AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New GST : പൊറോട്ട മുതൽ പാൽ വരെ, ജീവൻരക്ഷ മരുന്നുകൾ, ഇൻഷുറൻസുകൾ, ഇവയ്ക്കൊന്നും ഇനി നികുതി ഇല്ല

Tax Free Products New GST : ജിഎസ്ടി രണ്ട് സ്ലാബുകളായി ചുരുക്കിയപ്പോൾ, കേന്ദ്രം നിരവധി ഉത്പനങ്ങളും സേവനങ്ങളും നികതിയിൽ നിന്നും മുക്തമാക്കി. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

New GST : പൊറോട്ട മുതൽ പാൽ വരെ, ജീവൻരക്ഷ മരുന്നുകൾ, ഇൻഷുറൻസുകൾ, ഇവയ്ക്കൊന്നും ഇനി നികുതി ഇല്ല
Representational ImageImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 04 Sep 2025 19:47 PM

സാധാരണക്കാർക്ക് ഏറെ ആശ്വാസം നൽകികൊണ്ടായിരുന്നു കേന്ദ്ര സർക്കാർ ജിഎസ്ടിയുടെ നികുതി സ്ലാബ് രണ്ടെണ്ണമാക്കി ചുരുക്കികൊണ്ടുള്ള തീരുമാനം. പുതിയ ജിഎസ്ടി സ്ലാബ് പ്രകാരം വിവിധ ഉത്പനങ്ങളും സേവനങ്ങളും 5%, 18% എന്നിങ്ങിനെയാണ് ലഭിക്കുക. ഇവയ്ക്ക് പുറമെ നിരവധി ഉത്പനങ്ങൾ നികുതിരഹിതമാകുകയും ചെയ്തു. ഭക്ഷണ ഉത്പനങ്ങൾ, മരുന്നുകൾ, വിദ്യാഭ്യാസ സംവിധാനങ്ങൾക്ക്, ഇൻഷുറൻസ്, പ്രതിരോധം വ്യോമയാന ഇറക്കുമതികൾക്കാണ് ജിഎസ്ടി കൗൺസിൽ നികുതി ഒഴിവാക്കിയത്.ട

ദിവസവും വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉത്പനങ്ങളാണ് പ്രധാനമായും നികുതിയിൽ നിന്നും ഒഴിവാക്കിയത്, പ്രത്യേകിച്ചും ആഹാരപദാർഥങ്ങൾ. ഉയർന്ന താപനില ഉപയോഗിച്ച് പാകം ചെയ്യും പാൽ, പാക്കേജിൽ ലഭിക്കുന്ന പനീർ, ഇന്ത്യൻ ബ്രെഡുകളായ ചപ്പാത്തി, റൊട്ടി, പൊറോട്ട, പറാത്ത, ഖഖ്ര, പിസ, സാധാരണ ബ്രെഡ് എന്നിവയെല്ലാം നികുതിയിൽ നിന്നും ഒഴിവാക്കി.

ജീവനരക്ഷ മരുന്നുകൾക്ക് നികുതി ഇല്ല

33 ജീവൻരക്ഷ രക്ഷ മരുന്നകൾക്കാണ് കേന്ദ്രം നികുതി ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ ഈ മരുന്നകൾക്ക് 12 ശതമാനം ജിഎസ്ടിയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. ക്യാൻസർ, മറ്റ് അപൂർവ രോഗങ്ങൾക്ക് ജീവൻരക്ഷ മരുന്നകൾക്കും ഈ ലിസ്റ്റിൽ പെടും. ഇത്തരം മരുന്നുകൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന ജിഎസ്ടി അഞ്ച് ശതമാനമായിരുന്നു. ഇവയ്ക്ക് പുറമെ ആരോഗ്യ ഇൻഷുറൻസിനും ലൈഫ് ഇൻഷുറൻസിനും ഏർപ്പെടുത്തിയിരുന്ന നികുതി ഒഴിവാക്കി.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾക്കും ഇനി നികുതി ഇല്ല

ബുക്കുകൾ, ഗ്രാഫുകൾ, മാപ്പുകൾ, ഗ്ലോബുകൾ, പേൻസിൽ, പെൻസിൽ ഷാർപ്പെനുകൾ, ഇറേസറുകൾ, ക്രെയോൺസ് തുടങ്ങിയ നിരവധി ഉത്പനങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കിട്ടുണ്ട്.

പ്രതിരോധം,ഏവിയേഷൻ ഉത്പനങ്ങളുടെ ഇറക്കുമതിക്ക് നികുതി ഇല്ല

ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ ഉത്പനങ്ങൾക്കും എവിയേഷൻ മേഖലയിലെ ഉത്പനങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇനി ജിഎസ്ടി ഉണ്ടാകില്ല.