GST: ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഈ സാധനങ്ങളുടെ വില കുറയും…
GST Slab Reforms: പുകയില, സിഗരറ്റ്, കോള അടക്കമുള്ള എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല എന്നിവയുടെ നികുതി നിരക്കുകളിൽ മാറ്റം വരും. സ്വർണ്ണം , വെള്ളി, ഡയമണ്ട് എന്നിവയുടെ കുറഞ്ഞ പ്രത്യേക നിരക്ക് തുടർന്നേക്കും.
ജിഎസ്ടി ഘടനയിൽ വമ്പൻ മാറ്റത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്.
നിലവിലുള്ള നാല് ജി.എസ്.ടി സ്ലാബുകൾ വെട്ടിച്ചുരുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. 5%, 12%, 18%, 28% എന്നിങ്ങനെയാണ് ഇപ്പോൾ വരുന്ന നാല് സ്ലാബുകൾ. ഇതിൽ 5%,18% എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രം നിലനിർത്താനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ 28%ലുള്ള 90 ശതമാനം ഇനങ്ങളും 18% സ്ലാബിലേക്കും, 12% സ്ലാബിലുള്ള 99 ശതമാനം ഇനങ്ങളും 5% സ്ലാബിലേക്കും മാറ്റുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇങ്ങനെ കേന്ദ്രം നികുതി കുറക്കുന്നത് വഴി നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ വില കുറയുമെന്നാണ് പ്രതീക്ഷ.
ALSO READ: സപ്ലൈകോയില്‍ വിലക്കുറവ് ഏതെല്ലാം സാധനങ്ങള്‍ക്ക്?
പുകയില, സിഗരറ്റ്, കോള അടക്കമുള്ള എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല എന്നിവയുടെ നികുതി നിരക്കുകളിൽ മാറ്റം വരും. സ്വർണ്ണം , വെള്ളി, ഡയമണ്ട് എന്നിവയുടെ കുറഞ്ഞ പ്രത്യേക നിരക്ക് തുടർന്നേക്കും. പെട്രോളിയം ഉല്പന്നങ്ങൾക്കും മദ്യത്തിനും സംസ്ഥാന സർക്കാരുകൾ നികുതി ചുമത്തുന്ന ഇപ്പോഴത്തെ രീതി തുടരുമെന്നാണ് വിവരം.
വില കുറയുന്നവ
ലൈഫ് ഇൻഷുറൻസ് പ്രീമിയം, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം എന്നീ സേവനങ്ങൾക്കാണ് പ്രധാനമായും വില കുറയുന്നത്. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഗ്ലൂക്കോ മീറ്റർ, ഫ്രൂട്ട് ആന്റ് വെജിറ്റബിൾ ജ്യൂസ്, പ്രീപാക്ക്ഡ് കോക്കനട്ട് വാട്ടർ, ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എ.സി, കീടനാശിനികൾ, നോട്ട് ബുക്കുകൾ, ജാം ആന്റ് ഫ്രൂട് ജെല്ലി, ടെക്സ്റ്റൈൽസ്, ഫെർട്ടിലൈസേഴ്സ്, റിന്യൂവബിൾ എനർജി, കോൺടാക്ട് ലെൻസുകൾ, കമ്പോസ്റ്റിങ് മെഷീനുകൾ, ബൈസൈക്കിൾ ആന്റ് ട്രൈസൈക്കിൾ, ഡിഷ് വാഷർ, പെൻസിലുകൾ, ജ്യോമെട്രി ബോക്സുകൾ, കാർഷിക ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സിമന്റ് തുടങ്ങിയവയുടെ വില കുറയുമെന്നാണ് പ്രതീക്ഷ.