GST Reform Benefits: ജിഎസ്ടി പരിഷ്കരണം സാധാരണക്കാരന് ഗുണകരമോ?
The Common Man's Guide to the Latest GST Reforms: പുതിയ പരിഷ്‌കാരമനുസരിച്ച്, നിലവിലുണ്ടായിരുന്ന 5%, 12%, 18%, 28% എന്നീ നാല് സ്ലാബുകൾക്ക് പകരം ഇനി രണ്ട് പ്രധാന നിരക്കുകളായിരിക്കും, 5% ഉം 18% ഉം.

Gst How Affect Middle Class Persons
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്കാരങ്ങൾക്കാണ് കേന്ദ്ര സർക്കാർ തുടക്കമിട്ടിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ജിഎസ്ടി നിരക്കുകൾ സാധാരണക്കാർക്കും, കർഷകർക്കും, ചെറുകിട വ്യാപാരികൾക്കും വലിയ ആശ്വാസം നൽകും. ലോകമാന്ദ്യവും യു.എസ്. തീരുവ വർദ്ധനയും സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളികളെ മറികടക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നികുതി നിരക്കുകൾ ലളിതമാക്കുന്നു
പുതിയ പരിഷ്‌കാരമനുസരിച്ച്, നിലവിലുണ്ടായിരുന്ന 5%, 12%, 18%, 28% എന്നീ നാല് സ്ലാബുകൾക്ക് പകരം ഇനി രണ്ട് പ്രധാന നിരക്കുകളായിരിക്കും, 5% ഉം 18% ഉം. കൂടാതെ, ആഡംബര വസ്തുക്കൾക്കും ലഹരി ഉത്പന്നങ്ങൾക്കും 40% എന്നൊരു പുതിയ ഉയർന്ന നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
കുടുംബ ബഡ്ജറ്റിന് ആശ്വാസം
സാധാരണക്കാരന്റെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്നതാണ് ഈ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്കുകൾ ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് കുടുംബ ബഡ്ജറ്റിൽ വലിയ ആശ്വാസം നൽകും. കൂടാതെ, തൊഴിൽ സൃഷ്ടിക്കുന്ന വ്യവസായങ്ങൾ, കാർഷിക മേഖല, ആരോഗ്യമേഖല എന്നിവയ്ക്കും ഈ മാറ്റങ്ങൾ ഗുണകരമാവുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
വാഹനങ്ങൾ താങ്ങാവുന്ന വിലയിൽ
സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാവുന്ന മറ്റൊരു മാറ്റം കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ലഭിക്കുന്ന ഇളവാണ്. 1200 സിസി വരെ പെട്രോൾ എൻജിനുകളുള്ള ചെറിയ കാറുകൾക്കും 1500 സിസി വരെ ഡീസൽ എൻജിനുകളുള്ള കാറുകൾക്കും നിലവിൽ 28% ആയിരുന്ന നികുതി ഇനി 18% ആയി കുറയും.
മാരുതി സുസുകി ആൾട്ടോ, സ്വിഫ്റ്റ്, ടാറ്റ പഞ്ച്, ഹ്യുണ്ടായ് ഐ10 പോലുള്ള ജനപ്രിയ മോഡലുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇത് ഇടത്തരം കുടുംബങ്ങൾക്ക് കാറുകൾ എളുപ്പത്തിൽ സ്വന്തമാക്കാൻ അവസരം നൽകും. അതേസമയം, വലിയ കാറുകൾക്കും ആഡംബര വാഹനങ്ങൾക്കും 40% നികുതി നിലനിർത്തും.