ഒരു പവൻ സ്വ‍ർണ വില 89,480 രൂപയായി കുറഞ്ഞു. ​ഗ്രാമിന് 11,185 രൂപയാണ് നൽകേണ്ടത്. നവംബർ മാസത്തെ വിവാഹ സീസൺ കൂടി കണക്കിലെടുക്കുമ്പോൾ, സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് നിലവിലെ ഏറ്റക്കുറച്ചിലുകൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും വില 90,000 കടക്കാത്തത് ആശ്വാസവുമാണ്.

അതേസമയം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,202 രൂപയും 18 കാരറ്റിന് 9,152 രൂപയുമാണ് വില വരുന്നത്. 22 കാരറ്റിലുള്ള സ്വർണാഭരണങ്ങളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. യുഎസ് വ്യാപാര കരാറുകൾ, ചൈന താരിഫ് കുറയ്ക്കൽ, ഫെഡ് പലിശ നിരക്ക് പ്രതീക്ഷകൾ, ഡോളറിന്റെ മൂല്യം എന്നിവയെല്ലാമാണ് സ്വർണവിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ.

ALSO READ: വെള്ളിയാഴ്ച വെള്ളി മങ്ങിയോ? വാങ്ങാൻ ഇത് തന്നെ പറ്റിയ സമയം!

 

സ്വർണവില ഉയരുമോ?

 

നിലവിലെ സാഹചര്യമനുസരിച്ച് സ്വർണവില ഉയരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. മറ്റ് കറൻസികൾക്കെതിരെ ഡോളറിനുണ്ടായ ഇടിവ് വില ഉയരാൻ അനുകൂല ഘടകമാണ്. ഡിസംബറിൽ യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും യുഎസ് ഗവൺമെന്റിന്റെ ഷട്ട്ഡൗണും വില വർദ്ധനവിന് ആക്കം കൂട്ടിയേക്കും.

ഒക്ടോബർ ഒന്നിന് ആരംഭിച്ച് യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതായ യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ, നിക്ഷേപകർക്കിടയിൽ സുരക്ഷിത നിക്ഷേപങ്ങളോടുള്ള ആവശ്യം വർദ്ധിപ്പിക്കുകയും ഇത് സ്വർണ്ണത്തിന് അനുകൂലമാവുകയും ചെയ്യുന്നുണ്ട്.