GST New Rates: പൊറോട്ടയ്ക്ക് നികുതി ഇല്ല, പക്ഷേ മരുന്നിനുണ്ട്! കാരണമിത്…
GST and Input Tax Credit: 33 മരുന്നുകൾക്ക് മാത്രമാണ് നികുതി ഒഴിവാക്കിയത്. ബാക്കിയെല്ലാം മരുന്നുകളുടെ നികുതി 12ൽ നിന്ന് അഞ്ചായി കുറയ്ക്കുകയാണ് ചെയ്തത്.

പ്രതീകാത്മക ചിത്രം
ജിഎസ്ടിയുടെ നികുതി സ്ലാബ് രണ്ടെണ്ണമാക്കി ചുരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സാധനങ്ങളുടെ വിലകളിൽ വലിയ മാറ്റമാണ് കൊണ്ടുവരുന്നത്. നിരവധി നിത്യോപയോഗ സാധനങ്ങളുടെ നികുതി പൂർണമായും ഒഴിവാക്കിയിരുന്നു. പൊറോട്ട, ചപ്പാത്തി തുടങ്ങിയ ഭക്ഷ്യോൽപന്നങ്ങൾക്ക് ഇനി മുതൽ നികുതി ഇല്ല.
എന്നാൽ മരുന്നുകളുടെ നികുതി പൂർണമായും ഒഴിവാക്കിയിട്ടില്ല. 33 മരുന്നുകൾക്ക് മാത്രമാണ് നികുതി ഒഴിവാക്കിയത്. ബാക്കിയെല്ലാം മരുന്നുകളുടെ നികുതി 12ൽ നിന്ന് അഞ്ചായി കുറയ്ക്കുകയാണ് ചെയ്തത്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കാരണമാണ് നികുതി ഒഴിവാക്കത്തത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി)
അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനായി കമ്പനികൾ അടയ്ക്ക്ക്കുന്ന ജിഎസ്ടി പിന്നീട് ക്ലെയിം ചെയ്യാനുള്ള സംവിധാനമാണിത്. നികുതി പൂർണമായും ഒഴിവാക്കിയാൽ മരുന്ന് കമ്പനികൾക്ക് ക്ലെയിം ചെയ്യാൻ സാധിക്കില്ല. ഇത് കമ്പനികളുടെ പ്രവർത്തന ചെലവ് കൂടുകയും മരുന്ന് വില വർധിക്കുകയും ചെയ്യും.
ALSO READ: പൊറോട്ട മുതൽ പാൽ വരെ, ജീവൻരക്ഷ മരുന്നുകൾ, ഇൻഷുറൻസുകൾ, ഇവയ്ക്കൊന്നും ഇനി നികുതി ഇല്ല
ഇത് തടയാനാണ് മരുന്നുകളുടെ നികുതി പൂർണമായും ഒഴിവാക്കത്തത്. ഇതേ കാരണത്താൽ കാർഷിക ഉപകരണങ്ങളുടെ നികുതിയും പൂർണമായി ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം പറയുന്നു. അതേസമയം, ആരോഗ്യ ലൈഫ് ഇൻഷുറൻസുകൾക്ക് നികുതി പൂർണമായും ഒഴിവാക്കിയിട്ടുള്ളതിനാൽ ഐടിസി ക്ലെയിം ചെയ്യാൻ ഇൻഷുറൻസ് കമ്പനികൾക്ക് സാധിക്കില്ല എന്നതും ശ്രദ്ധേയമാണ്.
സ്വർണത്തിന് നികുതിയുണ്ടോ?
56ാം ജിഎസ്ടി കൗണ്‍സില്‍ സ്വര്‍ണത്തിന്റെ നികുതി നിരക്കില്‍ തൊട്ടില്ല. അതായത്, സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ജിഎസ്ടി നിരക്ക് 3 ശതമാനമായും ആഭരണം വാങ്ങുമ്പോഴുള്ള പണിക്കൂലി അഞ്ച് ശതമാനമായും തുടരും. സ്വർണത്തിന്റെ നികുതി ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു.