Silver Rate: വെള്ളിയാഴ്ച വെള്ളി മങ്ങിയോ? വാങ്ങാൻ ഇത് തന്നെ പറ്റിയ സമയം!
Silver Rate Today: വെള്ളി വില വീണ്ടും ഉയരുകയാണ്. ആഗോള വിപണിയിലെ ഡിമാൻഡും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കുകളുമാണ് വെള്ളി വിലയെ സ്വാധീനിക്കുന്നത്.
സ്വർണത്തിനോടൊപ്പം ചാഞ്ചാടി വെള്ളി വിലയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ കുത്തനെ ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നാൽ വെള്ളി വില വീണ്ടും ഉയരുകയാണ്. ആഗോള വിപണിയിലെ ഡിമാൻഡും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കുകളുമാണ് വെള്ളി വിലയെ സ്വാധീനിക്കുന്നത്.
നവംബർ അഞ്ച് ബുധനാഴ്ച ഒരു കിലോഗ്രാം വെള്ളിക്ക് 1,63,000 രൂപയായിരുന്നു വില. എന്നാൽ തൊട്ടടുത്ത ദിവസം 2,000 രൂപയുടെ വർദ്ധനവാണ് ഒറ്റയടിക്ക് ഉണ്ടായത്. ഇതോടെ നവംബർ 6ന് വെള്ളി വില 1,65,000 രൂപയായി ഉയർന്നു. ഇന്ന് ( നവംബർ 7) വിലയിൽ മാറ്റമുണ്ടായിട്ടില്ല. നിലവിൽ ഒരു കിലോഗ്രാം വെള്ളിക്ക് 1,65,000 രൂപയാണ് വില.
ALSO READ: കൂടും കുറയും, ഇതെന്ത് ഭാവിച്ചാ പൊന്നേ? താഴേക്കിറങ്ങി സ്വർണം
വെള്ളി വിലയിൽ വർദ്ധനവ്
അന്താരാഷ്ട്ര വിപണിയിൽ വെള്ളി വിലയിൽ ഈ ദിവസങ്ങളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്സവസീസൺ അവസാനിച്ചതോടെ, ഇന്ത്യയിലും വെള്ളി വിലയിൽ കുത്തനെ ഇടിവ് ഉണ്ടായി. എന്നിരുന്നാലും, രാജ്യത്ത് ഇപ്പോൾ വിവാഹ സീസൺ ആരംഭിച്ചതിനാൽ, വരും മാസങ്ങളിൽ വെള്ളി വാങ്ങലുകൾ വീണ്ടും വർദ്ധിച്ചേക്കാം. അതിനാൽ ഈ ഇടിവ് താൽക്കാലികമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ വെള്ളി വില വീണ്ടും ഉയർന്നേക്കാമെന്നുമാണ് വിദഗ്ദ്ധർ വിശ്വസിക്കുന്നത്.